കാണാ കാഴ്ചകൾ

കാണാ കാഴ്ചകൾ

കാണാ കാഴ്ചകൾ

കാണാ കാഴ്ച്ചകൾ ****************** ഈ എഴുത്ത് ആർക്ക് എപ്പോൾ ലഭിക്കുമെന്ന് നിശ്ചയമില്ല. എങ്കിലും ജീവിക്കാനുള്ള കൊതി കൊണ്ട് എഴുതുന്നു ഇതെൻെറ അവസാനത്തെ കച്ചിത്തുരുമ്പാണ് രക്ഷക്കായ് പ്രതീക്ഷയുടെ അവസാന കിരണം. ഞാൻ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് അറിയില്ല. യാത്രയുടെ രണ്ടാം ദിവസം മുതൽ ദിശ നഷ്ടപ്പെട്ട് അഞ്ചു രാവും പകലും പിന്നിട്ട് ഭീകരമായ കാറ്റിൽ ഞങ്ങളുടെ യാത്രാ കപ്പൽ തകർന്ന ഒരോർമ്മ മാത്രമാണുള്ളത്. ഞാനിപ്പോൾ ഒരു ദ്വീപിൽ വന്നു ചേർന്നിരിക്കുന്നു ഇവിടുത്തെ ഭീകരമായ മൂകതയില്‍ ഒന്ന് വ്യക്തം.ഇവിടെ ഇതുവരെ ആരും എത്തിപ്പെട്ടില്ലന്ന്.അതെന്നെ വല്ലാതെ ഭയപ്പെകടുത്തുന്നു. വടക്കു നോക്കിയൊ മറ്റു ഉപകരണങ്ങളോ പ്രവർത്തിക്കുന്നില്ല. ചുറ്റുപാടുകളുടെ നിരീക്ഷണത്തിൽ ഒരു കറുത്ത പക്ഷി എന്നെ തുറിച്ചു നോക്കിയിരിക്കുന്നത് കണ്ടു വിചിത്ര രൂപവും ഭാവവും . എന്നെ ആ പക്ഷി അക്രമിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. വിശപ്പും ദാഹവും എന്നെ വല്ലാതെ തളർത്തി . ദ്വീപിലെ കുന്നിൻ മുകളിൽ ഭംഗിയുള്ള ഫലങ്ങളുള്ള വ്യക്ഷം കണ്ടു. ഭക്ഷ്യ യോഗ്യമോ എന്നറിയില്ല പരീക്ഷിക്കുക തന്നെ ഞാൻ കുന്നു നടന്നു കയറി തുടങ്ങി. ഉറക്കെ ശബ്ദിച്ചു കൊണ്ട് ആ വിചിത്ര പക്ഷി എന്നെ പിൻ തുടർന്നു. നടക്കുന്നതിനിടെ ഒരു പാറക്കെട്ടിൽ എന്തോ എഴുതിയിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.അപ്പോള്‍ ഒരു കാര്യം ഉറപ്പായി എനിക്കു മുന്‍പേ മറ്റാരോ ഇവിടെ എത്തിയിട്ടുണ്ട്. എഴുത്തുകൾ സസൂക്ഷമം വീക്ഷിച്ചു. അതിൽ ഇങ്ങിനെ എഴുതപ്പെട്ടിരിക്കുന്നു. ''എൻെറ മരണമെന്ന പോലെ നിൻെറ മരണവും ഇവടെ എഴുതപ്പെട്ടിരിക്കുന്നു'' (ആ വാക്കുകൾ എൻെറ ഉള്ളിൽ അലയൊലി കൊണ്ടു.) അതിനു താഴെ കുറേ ഉപദേശ നിർദേശങ്ങൾ. ഞാൻ അതിലൂടെ കണ്ണോടിച്ചു. അതിലൊന്നിൽ ആർത്തിയോടെ കണ്ണുടക്കി . വെള്ളം : വലതു വശത്തേക്കു നടന്നോളൂ നിങ്ങൾക്കു ഭാഗ്യം തുണയുണ്ടെങ്കിൽ തീർച്ചയായും ലഭിക്കും ഫലങ്ങൾ ഭക്ഷിക്കരുത് അത് കൊടും വിഷമാണ് ഭംഗി കാട്ടി നിന്നെ മാടി വിളിക്കും മുകളിലേക്കു പോകരുത് അത് മരണമാണ്. നിൻെറ പിന്നിൽ ഞാനന്നു കണ്ട കറുത്ത പക്ഷിയുണ്ടെങ്കിൽ നീ സൂക്ഷിക്കുക അതു മരണ ദൂതാണ്. ഭയം വേണ്ട അത് അക്രമിക്കില്ല. ഇവിടെ നിന്നെ ശല്യം ചെയ്യാൻ ഒരിഴ ജന്തു പോലുമില്ല എന്ന സത്യം തിരിച്ചറിയുക. വിശപ്പകറ്റാൻ തെളി നീരൊഴുകുന്ന അരുവിക്കരികിലെ വൃക്ഷ ത്തിൻെറ ഇല കഴിക്കാം പഴം വിഷമാണെന്നത് സത്യമാണ് പരീക്ഷിക്കരുത്. ഇതൊന്നും ഈ എഴുത്തിലൂടെ നീ അറിഞ്ഞഞ്ഞില്ലെങ്കിലും നിനക്ക് വഴികാട്ടിയായ് കാണാമറയത്ത് ഒരു വെളുത്ത പക്ഷിയായ് ഞാൻ ഇവിടെ തന്നെയുണ്ട്. അവസാന വാക്ക് രക്ഷ എന്നത് മറന്നേക്കുക സാദ്യമല്ലാത്തത് ആഗ്രഹിക്കാതിരിക്കുക ഇതാണിനി നിൻെറ ലോകം മരണമില്ല കാലാന്തരം നിൻെറ സ്വഭാവാനുസരണം രൂപമാറ്റം വരാം.. ആർക്കും ഒരുപകാരവും ചെയ്യാത്ത ഏതോ ഒരാളാണ് ആ കറുത്ത പക്ഷി എന്നു ഞാൻ ഊഹിക്കുന്നു . നന്മകൾ ചെയ്യുന്ന ഞാൻ ഒരു വെള്ളരിപ്രാവാകും തീർച്ച മൂന്നാമനായി വരുന്ന നീ നാലാമന് വഴികാട്ടിയാവുക നന്മകൾ നേരുന്നു. എൻെറ കയ്യിലെ ഈ ഒരു കുപ്പിക്കകത്ത് എഴുതിച്ചേർത്ത സത്യങ്ങൾ ഈ കടലിലൊഴുക്കുന്നു. ഇതു ലഭിക്കുമ്പോഴേക്കും രൂപമാറ്റം വന്ന് ഞാൻ എന്തായി തീർന്നിരിക്കുമോ എന്തോ????.... ക്രസ്താബ്ദം 1903 റാണ ബെഞ്ചമിൻ* കെ.പി.ഷമീർ നിലമ്പൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ