പറയാതെ പോയത്

പറയാതെ പോയത്

പറയാതെ പോയത്

പറയാതെ പോയത്

*******************

 

വേട്ടക്കാരനാമവനെ

ഇരയായെന്നുടെ ചുടു- 

കണ്ണീരിലായ് ഉപ്പിലിട്ടു വയ്ക്കണം.

 

നീറി നീറിയൊടുങ്ങാൻ നേരമവനെയെടുത്താ..

ചുടുകാട്ടിലെറിയണം.

 

പുഴുവരിച്ചന്നവൻെറ നിലവിളിയുയർന്നു കേൾക്കുമ്പോൾ..

 

ഒരു വേട്ടക്കാരനെപ്പോൽ

എനിക്കും  ആസ്വദിക്കണം.

 

അവനും ഞാനും എന്തു മാറ്റമെന്നാകും

നിൻെറ ചിന്ത.

 

നീ ...വെറും നിരൂപകൻ മാത്രം

 

അന്നു നീ ഇരയായ എൻെറ നിലവിളിയിൽ

സഹതാപം  ചാലിച്ചെഴുതി

കയ്യടി നേടിയതു ഞാനോർക്കുന്നു.

 

ഇന്നിരയും വേട്ടക്കാരനും നിനക്ക്

 ഒരേ മരത്തിൽ തെളിഞ്ഞ വിഷക്കനി.

 

നാളെ ഒരു പിടി മണ്ണു വാരിയിട്ട്

പാവന സ്മരണയ്ക്കെന്നുരഞ്ഞ്

കയ്യിലെ പൊടി തട്ടിയകലുമ്പോൾ..

 

നീ കാതോർക്കുന്നമത് മറ്റൊരിരയുടെ

നിലവിളിയാണെന്ന സത്യവും

ഞാനറിയുന്ന നേര് .

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ