നൊബേൽ പ്രൈസ്

നൊബേൽ പ്രൈസ്

തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപ്പെട്ട് ട്ടിരുന്ന അയാളെ നന്നാക്കനായി വീട്ടുകാർ ഒരു വിവാഹം കഴിപ്പിച്ചു. ............................................................................ ഇന്ന് അയാൾക്ക് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് സമ്മാനിക്കുന്ന ചടങ്ങ് നടക്കുകയാണ്. - ഡോ. രഞ്ജിത്ത് കുമാർ. എം

ആദ്യത്തെ പ്രണയം

ആദ്യത്തെ പ്രണയം

വധശിക്ഷ നടപ്പാക്കുന്ന വെളുപ്പാൻകാലത്ത് സെല്ലിൽ നിന്നും അവൻ നടന്നകലുമ്പോൾ, അവള് എഴുതിയ ആദ്യത്തെ പ്രണയലേഖനം, അവളുടെ കാക്കിക്കുള്ളിലെ ഹൃദയത്തോട് ചേർത്ത് തയ്ച്ച പോക്കറ്റിനുള്ളിൽ നനഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഡോ. രഞ്ജിത്ത് കുമാർ. എം

അലഭ്യലഭ്യശ്രീ

അലഭ്യലഭ്യശ്രീ

അവളെ കണ്ടു ഇഷ്ടപ്പെടുന്ന എല്ലാവരുടെയും വിവാഹം പെട്ടെന്ന് നടക്കുന്നു എന്നറിഞ്ഞ ബ്രോക്കെർ അവളുടെ ഒരു ഫോട്ടോ തൻ്റെ  സാമ്പിൾ ഫോട്ടോകളുടെ കൂട്ടത്തിൽ എടുത്തു വച്ചു.  ................................................................................................................................................ ഇന്ന് ആ ബ്രോക്കെർ അയാളുടെ രണ്ടാമത്തെ ഓഫീസിന്റെ ഉത്‌ഘാടനത്തിന്റെ ക്

മർഡർ

മർഡർ

മരണകാരണം ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നറിയാൻ പോലീസ് സർജനും കൂട്ടാളികളും അയാളുടെ ശവശരീരം തിരിച്ചും മറിച്ചും ഇട്ട് കീറി പരിശോധിച്ച് കൊണ്ടിരുന്നു.   യഥാർത്ഥ കൊലയാളി അപ്പോഴും ആർക്കും പിടികൊടുക്കാതെ ഒളിവിൽ ആയിരുന്നു..., വിശപ്പ്!   ഡോ. രഞ്ജിത്ത് കുമാർ. എം

ജന്മം

ജന്മം

ഇരുട്ടുവീണ സന്ധ്യയിൽ, ചക്രവാളത്തിൻ്റെ നേരിയ ചുമപ്പ് പ്രതിഫലിക്കുന്ന ആ പുഴയുടെ കരയിൽ സ്വന്തം ഭർത്താവിൻറെ ആളിക്കത്തുന്ന ചിതയ്ക്ക് മുൻപിൽ നിന്നുകൊണ്ട് അവൾ ആരോടോ ചോദിച്ചു... "അടുത്ത ജന്മത്തിലേക്ക് എത്താൻ ഇനിയെത്ര ദൂരമുണ്ട്?"   -ഡോ. രഞ്ജിത്കുമാർ.

നുണ

നുണ

ചിരിച്ചുകൊണ്ട് അവൻ തുടർന്ന്..."ജീവിതം കുറെ നുണകൾ നിറഞ്ഞതാണല്ലേ...?  പറഞ്ഞ കുറെ നുണകൾ...പറയാത്ത കുറെ നുണകൾ...അറിഞ്ഞ കുറെ നുണകൾ...അറിയാത്ത കുറെ നുണകൾ..."   ഡോ. രഞ്ജിത്കുമാർ. എം 

കടം

കടം

മാസം പകുതി ആയി  കയ്യിലുണ്ടായിരുന്ന കാശെല്ലാം

വിവാഹവാർഷികം@FB

വിവാഹവാർഷികം@FB

"ദ മോസ്റ്റ് ലവ്വബിൾ പേഴ്സൺ

വണ്ടി

വണ്ടി

...ലീക്ക്‌ ചെയ്ത എഞ്ചിൻ ഓയിൽ കണ്ണുനീർ

വേർപാട്

വേർപാട്

"ഇങ്ങനെ ആയിരുന്നു നമ്മൾ ജീവിച്ചത് അല്ലെ..." അന്തിക്ക് നിറം മങ്ങി കടലിലേക്ക് താഴാൻ വെമ്പുന്ന സൂര്യനെ നോക്കി അവൻ പറഞ്ഞു. "...മ്" ഒരു ദീർഘ നിശ്വാസത്തോടെ അവൾ മറുപടി മൂളി.  കാലുകളെ തഴുകി പോകുന്ന തിരമാലയുടെ നനുത്ത തലോടൽ പഴയതുപോലെ അവർക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. രണ്ടുപേരുടെയും ഇടയിൽ ഉണ്ടായ ആ വിട

entesrisht loading

Next page