Image Description
Image Description
Image Description

entesrishti.com ൽ പരസ്യം ചെയ്യുക

ഞങ്ങൾ 300M-ലധികം പരസ്യ ഇംപ്രഷനുകൾ പ്രദർശിപ്പിക്കുകയും പ്രതിമാസം 30M-ലധികം സന്ദർശകരുമുണ്ട്. ഞങ്ങളുടെ ഉപയോക്താക്കൾ കാണുന്ന പരസ്യങ്ങൾ പ്രസക്തവും രസകരവുമാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഞങ്ങൾ ഇടപഴകുന്നു. ഇതിനർത്ഥം ഞങ്ങൾ ഞങ്ങളുടെ ഉള്ളടക്കം പരസ്യങ്ങളാൽ ഞെരുക്കുന്നില്ല, കൂടാതെ പോപ്പ്അപ്പുകൾ, ഫ്ലോട്ടിംഗ് ബോർഡറുകൾ, പോപ്പ് അടികൾ മുതലായവ പോലുള്ള സ്പാം അല്ലെങ്കിൽ നുഴഞ്ഞുകയറുന്ന പരസ്യങ്ങൾ ഞങ്ങൾ ഒരിക്കലും അനുവദിച്ചിട്ടില്ല.

Image Description

എന്താണ് എൻ്റെ സൃഷ്ടിയിലൂടെ പരസ്യം എന്നത്?

ഉപഭോക്താവിൻ്റെ മനസ്സിനെ പരസ്യങ്ങൾ ഭരിക്കുന്ന ഈ കാലഘട്ടത്തിൽ ഏതൊരു സേവനവും, ഉല്പന്നങ്ങളും വിപണിയിൽ വിൽകുന്നതിന് പരസ്യങ്ങൾക്ക് മാറ്റി നിർത്താനാവാത്ത അത്രയധികം പങ്കുണ്ട്. ഏതൊരു പബ്ലിക് പ്ലാറ്റ്ഫോമുകളിലും പരസ്യം നൽകാൻ ഇപ്പൊൾ വൻതുകകൾ മുടക്കേണ്ടി വരും എന്നത് ഒരു യാഥാർത്ഥ്യം ആണ്. ആ യാഥാർത്ഥ്യം ചെറിയ ചെറിയ സംരംഭകരെ പരസ്യം നൽകുന്നതിൽ നിന്നും പിൻവലിക്കുന്നു. അത് അത്തരക്കാരുടെ സംരംഭങ്ങളെ ഒരു പരിധി വരെ തളർത്തുന്നുണ്ട്. മാത്രമല്ല ഒരു പക്ഷെ ഒരു തവണ എങ്കിലും പരസ്യം നൽകാൻ അവർക്ക് കഴിഞ്ഞിരുന്നു എങ്കിൽ അവരുടെ ഉത്പന്നങ്ങൾ വലിയൊരു ഉപഭോക്തൃ ശ്രുംഖലയിലേക്ക് എത്തിപ്പെടുമായിരുന്ന്. ഈ സാഹചര്യത്തിൽ ആണ് 'എൻ്റെ സൃഷ്‌ടി ' ഈ ഒരു ആവശ്യത്തെ മുൻനിർത്തി ചിന്തിക്കാൻ തുടങ്ങിയത്. ഈ എഴുത്ത് സമൂഹത്തിൽ, അനേകം എഴുത്തുകാർ വളരെ ആഗ്രഹിച്ചു അവർ എഴുതി പുസ്തകപ്രകാശനം ചെയ്ത അവരുടെ പുസ്തകങ്ങൾ വലിയൊരു വായനാ ലോകത്തിലേക്ക് പരസ്യപ്പെടുത്താൻ കഴിയാതെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രമിലും വാട്ട്സ്ആപ് സ്റ്റേറ്റസിലുമായി ഒതുങ്ങിപോകുമ്പോൾ "വളരെ കുറഞ്ഞ ചിലവിൽ" അവരുടെ സൃഷ്ടികളെ / പുസ്തകങ്ങളെ / സേവനങ്ങളെ വായനക്കാരുടെ ഒരു വലിയ ലോകത്തേക്ക് എത്തിക്കുവാൻ എൻ്റെ സൃഷ്ടി. കോം മുന്നിട്ടിറങ്ങുകയാണ്.

എൻ്റെ സൃഷ്‌ടിയിലൂടെ പരസ്യം ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്താണ്?

എൻ്റെ സൃഷ്ടി.കോം എന്ന സംരംഭം തികച്ചും സാധാരണ എഴുത്തുകാരുടെ സൃഷ്ടികർമ്മത്തിനും വളർച്ചയ്ക്കും വേണ്ടി രൂപകല്പന ചെയ്തിട്ടുള്ളത് ആണ്. അതുകൊണ്ട്തന്നെ ഇന്ത്യയിലും പുറം രാജ്യങ്ങളിലും ഉള്ള ധാരാളം എഴുത്തുകാർ അവരുടെ എഴുത്തുകൾ ഇവിടെ പബ്ലിഷ് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലും പുറത്തുമായി എഴുത്തുകാരുടെയും വായനക്കാരുടെയും വായനയെ സ്നേഹിക്കുന്നവരുടെയും ഒരു വലിയ സമൂഹം ഈ വെബ്സൈറ്റ് ദിനംപ്രതി സന്ദർശിക്കുന്നു. അതുകൊണ്ട് ഇവിടെ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. അവർ കലയെ സ്നേഹിക്കുന്നവർ ആകയാൽ എഴുത്തുകാരുടെ സംരഭങ്ങളെ അവർ പ്രോത്സാഹിപ്പിച്ചുകൊണ്ടെയിരിക്കും. ഇത് എൻ്റെ സൃഷ്ടിയുടെ മാത്രം പ്രത്യേകത ആണ്. ഇവിടെ നിങ്ങളുടെ പരസ്യങ്ങൾ, കടലിന്നക്കരെയും ഇക്കരെയുമുള്ള ഒരു വലിയ കലാസ്വാദന ലോകത്തിന് മുൻപിൽ എത്തുന്നു. വളർന്നു വരുന്ന എഴുത്തുകാർക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, ദിവസങ്ങളുടെ എണ്ണം അനുസരിച്ച്, അല്ലെങ്കിൽ ആഴ്ചകളുടെ എണ്ണം അനുസരിച്ച്, മാസങ്ങളുടെ എണ്ണം അനുസരിച്ച്, പരസ്യങ്ങളുടെ വലിപ്പം അനുസരിച്ച് തിരഞ്ഞെടുത്ത് പരസ്യം ചെയ്യാൻ അവസരം എൻ്റെ സൃഷ്ടി. കോം ഒരുക്കുന്നു. ഒപ്പം സീസൺ അനുസരിച്ച് ഡിസ്കൗണ്ട് ഓഫെറുകളും ലഭിക്കുന്നു. ഇത്രയും സൗകര്യങ്ങൾ ലഭ്യമാക്കുന്ന പരസ്യ പ്രസിദ്ധീകരണ പ്ലാറ്റ്ഫോം ഇതുവരെ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല

എൻ്റെ സൃഷ്ടിയുടെ എങ്ങനെ പരസ്യം ചെയ്യാം

എൻ്റെ സൃഷ്‌ടിയിലൂടെ പരസ്യങ്ങൾ നൽകാൻ വളരെ ലളിതമായ പടികളെ ഉള്ളൂ.

    • എൻ്റെ സൃഷ്ടി.കോമിൽ സ്വന്തമായി സൗജന്യമായി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
    • നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം, പരസ്യ സെക്ഷനിൽ ക്ലിക്ക് ചെയ്ത് നിർദ്ദേശങ്ങൾ പ്രകാരം നിങൾ നിർമ്മിച്ചിട്ടുള്ള പരസ്യം jpg ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
    • എത്ര ദിവസത്തേക്കാണ് പരസ്യം ചെയ്യാൻ താത്പര്യപ്പെടുന്നതു എന്ന് തിരഞ്ഞെടുക്കുക.
    • നിങ്ങൾക്ക് സൗകര്യപ്രദമായ താരിഫ് തിരഞ്ഞെടുക്കുക.
    • സമർപ്പിക്കുക. നിങ്ങളുടെ പരസ്യം പബ്ലിഷ് ആയിക്കഴിഞ്ഞു.
  • ഇനി അധികം താമസിക്കേണ്ട, ഉടൻ തന്നെ പരസ്യം ചെയ്യുക. അതിനായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.