വണ്ടി

വണ്ടി

വണ്ടി

...ലീക്ക്‌ ചെയ്ത എഞ്ചിൻ ഓയിൽ കണ്ണുനീർ തുള്ളികൾ പോലെ തറയിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നൂ...

................................................................................................................................................

 

അയാള് ഒരു മുഴുക്കുടിയൻ ആയിരുന്നു.

രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുമ്പോഴും വൈകിട്ട് ജോലി കഴിഞ്ഞ് വരുമ്പോഴും എന്നും മദ്യപിച്ച് ലക്കു കെട്ട് സ്വന്തം മൊട്ടോർബൈക്കിൽ ആയിരുന്നു യാത്ര.

ഒരിക്കൽപ്പോലും ബൈക്ക് അയാളെ ചതിച്ചിരുന്നില്ല. കൃത്യത്തിന് ഓടി വീട്ടിൽ കൊണ്ടെത്തിച്ചിരുന്നൂ.

................................................................................................................................................

അന്ന് അയാള് ബൈക്ക് എടുക്കാതെ ആണ് ജോലിക്ക് പോയത്. മദ്യപിച്ച് സ്ഥിരം വരുന്ന വഴിയിൽ ഏതോ വണ്ടി തട്ടി അയാള് മരണപ്പെട്ടു.

ഭാര്യയും മക്കളും വീട്ടിൽ അയാളുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ചു കരയുമ്പോൾ, പുറത്ത് ഷഡ്ഡിന്റെ ഓരത്ത് ആരും ശ്രദ്ധിക്കാൻ ഇല്ലാതെ അയാളുടെ ബൈക്ക് ഏകനായി നിൽക്കുന്നുണ്ടായിരുന്നു

 

ഇത്രയും കാലം ഉടമസ്ഥന്റെ ജീവനെ കാത്തു സംരക്ഷിച്ച നല്ല വേലക്കാരൻ വിതുമ്പി... 

ലീക്ക്‌ ചെയ്ത എഞ്ചിൻ ഓയിൽ കണ്ണുനീർ തുള്ളികൾ പോലെ തറയിൽ പടർന്നു.

  

-രഞ്ജിത്ത് കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ