വല്മീകം ഉടഞ്ഞപ്പോൾ

വല്മീകം ഉടഞ്ഞപ്പോൾ

വല്മീകം ഉടഞ്ഞപ്പോൾ

മനുഷ്യൻ്റെ എന്തെല്ലാം പ്രശ്നങ്ങൾ
പുകഞ്ഞുകൂടിയൊരാകാശം
എൻ്റെ മേൽ
 ഇടിഞ്ഞു വീണൊരു
അട്ടഹാസമായെങ്കിലും
മൗനം കുഴിച്ചതിൽ ഞാൻ 
സുന്ദര നിദ്രയിലൊളിച്ചിരുന്നൂ .
 
ഒരു കടൽവന്നു 
തിരമറിഞ്ഞെങ്കിലും
തിരയിൽ , 
പൈതലായി ഞാൻ  
ആലിലയിൽ തൊട്ടിലാടി .
 
 
പിന്നെയായിരുന്നു
സ്വന്തം ശബ്ദത്തിലെൻ്റെ ഭൂകമ്പം .
ഒരു ഭരണകൂടം
എൻ്റെ പരുക്കൻ ശബ്ദത്തിൻ്റെ
പുറത്തു വീണു
തകർന്നൊരെല്ലു ഞാൻ !
 
ആമച്ചൽ ഹമീദ് .

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ