നീർമാതളപ്പൂവ്

നീർമാതളപ്പൂവ്

നീർമാതളപ്പൂവ്

നിസ്സഹായതയിൽ
നീറും മനസ്സിനെ
നിഷ്ട്ടൂരമായ്
വലിച്ചെറിയുകയോ നീ...?

ദാഹിച്ച ജീവിതം
ദാനമായ് കണ്ടു
മോഹങ്ങളെല്ലാം
നിന്നിലർപ്പീച്ചവൾ ഞാൻ

എന്നിൽ നിന്നകലുന്ന നിൻ 
ചിന്തകൾ എന്തിനായ് 
ദാഹിക്കുന്നു,
അറിയുന്നില്ല മനസ്സാലെനിക്ക്,

നിന്റെ വർണ്ണമോഹങ്ങളുടെ
നിറം മങ്ങിയതാവാം
കനവുകൾ കാമത്തി-
ലവസാനിപ്പിച്ച്
എങ്ങോട്ടാണ് നീ മടങ്ങുന്നത്..?

കനവും നിനവുമായ്
നീയല്ലാതാരുണ്ടെനിക്ക്
എവിടെയാണ് നിൻ
പ്രതീക്ഷകൾ അസ്തമിച്ചത്..?

എന്റെ മാതൃത്വമുണരുമ്പോൾ
നീയില്ലാതെ ഞാനെങ്ങിനെ
പൂർണ്ണയാകും, പിഴച്ചു പെറ്റവളായ് 
ഞന്‍ ഇവിടെ കല്ലെറിയപ്പെട്ടേക്കാം,

വലിച്ചെറിയപ്പെട്ടുപോയ
സ്ത്രീകളുടെ മൂഖസാക്ഷിയായ്
ഭൂമിയില്‍ മനമുരുകി കരയും 
മെഴുകുതിരിയാണിന്നു ഞാൻ

മരണത്തിലും നീ
കൂടെയുണ്ടാകുമെന്ന
മധുരമൊഴികള്‍കേട്ടു നിന്നെ 
മനസ്സാവരിച്ചവൾ ഞാൻ

മതിമറന്നു ജീവിതം
മനമോഹങ്ങളില-
വസാനിപ്പിക്കേണ്ടതാണോ
കൊട്ടിഘോഷിച്ച എൻ യവ്വനം
കെട്ടടങ്ങിയോ നിന്നിൽ

ഇന്നു മനമുരുകി
മരിക്കുമെന്നവസ്ഥയിൽ
ജീവിതം കെട്ടിയിട്ട
കെട്ടുഭാണ്ഡമായ്
മാറിക്കഴിഞ്ഞുവെന്നിൽ

ഇനി കെട്ടടങ്ങുന്നതും
കാത്തുകഴിയണം
മരവിച്ച ഓര്‍മ്മയുംപേറി 
ഞാനീ മണ്ണിൽ

സ്ത്രീയെന്നും
നിസ്സഹായതയിൽ കഴിയുന്ന
നീർമാതളപ്പൂവാണ്!!!.

 

ജലീല്‍ കല്പകഞ്ചേരി,

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

non

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ