Image Description

ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur

About ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur...

  • ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണിയംകുളം ഐ ടി ഐയിൽ പഠനം ആരംഭിക്കുകയും രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും താല്പര്യം കണ്ടെത്തുകയും ചെയ്തു. ഒഴിവു സമയത്ത് എഴുതിയിരുന്ന "ജനലരികിലെ പ്രേതം" എന്ന നോവൽ ആണ് ആദ്യത്തെ സൃഷ്ടി. പേടിപ്പെടുത്തുന്ന ഹൊറർ നോവലുകളും കഥകളും ആണ് എഴുതാൻ ഇഷ്ടം. പരീക്ഷണാർത്ഥം എഴുതിയ "ചുവർചിത്രം" , "പെണ്ണ്" തുടങ്ങിയ ചെറുകഥകൾ ആരാധക ശ്രദ്ധ നേടിയതോടെ ചെറുകഥകൾ എഴുത്തിന്റെ ഭാഗമാക്കുകയും ചെയ്തു. പ്രേതകഥകളിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം. പൊതുവെ പ്രണയം എഴുതാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണെങ്കിലും ചെറുകഥകൾക്ക് പ്രണയം ആധാരമാക്കാറുണ്ട്.

ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur Archives

  • 2020-05-17
    Stories
  • Image Description
    കാലചക്രം |sreejith k mayannur

      പുല്നാമ്പുകൾക്കിടയിലൂടെ പാദങ്ങൾ മുമ്പോട്ടു ചലിച്ചു. മുൻപ് ഈ വഴികൾ ആരും ഉപയോഗികാത്തപോലെ അനുഭവപെട്ടു. നാഗകന്യകമാർ വിശ്രമവേളകളിൽ അവരുടെ ഇരകളെ കാത്തു സാമ്രാജ്യത്തിലൊളിച്ചിരുന്നു. ഒന്നടുത്തു വന്നാൽ നല്ലൊരു ചുംബനം നല്കാമെന്നവൾ എന്നോടു പറയുകയായിരുന്നു. ചുടുചുംബനത്തിന്റെ സ്വാദ് സിരകളില

    • Image Description
  • 2019-09-10
    Stories
  • Image Description
    ധനം

    വീടിന്റെ വിളക്കായിരുന്നവൾ നിലവിളക്കേന്തിയാണ് മറ്റൊരു വീട്ടിലേക്കാദ്യചുവടുകൾ വെച്ചത്. കാലങ്ങൾ കഴിഞ്ഞപ്പോൾ അന്നത്തെ പുഞ്ചിരികൾ മാഞ്ഞിരുന്നു. അന്നത്തെ കൈയടികൾ മറഞ്ഞിരുന്നു. പാലും പഴവും നുകരാൻ പ്രേരിപ്പിച്ചവർ പാരിതോഷികത്തിനുവേണ്ടി മുറവിളി കൂട്ടി.    താനൊരു പെണ്ണാണ്. പെണ്ണാണ് ധനമെന്

    • Image Description
  • 2019-09-03
    Stories
  • Image Description
    ആമി

    രാവിലത്തെ ചെറു ചാറ്റൽ മഴയിൽ മുറ്റം നനഞ്ഞു. പുഷ്പങ്ങൾ പൂത്തുവിടർന്നു മഞ്ഞിനെയും മഴത്തുള്ളിയെയും പ്രണയം കൊണ്ടു പുൽകി.   കുഞ്ഞി പാദസരം അണിഞ്ഞുകൊണ്ടവൾ പൂക്കളിറുക്കാൻ ഓടി നടന്നു. തൊടിയുടെ തണുപ്പവൾ ആസ്വദിച്ചു. മഴയും മണ്ണും പരസ്പരം പ്രണയിച്ച ഗന്ധം നുകർന്നു. കുഞ്ഞി കൈകൾ കൊണ്ടു പൂക്കളിറുത്തു.

    • Image Description
  • 2019-08-27
    Stories
  • Image Description
    പ്രതിഫലനം

    "ഈ സമരം ജയിക്കണം. നമ്മളൊരുമിച്ചു നിന്നാലേ ഇത് വിജയം കൈവരിക്കുള്ളൂ. ഇതിൽ നമ്മൾ തോറ്റു പോയാൽ ഇവിടെ നിന്നിറങ്ങേണ്ടി വരും. ഓരോ കുടിയേറ്റക്കാരനും തന്റെ വിയർപ്പുമണികൾ പൊഴിച്ച് കൊത്തികിളച്ചുണ്ടാക്കിയ മണ്ണ് വിട്ട് നമ്മൾ മലയിറങ്ങേണ്ടി വരും". കവലയിലെ ജീപ്പിനുമുകളിൽ കെട്ടിവെച്ച കോളാമ്പിയിലെ ഒച്ച ഓരോ മ

    • Image Description
  • 2019-05-01
    Stories
  • Image Description
    ശരണ്യ

    (NB: ഇതിൽ പരാമർശിച്ചിരിക്കുന്ന കഥയും കഥാപാത്രങ്ങളും ഭാവനയിൽ സൃഷ്ടിക്കുന്നതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല. #smoking_is_injurious_to_health) അവന്റെ മുറി മുഴുവൻ ആ മാസ്മരിക ഗന്ധം പരന്നു. ഒരു തവണ ശ്വസിക്കപ്പെട്ടാൽ വീണ്ടും വീണ്ടും ആ ഗന്ധം തേടി നാസിക അലഞ്ഞു നടക്കും. എന്താണ് അതിനിത്ര പ്രത്യേ

    • Image Description
  • 2019-03-27
    Stories
  • Image Description
    സൗഹൃദം

    അവളുടെ നേരെയോങ്ങിയ കൈകൾക്ക് കാഠിന്യം കൂടുതലായിരുന്നു. എന്തിനെന്നോ ഏതിനെന്നോ അറിയാതെ വന്നുകയറിയ ദേഷ്യത്തിൽ അവന്റെ മനസ്സ് യാന്ത്രികമായി ചലിച്ചു. ഉരുണ്ട കണ്ണുകളിൽ തീഷ്ണത വരുത്താൻ അവളും മടിച്ചില്ല. ആ കണ്ണുകളിലെ തീജ്വാലകൾക്ക് അവനെ ചുട്ടെരിക്കാനുള്ള ചൂടുണ്ടായിരുന്നു. ഒരുമിച്ചു കളിച്ചു ചിരിച്ച

    • Image Description
  • 2018-11-20
    Stories
  • Image Description
    പുസ്തകം

    അവന്റെ പുസ്തകം വായുവിൽ ഉയർന്നു പറന്നു നിലത്തേക്ക് ചിറകറ്റു വീണു. തല താഴ്ത്തി അവനാ പുസ്തകമൊന്നെടുത്തു പൊടി തുടച്ചു കൈയിൽ പിടിച്ചു. ഭദ്രകാളിയെപോലെ കണ്ണു തുറിച്ചുകൊണ്ടവന്റെ നേരെ ടീച്ചറുടെ ആക്ഷേപവാക്കുകൾ ശരങ്ങളായി തറച്ചു. "ഇന്നും നിനക്ക് ഹോംവർക്ക് ചെയ്യാൻ മടിയാണല്ലേ. ക്ലാസിലാണെങ്കിൽ നേരത്തിനു

    • Image Description
  • 2018-10-18
    Stories
  • Image Description
    ജനലരികിലെ പ്രേതം - (ഭാഗം-3)

    എന്റെ നേർക്ക് വരുന്ന സ്ത്രീരൂപത്തെ കണ്ട് ഞാൻ അലറി. അവളുടെ അച്ഛൻ എഴുന്നേറ്റ് വന്നു. മണ്ണെണ്ണ വിളക്കുമായി അമ്മയും ഉണ്ടായിരുന്നു. എന്നെ കണ്ട് ദേഷ്യം കൊണ്ടു. എടാ എന്നൊരു അലർച്ച ഉച്ചത്തിൽ കേട്ടു. എന്റെ ജീവിതം നഷ്ടപ്പെടാൻ പോവുകയാണ്. വിയർത്തു കുളിച്ചു ഞാൻ. അച്ഛൻ ഓടി വന്ന് നിലത്ത് കിടന്ന അവളെ അടിച്ചു. മു

    • Image Description
  • 2018-09-21
    Articles
  • Image Description
    അസുരൻകുണ്ട് വെള്ളച്ചാട്ടം

    Asurankund waterfall - അസുരൻകുണ്ട് വെള്ളച്ചാട്ടം Travelogue: Sreejith K Mayannur കിളികളുടെ കളകളാരവം മുഴങ്ങുന്ന മലനിരകൾ പുഴയിടുക്കുകളെ സൃഷ്ടിക്കുന്ന കാടിന്റെ ഭീകരതയ്ക്കു നടുവിലായി വെള്ളിചിലമ്പണിഞ്ഞു തുള്ളി തുള്ളി ചാടി വരുന്ന അസുരൻകുണ്ട് ഡാമിന്റെ വെള്ളച്ചാട്ടം തേടിയാണ് ഈ യാത്ര. തൃശൂർ ജില്ലയിലെ മുള്ളൂർക്കര ഗ്രാമപഞ്ചായത്

    • Image Description
  • 2018-08-03
    Stories
  • Image Description
    ജനലരികിലെ പ്രേതം (ഭാഗം-2)

    ഞാൻ പേടിച്ചുവിറച്ചു. എന്റെ തൊണ്ട വരണ്ടു. ഒരു തുള്ളി നനവുപോലും തൊണ്ടയിൽ ഇല്ല. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതായി ഞാൻ മനസിലാക്കി. നെഞ്ചിടിപ്പ് കൂടി. മരണത്തെ മുഖാമുഖം കാണുകയാണ്. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കൈകാലുകൾ കോച്ചി വിറക്കുന്നു. പുഴയിൽ നിന്നും ഒരു ശക്തമായ കാറ്റ് വീശി. ഞാൻ അറിയാതെ മുട്ട് കു

    • Image Description
  • 2018-08-03
    Stories
  • Image Description
    ജീവൻ

    അവർക്കു വേണ്ടി ഞാൻ വായ തുറന്നു. അവർക്കു വേണ്ടി ഞാൻ എന്നെ തന്നെ നൽകി. എന്നിട്ടും അവർക്ക് എങ്ങനെ തോന്നിയെന്നറിയില്ല എന്നോടീ ചതി ചെയ്യാൻ. അന്നാ രാത്രിയിൽ സൈറൺ മുഴക്കി വണ്ടികൾ വന്നു കൊണ്ടിരുന്നു. പോലീസും പട്ടാളവും ഫയർ ഫോഴ്‌സും വീടുകളിൽ ഓടിക്കയറി എല്ലാവരെയും പുറത്തിറക്കാൻ തുടങ്ങി. ഒരു ഡാം തുറക്കാൻ

    • Image Description
  • 2018-07-24
    Stories
  • Image Description
    മകൾ

    കോവിലന്റെ കണ്ണുകൾ ചുവന്നു തുടുത്തു. തന്റെ മകളുടെ പിച്ചിച്ചീന്തിയ ചേതനയറ്റ ശരീരം കയ്യിലെടുത്ത് കോവിലൻ അലറി. ആ അലർച്ച ആ രാത്രിയിൽ നാടിനെ പ്രകമ്പനം കൊള്ളിച്ചു. സർക്കാരുദ്യോഗത്തിനുള്ള പരീക്ഷ എഴുതാൻ എർണാംകുളത്തേക്ക് വന്നതായിരുന്നു കോവിലനും മകളും. പഠിക്കാൻ മിടുക്കിയാണ് അവൾ. ഇടുക്കിയിലെ മലയോരഗ്ര

    • Image Description
  • 2018-07-13
    Stories
  • Image Description
    നൂറ് ഉമ്മകൾ

    Sreejith k Mayannur ഇവളെന്താ ഇങ്ങനെ. എല്ലാ പോസ്റ്റുകളിലും ഉമ്മ എന്ന് കമന്റ് ഇടുന്നത്. നാട്ടുകാരും വീട്ടുകാരും കാണും എന്ന പേടിയൊന്നും ഇല്ലേ. അതോ അവൾ ആ ടൈപ്പ് പെണ്ണാണോ. എന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ കുടിയേറി. ഇന്നലെയാണ് അവൾ എന്റെ റിക്വസ്റ്റ് അസെപ്റ്റ് ചെയ്തത്. എന്റെ പോസ്റ്റുകളിലും വന്നു ഉമ്മ എന്ന കമന്റ

    • Image Description
  • 2018-07-04
    Stories
  • Image Description
    ജനലരികിലെ പ്രേതം

    ജനലരികിലെ പ്രേതം Sreejith k mayannur അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. കൂരിരുട്ടിൽ കരയുന്ന ചീവീടുകളുടെ ശബ്ദം എന്റെ കാതിൽ മുഴങ്ങുകയായിരുന്നു. പൊടുന്നനെയാണ് മരണത്തിന്റെ അറിയിപ്പെന്നപോലെ കാലൻ കോഴിയുടെ ഭീകരമാംവിധമുള്ള ശബ്ദം കേൾക്കുന്നത്. എന്റെ മനസ്സിൽ ഭയത്തിന്റെ പെരുമ്പാമ്പുകൾ തലപൊക്കി. ഹൃദയമിടിപ്പ് കൂടുന

    • Image Description
  • 2018-06-16
    Stories
  • Image Description
    ചുവർചിത്രം

    പ്രേതം എന്ന് കേട്ടാൽ തന്നെ പേടിയാണ്. ഇടക്കൊക്കെ അവളെ പേടിപ്പിച്ചു ചിരിക്കുന്നത് എന്റെ ഹോബിയാണ്. ഒരു പൊട്ടിപെണ്ണ്. വയസ്സ് പതിനെട്ടായി. എന്നാലും കുട്ടിക്കളിയും മാറിയിട്ടില്ല, കുറുമ്പത്തരവും മാറിയിട്ടില്ല. മുറപെണ്ണാണ്. തറവാട്ടിൽ പോകുമ്പോൾ വാതിലിന്റെ ഇടയിൽ ഒളിച്ചു നിന്നു ശബ്ദമുണ്ടാക്കി പേടിപ്

    • Image Description
  • 2018-06-02
    Stories
  • Image Description
    പെണ്ണ്

    അവളുടെ കയ്യിൽ കൈ കോർത്ത് പിടിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അവളും അതാഗ്രഹിച്ചിരുന്നു. ഒരുമിച്ചു കളിച്ചു വളർന്ന നാളുകളിൽ പരസ്പരം കൊടുത്ത വാക്കുകൾ വീട്ടുകാർ മറന്നെങ്കിലും ഞങ്ങൾ മറന്നിട്ടില്ല. മറക്കുകയുമില്ല. എത്രയെത്ര ചുംബനങ്ങൾ കൈമാറിയിട്ടുണ്ടെന്നോ ഞങ്ങൾ. ആ ചുംബനങ്ങളിൽ കളങ്കമില്ലാത്ത സ്നേഹം മാ

    • Image Description