Image Description

Simi Aneesh

About Simi Aneesh...

  • സിമി. കെ.എസ് എന്നാണ് യഥാർത്ഥ നാമം. ജനിച്ചതും വളർന്നതുമെല്ലാം ശ്രീപത്മനാഭന്റെ സ്വന്തം മണ്ണായ തിരുവനന്തപുരത്താണ്. പ്രകൃതിഭംഗി ഇപ്പോഴും നിലനിൽക്കുന്ന മനോഹരമായ ഇവിടെ ജനിച്ചതിൽ ഞാനെന്നും അഭിമാനം കൊള്ളുന്നു. പ്രശസ്തമായ വെള്ളായണി ക്ഷേത്രവും വെള്ളായണി കായലും എന്റെ നാടിന്റെ ഐശ്വര്യമാണ്. അച്ഛൻ ശ്രീകുമാർ. റ്റി, അമ്മ കുമാരി ശ്രീകുമാർ. നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം നേമം ഗവണ്മെന്റ് സ്കൂളിലും ഹൈസ്കൂൾ പഠനം വിക്ടറി ഗേൾസ് സ്കൂളിലും ഹയർ സെക്കന്ററി പഠനം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലും പൂർത്തിയാക്കി. കുട്ടിക്കാലം മുതൽക്കേ വായനാശീലം ഉണ്ടായിരുന്നു. ചെറിയ രീതിയിൽ കഥാരചനയും കവിതരചനയും ഉണ്ടായിരുന്നു. സമ്മാനങ്ങളും നേടിയിട്ടുണ്ട്. എന്നോ നഷ്‌ടമായ വായന വീണ്ടും പുനർജനിക്കുന്നത് സുഹൃത്ത് അനിതയുടെ പ്രചോദനത്തോടുകൂടിയാണ്. ഹയർ സെക്കന്ററി സ്കൂൾ മുതൽക്കാണ് വീണ്ടും പുസ്തകങ്ങളോട് ചങ്ങാത്തം കൂടിയത്. തുഞ്ചൻ സ്മാരകത്തിൽ അധ്യാപകപഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു. പലപ്പോഴും തൂലികയിൽ പിറവിയെടുത്ത രചനകൾ എന്നിൽ മാത്രമായി ഒതുങ്ങി. മുഖപുസ്തകത്തിലെ സുഹൃത്ത് ആകർഷിന്റെ പ്രോത്സാഹനമാണ് വീണ്ടും അക്ഷരങ്ങളോട് കൂട്ടുകൂടാൻ പ്രേരണ നൽകിയത്. സിമി അനീഷ് അഭി എന്ന നാമത്തിൽ എഴുതാൻ തുടങ്ങി. വ്യത്യസ്തമായ പല രചനകളും എന്റെ തൂലികയിൽ വിടർന്നു എന്ന് സന്തോഷത്തോടു കൂടി പറയാനാകും. മുഖപുസ്തകത്തിലെ ഗ്രൂപ്പുകളിൽനിന്നും പേജുകളിൽനിന്നും അംഗീകാരം തേടിയെത്തിയിട്ടുണ്ട്. മലയാളത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ഇപ്പോൾ മലയാളത്തിലും ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹിതയാണ്. ഭർത്താവ് അനീഷ്. ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. ഒരു മകനുണ്ട്. മൂന്നര വയസ്സുള്ള അഭിഷേക്. എ. എസ്. സഹോദരി ശ്രീജ. കെ. എസ്.

Simi Aneesh Archives

  • 2017-11-01
    Stories
  • Image Description
    കിലുക്കാംപെട്ടി_നന്ദൂട്ടി

    ചിലങ്കയുടെ നൂപുരധ്വനി ശ്രവിച്ച് നിദ്രയിൽ നിന്നുണരുമ്പോൾ മിഴികളിൽ ആലസ്യം തളംകെട്ടി നിന്നിരുന്നു. കിഴക്കേ തൊടിക്ക് നേർക്കുള്ള ജാലകവാതിൽ തുറക്കുമ്പോൾ സൂര്യന്റെ പൊൻരശ്മികൾ മുഖത്തേക്ക് ഓടിയലച്ചെത്തി. ഇരുകൈകൊണ്ടും മിഴികൾ ഇറുകെ തിരുമ്മി ജാലകത്തിലൂടെ ചിലങ്കയുടെ ശബ്ദമുയർന്ന ഭാഗത്തേക്ക് മിഴികൾ

    • Image Description
  • 2017-11-01
    Stories
  • Image Description
    മെർമെയ്‌ഡ്‌

    നീല സമുദ്രത്തിന്റെ അടിത്തട്ടിൽനിന്നും അവൾ ഉയർന്നുവന്നു.. മെർമെയ്‌ഡ്‌. ആദ്യമായി കാണുന്ന ഭൂമിയിലെ പച്ചപ്പ് അവളിൽ അത്ഭുതമുളവാക്കി. പഞ്ചസാര പോലുള്ള വെളുത്ത മണൽത്തരികളിൽ തന്റെ വാലിട്ടിഴച്ചുകൊണ്ട് അവൾ ഭൂമിയിലേക്ക് കടന്നു. പകൽ തെളിഞ്ഞു വരുന്നതേയുള്ളൂ. അതിനാൽത്തന്നെ കടൽത്തീരം വിജനമായിരുന്നു. സ്വ

    • Image Description
  • 2017-10-19
    Stories
  • Image Description
    അന്ധവിശ്വാസം

    ചിലങ്കമണികളുടെ കാതടപ്പിക്കുന്ന ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു. കണ്ണുകൾ തുറിച്ച് ചുവന്ന നാവ് കടിച്ചുപിടിച്ച് രൗദ്രഭാവം പൂണ്ട് തുള്ളുന്ന ദേവി ആവേശിച്ച വല്യച്ഛൻ. "ഒഴിഞ്ഞു പോകില്ലേ... പോ.. പോകാനാ പറഞ്ഞത്.. എന്റെ ക്ടാവിന്റെ ശരീരത്തിൽ നീയെന്തിന് വന്നൂ.. " അലറിക്കൊണ്ടുള്ള ആ ചോദ്യത്തിനൊപ്പം വീണ്ടും ചിലങ

    • Image Description
  • 2017-10-19
    Stories
  • Image Description
    അമ്മ

    "എനിക്ക് തെറ്റ് പറ്റി ആര്യേ.. ഞാൻ കാരണമാ നമ്മുടെ കല്യാണിമോൾ ഇപ്പോൾ സങ്കടപ്പെട്ടത്..." അരുണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന ആര്യയുടെ ഫോട്ടോയിൽ നോക്കി അരുൺ തുടർന്നു. "എന്നും എന്റെ കൂടെ ഉണ്ടാകുമെന്നല്ലേ നീ പറഞ്ഞത്. എന്നിട്ട് നമ്മുടെ കല്യാണിമോളുടെ മുഖംപോലു

    • Image Description
  • 2017-10-19
    Stories
  • Image Description
    വെള്ള ആമ്പൽ

    മഴയുടെ നനുത്ത സ്പർശം മുഖത്തേക്ക് അടിച്ചപ്പോഴാണ് ഹരിനന്ദൻ കണ്ണുതുറന്നത്. പുറത്തെ അന്ധകാരത്തിൽ വെള്ളിനൂലുകളെന്നപോലെ മഴ പെയ്യുന്നുണ്ടായിരുന്നു. കാറിൽ നിന്നും കൈ പുറത്തേക്കിട്ട് മഴയുടെ കൊഞ്ചലേറ്റ് വാങ്ങിയപ്പോൾ ഹരിനന്ദന്റെ ഹൃദയം കുളിർന്നു. കാറിന്റെ ഗ്ലാസ് ഉയർത്തിയ ശേഷം ഹരിനന്ദൻ സീറ്റിലേക്ക്

    • Image Description
  • 2017-10-18
    Stories
  • Image Description
    പണത്തിനും മേൽ പ്രണയം

    ഇന്നുമവനെന്റെ പിന്നാലെ കൂടുകയാണെങ്കിൽ സത്യമായിട്ടും ഞാനവന്റെ കവിളടിച്ചുപൊട്ടിക്കും ഞാൻ.. ഈർഷ്യയോടുകൂടിയ ആരണ്യയുടെ സ്വരം ഹോസ്റ്റൽമുറിയിൽ അലയടിച്ചു. അവനെന്താടീ കുഴപ്പം.. കോളേജ് ടോപ്പർ പിന്നെ കാണാനും ഹാൻസം.. ബുക്കുകൾ ബാഗിൽ വയ്ക്കുന്നതിനിടയിൽ ആഗ്നേയ പറഞ്ഞു. അതൊക്കെ ശരിയാ.. പക്ഷേ ഇല്ലാത്ത ഒന്നുണ

    • Image Description
  • 2017-10-18
    Stories
  • Image Description
    എന്റെ ഏട്ടൻ

    ഏട്ടനുവേണ്ടി പെണ്ണ് നോക്കുന്നുവെന്നറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്‌.. എനിക്കൊരു ഏടത്തിയമ്മയെ കിട്ടുമല്ലോ. ഇരുപത്തിയെട്ടു വയസ്സിൽ വിവാഹം കഴിഞ്ഞില്ലെങ്കിൽ പിന്നെയിനി മുപ്പത്തിയഞ്ച് വയസ്സിലേ മംഗല്യ ഭാഗ്യമുള്ളൂ എന്നുള്ള ജ്യോത്സ്യന്റെ വാക്കിൽ ഏട്ടനുവേണ്ടി പെണ്ണുകാണൽ തകൃതിയായ

    • Image Description
  • 2017-10-18
    Stories
  • Image Description
    പ്രതികാരം

    അർദ്ധരാത്രിയിലെ നിർത്താതെയുള്ള കോളിംഗ്ബെൽ ശബ്ദം കേട്ടാണ് മായ ഞെട്ടിയുനർന്നത്. ക്ലോക്കിൽ 1. 10 കാണിച്ചു. അരികിൽ സുഖനിദ്രയിലായിരുന്ന ഭർത്താവ് ശങ്കർദേവിനെ തട്ടിയുണർത്തി വാതിൽ തുറന്നപ്പോൾ മുൻപിൽ നിൽക്കുന്ന വ്യക്തിയെ കണ്ടവർ ഞെട്ടി. തങ്ങളുടെ ഏകമകൾ പരിണയ. അർദ്ധരാത്രി തനിയെ വന്നതിനെച്ചൊല്ലി ശകാരിക്

    • Image Description
  • 2017-10-18
    Stories
  • Image Description
    ദീപ്തിയുടെ സ്വന്തം മനു

    വേണ്ട ദീപ്തി.. നിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നനയിപ്പിച്ചിട്ട് നമുക്കൊരു ജീവിതം വേണ്ട. നമുക്ക് പിരിയാം മോളേ... അവരു പറഞ്ഞത് ശരിയാ നിനക്ക് താഴെയുള്ള അനിയത്തിമാരുടെ ഭാവി നശിക്കില്ലേ. ചേച്ചി ഒളിച്ചോടി പോയതാണെന്ന് അറിഞ്ഞാൽ അവർക്ക് നല്ലൊരു ജീവിതമുണ്ടാകുമോ. ?നമുക്ക് പിരിയാം. നമ്മൾ കണ്ട സ്വപ്നങ

    • Image Description
  • 2017-10-18
    Stories
  • Image Description
    പുനർജന്മം

    മഴവെള്ളം ചീറ്റിത്തെറിപ്പിച്ച് ചീറിപ്പായുന്ന ബുള്ളറ്റിനൊപ്പമെത്താനെന്നവണ്ണം മഴയും മത്സരിച്ചുകൊണ്ടേയിരുന്നു. രോഹിത്തിനെ ചുറ്റിപ്പിടിച്ച് മഴ ആസ്വദിച്ചുകൊണ്ട് ശിവാംഗി പിന്നിലിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിന് ഒരാശ്വാസമെന്നവണ്ണം വർഷബിന്ദുക്കൾ കിന്നരിച്ചോടിയെത്തുമ്പോൾ ആരും കൊതിച്ച

    • Image Description
  • 2017-10-18
    Stories
  • Image Description
    ചൊവ്വാദോഷം

    സർപ്പക്കാവിൽ വിളക്ക് തെളിയിച്ച് നാഗത്താന്മാരുടെ മുൻപിൽ കൈകൂപ്പി പ്രാർത്ഥിച്ച് മഞ്ഞൾപ്പൊടി നെറ്റിയിൽ ചാർത്തി അരയാലിന്റെ മറവിൽ നിന്നുമിറങ്ങി വന്നപ്പോൾ അരണ്ട വെളിച്ചത്തിലും വൈഷ്ണവിയുടെ മുഖം തിളങ്ങുകയായിരുന്നു . മുറ്റത്തെ തുളസിത്തറയിൽ തെളിയിച്ച വിളക്കിലെ അഗ്നിയിൽ വലംകൈ തൊട്ട് നെറുകയിൽ വച്

    • Image Description
  • 2017-10-18
    Stories
  • Image Description
    കർപ്പൂരം പോലൊരു പെണ്ണ്

    തല്ലുകൊള്ളിയെന്നും തലതെറിച്ചവളെന്നും ഓമനപ്പേരവൾക്ക് ചാർത്തുമ്പോൾ മനപ്പൂർവം ഏവരും മറന്നു ആ പെണ്ണിനും ഒരു മനസ്സുണ്ടെന്ന്. ചിത്രശലഭത്തെപോലെ പറന്നുനടന്നവൾ... കുഞ്ഞുമിഴികൾ ചിമ്മി മുത്തശ്ശിക്കഥകൾക്ക് കാതോർത്തിരുന്നവൾ. കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ആശ്ചര്യത്തോടെ ചൊല്ലി നടന്നിരുന്ന വായാടിപ്പെണ്ണ്. പ

    • Image Description
  • 2017-10-18
    Stories
  • Image Description
    കാണുക കൺതുറന്ന്

    തുടരെത്തുടരെയുള്ള ടെലിഫോൺ ബെൽ കേട്ടാണ് ജ്യോതി അടുക്കളയിൽനിന്നും വന്നത്. നനവ് പറ്റിയ കൈകൾ നൈറ്റിയിൽ തുടച്ചുകൊണ്ടവൾ റിസീവർ എടുത്തു. മറുവശത്തുനിന്ന് കേട്ട വാർത്ത‍യിൽ ആലിലപോലവൾ വിറകൊണ്ടു. റിസീവർ കൈയിൽനിന്നും ഊർന്നുവീണു. ജീവേട്ടാ... വിതുമ്പിവിറയ്ക്കുന്ന അധരങ്ങളാൽ അവൾ അലറിക്കരഞ്ഞു. പുറത്ത് ചെടിക

    • Image Description
  • 2017-10-18
    Stories
  • Image Description
    ഇന്ദ്രനീലം

    പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന ബ്രഹ്മമംഗലം തറവാട്. തറവാട്ടിനുള്ളിലെ ഇടനാഴിക്കരികിലെ അറയ്ക്ക് മുൻപിൽ കൊത്തുപണികൾ ചെയ്ത് മനോഹരമായ ഇരിപ്പിടത്തിൽ ഉപവിഷ്ടനായ ഉപേന്ദ്രവർമ്മ. ഇരിപ്പിടത്തിൽ കൊത്തിച്ചേർത്ത വ്യാളീമുഖത്തിൽ നടുവിരൽ കൊണ്ട് താളം പിടിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. അരികിൽ അക്ഷമര

    • Image Description
  • 2017-10-18
    Stories
  • Image Description
    നമുക്ക് ചുറ്റും

    ഓർമ്മവച്ച നാൾ മുതൽ വീട്ടിലെ കലഹം കണ്ടും കേട്ടും വളർന്നതുകൊണ്ടാകാം ഒരിത്തിരി സ്നേഹത്തിനായി കൊതിച്ചതും. തിരക്കേറിയ ജീവിതം ആസ്വദിക്കാനുള്ള തത്രപ്പാടിനിടയിൽ താൻ ജന്മം നൽകിയ പൈതലിന്റെ കുരുന്നുമുഖം അവരുടെ മനസ്സിൽ വന്നിട്ടുണ്ടാകില്ല. കെട്ടിപ്പടുത്തുയർത്തിയ ഇരുനിലവീട്ടിലെ സുഖസൗകര്യങ്ങൾ മാത്ര

    • Image Description