മഴയെന്നും

മഴയെന്നും

മഴയെന്നും

എന്‍റെ മനസ്സിന്‍റെ 
ആഴങ്ങളില്‍ കുളിരേകി 
കൊതിപ്പിക്കുന്ന 
ഒരു മഴത്തുള്ളിയുണ്ട്!,

കനവിലും നിനവിലും 
മോഹച്ചെപ്പിനുള്ളില്‍ 
വീണുടയുന്ന 
മഴത്തുള്ളികളാണ്
മഴ നനയാന്‍ എന്നെ 
ഏറെ കൊതിപ്പിക്കുന്നത്

മനം വിണ്ടുണങ്ങി
മുറിവേല്‍ക്കുമ്പോഴെന്നും
ഒരു കുളിര്‍മഴക്കുവേണ്ടി
ഞാന്‍ ദാഹിക്കാറുണ്ട്,

മണ്ണില്‍ വീഴുന്ന
തുള്ളിമഴയുടെ ശബ്ദം 
മനസ്സിനുള്ളില്‍ 
കോരിത്തരിപ്പിച്ചു
പെരുമഴതീര്‍ക്കുന്നത് 
അതുകൊണ്ടാണ്,

അത്രയേറെ മഴയെ 
സ്നേഹിക്കുന്നതുകൊണ്ടാണ് 
എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍ 
കുളിരേകി കൊതിപ്പിക്കുന്ന 
ഒരു മഴത്തുള്ളി ഞാന്‍ 
സൂക്ഷിക്കുന്നത്,

മഴയെന്നും
നനയാന്‍ കൊതിപ്പിക്കുന്ന
ഒരു മോഹക്കൂടൊരുക്കീട്ടുണ്ട്
എന്‍റെ മനസ്സിനുള്ളില്‍ !!!.

 

ജലീല്‍ കല്‍പകഞ്ചേരി,

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

non

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ