എത്ര മനോഹരം.

എത്ര മനോഹരം.

എത്ര മനോഹരം.

നിളയിൽ നീരാടി മുത്തമിട്ടു. 
പറയ്ക്കും ഈ നട്ടുച്ച കാറ്റേ 
നീയാ ആമ്പൽ പൂവിനു മുത്തമിട്ടോ ?
ആ നിളയിൽ പുളച്ചു നടക്കും 
പൂമീനിനെ കണ്ടോ ?

മേലെ നീലാകാശത്തിൽ മേയും, 
മേഘങ്ങളാം അപ്സര കന്യകളെ ?
നിങ്ങൾ ഉഷസ്സിന്റെ പൊൻ തൂവൽ 
തലോടിയിട്ടുണ്ടോ ?

ഉഷസ്സേ നീയെനിക്ക് തണൽ തന്നില്ല!
ഈ നട്ടുച്ച നേരത്തെ പൊരിയുന്ന 
വെയിലിൽ ഞാൻ നട്ട. ആൽമര -
മെനിക്ക് തണലേകി !

കടലേ..?നിന്റെ ആർദ്ര ഭാവം ഞാനറിയുന്നു. 
ദിശയില്ലാത്തയീ ഓളങ്ങൾക്കൊരു, 
ദീർഘ നെടുവീർപ്പുണ്ടാകില്ലേ ?
കടലും പുഴയും കൈതോടും, 
പച്ച വിരിച്ച നെൽപാടവും പൂവും 
കായും കനിയും ആകാശത്തിൽ 
പാറും പക്ഷികളും. കണ്ടാൽ

എന്തൊരഴകാണതു കാണാൻ !
എത്ര രസമീയീ പ്രകൃതി ഭംഗി.
എത്ര നിർവൃതിദായകമീ ഉലകം !

 

അലി പുന്നയൂർ 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

അലി.A .C (മഹർ അലി) ജനിച്ചത് തൃശൂർ ജില്ലയിലെ പുന്നയൂർ എന്ന പഞ്ചായത്തിൽ 1967ൽ മെയ് 1st പഠനം മൂന്നു തട്ടു കളായിട്ടായിരുന്നു lp up സെക്കന്ററി മൂന്ന് സ്‌കൂളുകളിൽ Sslc പാസ്സായി പിന്നീട് പ്രീഡിഗ്രി പഠിച്ചു പിന്നീട b a സാമ്പത്തിക ശാസ്ത്രം പൂർത്തിയാക്കില്ല പിന്നീട് നാട്ടിൽ സിൽവർ ആഭരണങ്ങൾ വിൽക്കുന്ന ഷോപ് സ്കൂൾ തലത്തിൽ സാഹിത്യ പരമായി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എഴുതുന്നു ഒരു പുസ്തകം പ്രകാശനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ