കാലചക്രം |sreejith k mayannur

കാലചക്രം |sreejith k mayannur

കാലചക്രം |sreejith k mayannur

 

പുല്നാമ്പുകൾക്കിടയിലൂടെ പാദങ്ങൾ മുമ്പോട്ടു ചലിച്ചു. മുൻപ് ഈ വഴികൾ ആരും ഉപയോഗികാത്തപോലെ അനുഭവപെട്ടു. നാഗകന്യകമാർ വിശ്രമവേളകളിൽ അവരുടെ ഇരകളെ കാത്തു സാമ്രാജ്യത്തിലൊളിച്ചിരുന്നു. ഒന്നടുത്തു വന്നാൽ നല്ലൊരു ചുംബനം നല്കാമെന്നവൾ എന്നോടു പറയുകയായിരുന്നു. ചുടുചുംബനത്തിന്റെ സ്വാദ് സിരകളിലൂടെ ഓടി തുടങ്ങി. കണ്ണിലെ കണ്ണുനീരിനൊരു കലർപ്പ് തോന്നുന്നുവോ. കണ്ണുകാണാത്ത ഞാൻ എങ്ങനെ അതാലോചിച്ചുവെന്ന ചിന്ത ബാക്കിയായി.

 

രണ്ടാം ക്ലാസിലെ ചന്നം പിന്നം മഴപാട്ടിനിടയിൽ ഒരു കൊച്ചു കവർ അച്ചാറിന് വേണ്ടി ഞാൻ സ്‌ലേറ്റു കൊണ്ടടിച്ചയടി തരിച്ചു വരുന്നു. മറ്റാരുടെയോ തലയിലടിച്ചയടി കാലചക്രത്തിന്റെ തിരിച്ചിലിനൊടുവിൽ  തനിക്കായി വന്നു ചേർന്നു.

 

പന്ത്രണ്ടാം ക്ലാസിൽ കാമുകിയെന്ന കള്ളപേരു ചാർത്തി കൂടെ നിർത്തിയവളെ കാമിച്ചു ഭോഗിച്ചു കടിച്ചു തള്ളിയപ്പോഴും മനസിൽ തോന്നാത്ത വേദന ഒരു നാഗ ചുംബനത്തിൽ ഞാനറിയുന്നു.

 

ഇരുപത്തിരണ്ടാം വയസിൽ കാലം വളർന്നിരുന്നു. കുളി കടവിലെ നഗ്നത കുളിമുറികളിൽ സ്വകാര്യതയായപ്പോൾ സ്വകാര്യമായ ചുവരുകളിൽ കയറി ഒളിക്യാമറ കണ്ണിലൂടെ പകർത്തിയ നഗ്നത കണ്ടു രസിച്ചു കൊതി തീരാതെ അതു കാണിച്ചു ആത്മാവിനെ ദുർബലമാക്കി ആരാധകർക്കു കാഴ്ചവെച്ചു കാഴ്ചപണം നേടിയപ്പോഴും തോന്നാത്ത സുഖാനുഭൂതി ഈ മണിനാഗത്തിനു നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. 

മരണമാണ് സത്യം. മരണമായ ചില സത്യങ്ങളുടെ വായ മൂടി കെട്ടട്ടെ. കാഴ്ച വെച്ച ശരീരം കയറിൽ തൂങ്ങിയാടിയതു കണ്ടുരസിച്ചു കുളിരണിഞ്ഞ കണ്ണിൽ അടുത്ത പെണ്ണിന്റെ ശരീരം തേടി നടക്കുമ്പോൾ ഒരു മുത്തം നൽകിടാൻ വന്ന നാഗമേ ഈ കണ്ണടയുവാൻ കാരണങ്ങളേറെയാണ്. ഒരുപാട് പ്രാക്കുകൾ...

 

Author ശ്രീജിത്ത് കെ മായന്നൂർ

 

Story: Sreejith k mayannur

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ