വിരൂപൻ

വിരൂപൻ

വിരൂപൻ

അവൾക്ക് 

വിരൂപനായിരുന്നു 

അയാൾ,

 

വിധിയായ് വരനായ്

വന്നണഞ്ഞപ്പോൾ 

ജീവിതവഴിയിൽ അവൾ 

വിലങ്ങുതടിയായി 

നിന്നില്ലെന്നുമാത്രം,

 

മൗനമായെങ്കിലും 

മനം പിടഞ്ഞിരുന്നു,

വിലപിക്കും സായാഹ്നങ്ങൾ

പിന്നിട്ടകലുമ്പോൾ പക്ഷേ 

അവളറിയാതെ അവൾക്ക് 

വിലമതിക്കാനാവാത്തവനായ് 

മാറിക്കൊണ്ടിരുന്നു അയാള്‍ ,

 

വൈകിയെത്തും ദീനങ്ങളിൽ

എങ്ങുനിന്നോ വിരഹമവളിൽ 

മുളപൊട്ടിത്തുടങ്ങിയിരുന്നു 

അയാളുടെ മധുരമൊഴികൾക്കായ് 

അപ്പോഴെല്ലാം അവൾ 

കാതോർത്തിരുന്നു, 

അവൾ ജീവിതം 

അറിഞ്ഞുതുടങ്ങിയിരിക്കുന്നു,

 

അയാളുടെ പ്രതീക്ഷകളും.

ഉണർന്നിരിക്കുന്നു, 

വഴിയേപോയ സുമുഖനെ 

നോക്കാതെ അയാളുടെ കരമവൾ

ഇറുകെപ്പിടിച്ചിരുന്നു

അവൾ അയാളിൽ 

അഭയമറിഞ്ഞിരിക്കുന്നു

 

വയറുണർന്നപ്പോൾ 

വരും പ്രതീക്ഷയിൽ അവൾ

വാചാലയായിരുന്നു 

പ്രസരിപ്പുതുടുത്തവൾ

കൂടുതൽ സുന്ദരിയായതും

അപ്പോഴാണ്,

 

മകൻ പിറന്നപ്പോർ അവൾക്ക് 

അയാൾ മഹാനായിമാറി 

അയാൾക്ക് അരികത്തിരിക്കാൻ 

അവൾ കൊതിച്ചുകൊണ്ടേയിരുന്നു 

അവള്‍ വൈരൂപ്യങ്ങൾ 

മറന്നിരിക്കുന്നു,

 

വിലമതിക്കാനാവാത്ത 

ജീവിതസുഖം എന്തെന്ന് അവൾ

ആസ്വധിച്ചറിയുകയാണിപ്പോൾ.

 

''വിലയുള്ള ജീവിതം 

വിരൂപമാകാതിരുന്നാൽ

വിലമതിക്കാനാവാത്ത

സ്വർഗ്ഗമായിരിക്കും

എന്നും കുടുംബജീവിതം.!'

ജലീൽ കൽപകഞ്ചേരി ,

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

non

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ