കനൽ ചില്ലകൾ

കനൽ ചില്ലകൾ

കനൽ ചില്ലകൾ

കനൽ ചില്ലകൾ

_______________

 

എനിക്കിന്നു പ്രണയിക്കണം

ആ ചില്ലയിൽ ഒന്നൂയലാടണം

നിലം പൊത്തി വീഴുന്ന നേരം

തേച്ചിട്ടു പോയെന്നതോർത്ത് 

ഹൃദയം പൊട്ടി മരിക്കണം.

 

ഓർമ്മൾ വേട്ടയാടി

പുനർജനിക്കുന്ന നേരം

വീണ്ടുമീ മരത്തിൽ

ഒരു പൂവായ് പുനർജനിക്കണം. 

 

എനിക്കിന്നു പ്രണയിക്കണം

ഒരു വാനമ്പാടിയായി

വാനിൽ പറന്നുയരണം.

 

ഭൂ മണ്ണൊന്ന് കാണാൻ 

കൊതിക്കുന്ന നേരം

ഭൂമിയെന്നാൽ വെറും 

കനവായ് ഭവിക്കണം.

 

ആ കനവിന്റെ മറവിൽ

എനിക്കന്നു ചേക്കേറി വിശ്രമിക്കണം.

 

അറം പറ്റിയ വാക്കുകൾ കേൾക്കാതെ സുഖമായന്നെനിക്കുറങ്ങണം.

 

കെ.പി.ഷമീർ

നിലമ്പൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ