ജീവൻ

ജീവൻ

അവർക്കു വേണ്ടി ഞാൻ വായ തുറന്നു. അവർക്കു വേണ്ടി ഞാൻ എന്നെ തന്നെ നൽകി. എന്നിട്ടും അവർക്ക് എങ്ങനെ തോന്നിയെന്നറിയില്ല എന്നോടീ ചതി ചെയ്യാൻ.

 

അന്നാ രാത്രിയിൽ സൈറൺ മുഴക്കി വണ്ടികൾ വന്നു കൊണ്ടിരുന്നു. പോലീസും പട്ടാളവും ഫയർ ഫോഴ്‌സും വീടുകളിൽ ഓടിക്കയറി എല്ലാവരെയും പുറത്തിറക്കാൻ തുടങ്ങി. ഒരു ഡാം തുറക്കാൻ പോകുന്നു. വെള്ളം മുങ്ങും ഇവിടെ മുഴുവൻ എന്നൊരു അശരീരി ആരിൽ നിന്നോ എന്റെ ചെവിയിലെത്തി.

 

നിന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനിടയിൽ, നിന്നെ കുടിയിരുത്തിയ മനസ്സ് ഉണ്ട് എന്റെയുള്ളിൽ അതിൽ നിന്നുമുള്ള തേങ്ങലുകൾ നീ കേട്ടില്ല. പട്ടാള വണ്ടിയിൽ നിങ്ങൾ പോകുമ്പോഴും ഞാൻ നോക്കി നോക്കി നോക്കി കരഞ്ഞു പറഞ്ഞിരുന്നു "എന്നെയും കൂടെ കൊണ്ടു പോകണേ....."

 

സ്വന്തം ജീവന്റെ വെപ്രാളത്തിൽ മറന്നു യജമാനനേ എന്റെ ജീവൻ നീയൊരു ചങ്ങലയിൽ തളച്ചിരിക്കുകയാണെന്ന സത്യം. എന്റെ മനസ്സിൽ ദേഷ്യമില്ല നീയെന്നും എനിക്കു ചോറു തന്ന യജമാനനാണ് എന്റെ ശരീരം ഈ വെള്ളത്തിൽ മുങ്ങി ചാവും വരെ...

 

 

Sreejith k Mayannur

Sreejithkmayannur

Life

ശ്രീജിത്ത് കെ മായന്നൂർ

Short story

ചെറുകഥ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ