ജനലരികിലെ പ്രേതം (ഭാഗം-2)

ജനലരികിലെ പ്രേതം (ഭാഗം-2)

ജനലരികിലെ പ്രേതം (ഭാഗം-2)

 

ഞാൻ പേടിച്ചുവിറച്ചു. എന്റെ തൊണ്ട വരണ്ടു. ഒരു തുള്ളി നനവുപോലും തൊണ്ടയിൽ ഇല്ല. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതായി ഞാൻ മനസിലാക്കി. നെഞ്ചിടിപ്പ് കൂടി. മരണത്തെ മുഖാമുഖം കാണുകയാണ്. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കൈകാലുകൾ കോച്ചി വിറക്കുന്നു. പുഴയിൽ നിന്നും ഒരു ശക്തമായ കാറ്റ് വീശി. ഞാൻ അറിയാതെ മുട്ട് കുത്തി ഇരുന്നു. മുന്നിലേക്ക് നോക്കി. സ്ത്രീരൂപം കാണാനില്ല. ശാന്തമായ അന്തരീക്ഷം. കാറ്റ് ഇല്ല. ഒരു ഇളം കാറ്റ് മാത്രം. അത് വളരെ തണുപ്പ് നൽകുന്നുണ്ട്. തൊണ്ട വരണ്ടു തന്നെയാണ് ഇരിക്കുന്നത്. ഞരമ്പുകൾ മുറുകിതന്നെ തുടരുന്നു. ഹൃദയമിടിപ്പ് വേഗത്തിലാണ്. എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് മനസിലാവുന്നില്ല. മായയാണോ അതോ സത്യമാണോ. മുത്തശ്ശി പറഞ്ഞുതന്നിരുന്ന കഥയിലെ അതേ സ്ത്രീരൂപം. മുടിയഴിച്ചിട്ട സ്ത്രീരൂപം. മായന്നൂരിലെയും തൊഴുപ്പാടത്തെയും ഗ്രാമവാസികളുടെ പേടിസ്വപ്നം. ഞാൻ എഴുന്നേറ്റു. ക്ഷീണം മാറിയിട്ടില്ല. ഇനി ഇവിടെ നില്കുന്നത് അപകടം ആണ്. ഓടുകതന്നെ മാർഗം. ഗ്രാമത്തിന്റെ അതിർത്തി എത്തിയിട്ടാണ് ഓട്ടം നിർത്തിയത്. ഞാൻ വളരെ ക്ഷീണിതനാണ്. നെൽപാടത്തോട് ചേർന്നുള്ള തോടിന്റെ അടുത്ത് കൽപടവിൽ ചാരി ഇരുന്നു. തോട്ടിൽ നിന്നും വെള്ളം മുക്കികുടിച്ചു. തെളിനീര് ആണ്. വറ്റാത്ത തോട്. കാട്ടിൽ നിന്നും വരുന്ന ചോലയാണ് പാടത്ത് തോടിനോട് ചേരുന്നത്. മതിയാവോളം വെള്ളം മുക്കികുടിച്ചു. നെഞ്ചിടിപ്പ് മാറിയിരുന്നില്ല. തൊണ്ട നനച്ചപ്പോൾ തന്നെ അല്പം ആശ്വാസം ഉണ്ട്. ഇനി പേടിക്കാൻ കാര്യമായിട്ട് ഒന്നുമില്ല. എന്നാൽ തീർത്തുപറയാനും സാധ്യമല്ല. സമയം കളയാൻ ഇല്ലാത്തത്കൊണ്ട് വേഗം എഴുന്നേറ്റു. ഒരു കൈകുമ്പിൾ വെള്ളം കൂടി മുക്കികുടിച്ചു. എന്നിട്ട് പാടവരമ്പിലൂടെ നടന്നു.

 

ഈ പാടത്തിന്റെ അറ്റത്ത് ആണ് അവളുടെ വീട്. ഇരുട്ട് ഇല്ലെങ്കിൽ ശരിക്കും കാണാമായിരുന്നു. കൈയിൽ ആണേൽ ഒരു ടോർച്ച് ആണുള്ളത്. ഈ നാട്ടിൽ ഇനിയും ടോർച്ച് അത്ര സുലഭം അല്ല. ചില പണക്കാരുടെ വീടുകളിൽ മാത്രമേ ടോർച്ച് ഉള്ളു. രണ്ട് കട്ട ഇടുന്ന ടോർച്ച് ആണ്. കട്ട തീർന്നാൽ വാങ്ങണമെങ്കിൽ പട്ടണത്തിൽ പോണം. സാധാരണ ഞാൻ മദിരാശിയിൽ നിന്നും വരുമ്പോൾ കുറെ വാങ്ങിവെക്കും. അതുകൊണ്ട് കട്ട തീരുമെന്ന പേടിയില്ല. അവളുടെ വീടിന്റെ അടുത്ത് എത്തി. കടമ്പായ കടന്നു. ചെറിയൊരു തോട് ഉണ്ട്. പനയുടെ പാത്തി ഇട്ടിട്ടുണ്ട്. അതിലൂടെ അപ്പുറത്തേക്ക് കടന്നു. വീടിന്റെ മുറ്റത്ത് എത്തി ആശ്വസിച്ചു. പട്ടപുരയാണ്. ചെറിയ വീട്. ജനലിന്റെ അടുത്തേക്ക് ചെന്നു. ഒരു കുയിൽ നാദം അറിയിപ്പ് കൊടുത്തു. തീരുമാനിച്ചുറപ്പിച്ചതാണ് ആ ശബ്ദം. അവൾ പതിയെ സഞ്ചി എടുത്തു. വാതിലിന്റെ അടുത്തേക്ക് വന്നു. വാതിൽ തുറന്ന് പുറത്ത് കടന്നു. മുൻപിൽ അവളെ കാത്ത് നിൽക്കുന്ന എന്നെ നോക്കി. പെട്ടെന്ന് അത് സംഭവിച്ചു.

 

അന്തരീക്ഷം മാറി. കൂരിരുട്ട് മാറി. നിലാവ് വന്നു. തണുത്ത കാറ്റ് ശക്തമായി വീശി. എന്നെ കണ്ടിട്ടെന്നപോലെ അവൾ ഭയന്നു. അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. ഉമിനീർ വറ്റി. ഉമിനീര് ഇറക്കാൻ അവൾ കഷ്ടപ്പെടുന്നതായി ഞാൻ മനസിലാക്കി. എന്തോ പറയാൻ വേണ്ടി അവൾ വാ തുറക്കാൻ ശ്രമിച്ചു. ശബ്ദം പൊങ്ങുന്നില്ല. പെട്ടെന്ന് അവൾ നിലവിളിച്ചു.പേടിച്ചരണ്ടു തുറന്നിട്ട വാതിലിലൂടെ ഉള്ളിലേക്കു ഓടി. കട്ടിള തട്ടി താഴെ വീണു. കാര്യം മനസ്സിലാവാതെ ഞാൻ തിരിഞ്ഞു നോക്കി. മുടിയഴിച്ചിട്ട സ്ത്രീരൂപം.

 

മുത്തശ്ശികഥയിലെ അതേ കഥാപാത്രം. ഗ്രാമവാസികളുടെ പേടി സ്വപ്നം. ഞാൻ വരുന്ന വഴിക്ക് കണ്ട അതേ സ്ത്രീരൂപം. ഞാൻ ഭയന്നുപോയി. കൈകാലുകൾ പിടഞ്ഞു. തൊണ്ട വരണ്ടു. പേടിച്ചരണ്ട ഞാൻ വീടിന്റെ വാതിൽക്കൽ ഇരുന്നുപോയി. കണ്ണുകൾ പുറത്തേക്ക് തള്ളി. ഹൃദയമിടിപ്പ് ഉച്ചത്തിൽ കേൾക്കാം. ഒന്നുറക്കെ അലറണം എന്നുണ്ട്. സാധിച്ചില്ല. നാവു പൊങ്ങുന്നില്ല. ടോർച്ച് കയ്യിൽനിന്നും വീണു. അത് തെളിക്കാൻ സാധിച്ചില്ല. സ്ത്രീരൂപം അനങ്ങാതെ നിൽക്കുകയാണ്. ഞാൻ വീടിന്റെ ഉള്ളിലേക്ക് ഇഴഞ്ഞു നീങ്ങാൻ ശ്രമിച്ചു. അവളും ഇഴയുകയാണ്. ഇതിനിടയിൽ അവളുടെ നിലവിളിയിൽ അച്ഛനും അമ്മയും ഉറക്കാമെഴുന്നേറ്റു. എന്റെ ജീവനും ജീവിതവും പോകാൻ സമയമായി എന്ന് മനസിലാക്കി.

 

ഞാൻ അവളെ നോക്കിയശേഷം പുറത്തേക്ക് ഒന്നുകൂടി നോക്കി. വെള്ള വസ്ത്രധാരിയായ സ്ത്രീ. നല്ല നീളമുള്ളതും കനമുള്ളതുമായ മുടി. മുഖം താഴ്ത്തി പിടിച്ചിരിക്കുന്നു. നിലാവിന്റെ നിഴലിൽ മുഖം കാണാനില്ല. പെട്ടെന്ന് ആണ് അത് സംഭവിച്ചത്. ആ സ്ത്രീരൂപം എന്റെ നേർക്ക് നീങ്ങി...

 

(തുടരും)

 

Sreejith k mayannur

ശ്രീജിത്ത് കെ മായന്നൂർ

Horor novel

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഹൊറർ നോവലിസ്റ്റ്. തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ മായന്നൂരിൽ ജനിച്ചു. മാധവൻ രാധ ദമ്പതികളുടെ മൂന്നാമത്തെ മകൻ. നാലാം ക്ലാസ് വരെ മായന്നൂർ സെന്റ് ജോസഫ് എൽ പി സ്കൂളിലും തുടർന്ന് പത്താം ക്ലാസ് വരെ മായന്നൂർ സെന്റ് തോമസ് ഹൈസ്കൂളിലും പഠനം പൂർത്തിയാക്കി. പ്ലസ് ടു പഠനം ചേലക്കര ശ്രീമൂലം തിരുനാൾ ഹയർസെക്കണ്ടറി സ്കൂളിലായിരുന്നു. അതിനു ശേഷം എഞ്ചിനീയറിംങ് പഠനം ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് വാണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ