സഹിഷ്ണുത

സഹിഷ്ണുത

സഹിഷ്ണുത

കൈകാലുകൾ ബന്ധിക്കപ്പെട്ട് കിടക്കുകയാണ് ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ആരെന്നായിരിക്കും വായനക്കാരുടെ അടുത്ത ചോദ്യം. ഞാൻ സുയാസ്.അവൻ ധുമ്നോതനൻ.മo യ ത്തരങ്ങൾ മാത്രം വശമാക്കിയ രണ്ട് ജൻമങ്ങളാണ് ഞങ്ങൾ. അത് ഞങ്ങളെ ഇവിടെ വരെ എത്തിച്ചു.
ഞാനോസുയാസോ ഒരിക്കലും സുഹൃത്ക്കൾ ആയിരുന്നില്ല. ഇവിടെ എത്തുന്നത് വരെ ഞങ്ങൾ തമ്മിൽ കണ്ടിട്ടുമില്ല. കാര്യം വളരെ രസകരമാണ്. ആദ്യം എന്റെ ജീവിതത്തെ കുറിച്ച് പറയാം.
എനിക്ക് ഓർമ വെച്ച കാലം മുതലെ ഞാൻ മണ്ടനായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് കണ്ടാൽ അവിടെ പോയി ഇടപെടുകയും മണ്ടത്തരങ്ങൾ പറയുകയും ചെയ്യും ഞാൻ.
ഒരു ദിവസം വീടിനടുത്തുള്ള കാളീക്ഷേത്രത്തിലെ ആൽമരത്തിൽ ഇരിക്കുകയായിരുന്നു ഞാൻ. പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ മരമാണല്ലോ ആൽമരം. കിളികളുടെ ആരവവും ശുദ്ധമായ വായുവും എല്ലാം എനിക്ക് ഒരു നവചൈതന്യം തന്നെ നൽകി. ചുറ്റും പച്ചപിടിച്ച് നിൽക്കുന്ന പ്രദേശം.അപ്പോഴാണ് ഞാനാ നിലവിളി കേൾക്കുന്നത്.
എന്തായിരിക്കാം അത്?
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. ഒരാൾ കൂട്ടമാണത്. അതിനുള്ളിൽ നിന്നുമാണ് ശബ്ദം കേൾക്കുന്നത്. അവിടെ കൂടി നിൽക്കുന്നവരിൽ പലതരത്തിലുള്ള ആളുകളെ കാണാം. ലുങ്കി മടക്കി കുത്തി തലയും ചൊറിഞ് നിൽക്കുന്നു ചിലർ.കുറച്ച് പേരാകട്ടെ മൊബൈലിൽ വീഡിയോ എടുക്കുന്ന തിരക്കിലാണ്. വേറെ ചിലർ ഇ തൊക്കെ ഞാനെത്ര കണ്ടതാ എന്ന മട്ടിൽ നിസ്സംഗതയോടെ നിൽക്കുന്നു. ഞാൻ അടുത്ത് ചെന്ന് നോക്കി. ഒരു പ്രായമായ വൃദ്ധ. അവർക്ക് തീരെ വയ്യ. അവരെ ഒരു ചെറുപ്പക്കാരൻ വടി കൊണ്ട് ആഞ്ഞ് പ്രഹരിക്കുകയാണ്. അ ടി യു ടെ കാഠിന്യത്താൽ വടി പോലും നിലവിളിക്കുന്നുണ്ട്.
"അയ്യോ എന്തൊരു ക്രൂരത ആണിവൻ ചെയ്യുന്നത്. " ഞാൻ ഉറക്കെ ആത്മഗതം ചെയ്തു. എല്ലാവരും ഇവനാരെടാ ഇത് പറയാൻ എന്ന മട്ടിൽ എന്നെ തന്നെ തുറിച്ചു നോക്കി. ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? ഞാൻ ആ ചെറുപ്പക്കാരനെ ബലമായി പിടിച്ച് അവന്റെ കൈയ്യിൽ നിന്നും വടി പിടിച്ച് വാങ്ങി.
അതോടെ എല്ലാവരും എന്നെ പിന്താങ്ങും എന്നാണ് ഞാൻ കരുതിയത്. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. അവർ എന്റെ നേരെ തിരിഞ്ഞു. നീയാരാടാ ഈ കാര്യത്തിൽ ഇടപെടാൻ? അക്കൂട്ടത്തിൽ കുറച്ച് പ്രായമുള്ള ഒരാൾ എന്റെ നേരെ വിരൽ ചൂണ്ടി ചോദിച്ചു.
അവൻ അവന്റെ അമ്മയെ തല്ലും., ചവിട്ടും, വേണമെങ്കിൽ കൊല്ലുകയും ചെയ്യും. നീയാരാണ് അത് ചോദിക്കാൻ? അവർ ഒന്നടക്കം (കൂഢരായി എന്നോട് കയർത്തുകൊണ്ട് പറഞ്ഞു. നീ അവനെ വിട്ടേക്കുക. നീ മoയനാണ് എന്നുള്ള കാര്യം വ്യക്തമാണ്. അല്ലെങ്കിൽ ഒരുവൻ അവന്റെ അമ്മയെ തല്ലുന്നതിൽ നീ ഇടപെടില്ലല്ലോ?
അല്ല സഹോദരൻമാരെ ഞാനൊരു തിൻമയെ
പ്രതിരോധിക്കുവാൻ ശ്രമിച്ചതല്ലെ?
ഇതാണോ തിൻമ .നൻമയേയും തിൻമയേയും തിരിച്ചറിയുവാൻ കഴിയാത്ത ഇവൻ ആളൊരു മണ്ടൻ തന്നെ. മണ്ടശിരോമണി. അതും പറഞ്ഞവർ ഉറക്കെചിരിക്കുവാൻ തുടങ്ങി. എന്റെ കൈകളിൽ നിന്നും മുക്തനായ ചെറുപ്പക്കാരനും ആ ചിരി ഏറ്റ് പിടിച്ചു. ആ വൃദ്ധയാവട്ടെ ശരീരമാസകലം ചോര പൊടിഞ്കൊണ്ട് ഒട്ടും വയ്യാതെ ക്ഷീണിതയായി താഴെക്കിരുന്നു,.ഞാനെന്റെ പോഴത്തരം ഓർത്ത് ഇളിഭ്യനായി. ഏതോ ഒരു വൻ അവന്റെ അമ്മയെ തല്ലുന്നു. അത് തടയാൻ എനിക്കെന്ത് അവകാശം.
" പോയ്ക്കോ ഇവിടുന്ന് ഇല്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് നീ അറിയും. ഗ്രാമമുഖ്യനെങ്ങാൻ ഈ വിവരം അറിഞാൽ നിന്റെ തലയുണ്ടാവില്ല.. ഇത്തവണ നിന്റെ വിവരക്കേടിനെ ഓർത്ത് നിനക്ക് ഞങ്ങൾ മാപ്പ് നൽകുന്നു" ഇത് പറഞത് ആ ചെറുപ്പക്കാരനായിരുന്നു. അവൻ ആ വടിയെ ലക്ഷ്യമാക്കി നീങ്ങുന്നതും ഞാൻ കണ്ടു. ഞാൻ തിരിഞ്ഞു നടന്നു.
മനസ്സിൽ ഒരായിരം സംശയങ്ങൾ കടന്നു കൂടി. അവൻ ചെയ്തത് തന്നെയാണ് ശരി എന്ന് എന്റെ മനസ്സ് ഒടുക്കം സമ്മതിച്ചു. അവൻ അവന്റെ അമ്മയെ അല്ലെ അടിച്ചത്.അല്ലാതെ എന്നെ അല്ലല്ലോ? ഞാൻ വീണ്ടും ആൽമരചുവട്ടിൽ തന്നെ പോയിരുന്നു.എന്റെ മനസ്സിന്റെ താളം തെറ്റിയോ? ഞാൻ ആൽ മരത്തിനു മുകളിലേക്ക് നോക്കി. അവിടെ രണ്ട് കാക്കകൾ എന്നെ തന്നെ നോക്കിയിരിക്കുന്നു.ഇവനേതെടാ ഓൾഡ് ജനറേഷൻ ഇഡിയറ്റ് എന്നായിരിക്കുമോ അവർ പറയുന്നുണ്ടാവുക.
പിന്നൊരിക്കൽ ഞാൻ റോഡരികിലൂടെ നടന്ന് പോവുകയായിരുന്നു. അപ്പോഴാണത് കണ്ടത്. ഒരു മധ്യവയസ്സായ ആൾ പൊരിവെയിലത്ത് പൂർണ്ണ നഗ്നനായി നിൽക്കുന്നു. കുറെ പേർ അവന്റെ നഗ്നതയെ പരിഹസിച്ച് ചിരിക്കുന്നു. ചിലർ അവന്റെ കൂടെ സെൽഫിയെടുക്കുവാനും മത്സരിക്കുന്നുണ്ട്. സെൽഫി സ്റ്റിക്കും പിടിച്ച് വളഞ്ഞും പുളഞും അവർ ആ സ്വദിക്കുന്നു. അടുത്ത് തന്നെ ഗ്രാമമുഖ്യൻ തന്റെ കാറിൽ Alc യും ഓണാക്കി ഇരിക്കുന്നുണ്ടായിരുന്നു.എന്താണിത്.ഇവരിത്രയ്ക്ക് മനുഷ്യ പറ്റില്ലാത്തവർ ആയി പോയല്ലോ? ഞാനുടനെ ഓടി ചെന്ന് അയാൾക്ക് എന്റെ ചുമലിലുണ്ടായിരുന്നതോർത്തെടുത്ത് ഉടുത്ത് കൊടുത്തു.നഗ്നത മറഞ്ഞ ആശ്വാസത്തിൽ അയാൾ കുറച്ച് നിവർന്ന് നിന്നു. ഞങ്ങളുടെ അടുത്ത് നിന്നിരുന്ന ആളുകൾ തെല്ലൊരു ഭയ പാടോടെ അടുത്ത് നിന്നും മാറി നിൽക്കുവാൻ തുടങ്ങി.അവർ ഭയത്തോടെ നോക്കിയ സ്ഥലത്ത് ഞാൻ എന്റെ ദൃഷ്ടികൾ പായിച്ചു.
എന്താണ് സംഭവിച്ചത് എന്ന് ഞാൻ കാണും മുൻപേ എന്നെ അവർ ബന്ധനസ്ഥനാക്കിയിരുന്നു. ആ മധ്യവയസ്കനെ അവർ വീണ്ടും പഴയ രൂപത്തിൽ തന്നെ നിർത്തുക ഉണ്ടായി.
നിന്നെ ഇവർ ഇങ്ങനെ എന്തിനാണ് ചെയ്യുന്നത്? ഞാൻ ഉറക്കെ വിളിച്ച് ചോദിച്ചു '
താൻ കഴിഞ്ഞ മൂന്ന് ദിവസമായി പട്ടിണിയിൽ ആയിരുന്നുവെന്നും വിശപ്പ് സഹിക്കവയ്യാതെ ഒരു ആടിന്റെ ശവം എടുത്ത് കഴിച്ചുവെന്നും അയാൾ എന്നെ അറിയിച്ചു. ഞാനോ പിടിക്കപെട്ടു താങ്കൾ എന്തിന് ഇതിൽ വന്ന് ചാടി എന്നായി അയാളുടെ മറു ചോദ്യം.
അത് കേട്ട് ഗ്രാമമുഖ്യനടക്കം ആർത്ത് ചിരിക്കുന്നുണ്ടായിരുന്നു.ഇവനെന്തൊരു മഠയനാണ് എന്ന് ഉറക്കെ ഒരാൾ ആത്മഗതം ചെയ്തു.
അങ്ങനെയാണ് ഞാൻ കുടുങ്ങിയത്.ധുമ്നോതനനും സമാനമായ അനുഭവങ്ങൾ തന്നെയാണ് പങ്ക് വെച്ചത്.
അവനൊരു വിജനമായ പാതയിലൂടെ നടക്കുകയായിരുന്നു. ചുറ്റും ചെറു കാടുകൾ. ചെറുജീവികളുടെ ഇരമ്പങ്ങൾ. അകലെ എവിടെയോ നായ്ക്കൾ ഓരിയിടുന്ന ശബ്ദവും കേൾക്കാം.ധുമ്നോതനൻ ആഞ്ഞ്‌ നടന്നു.അപ്പോഴാണയാൾ ആ ശബ്ദം കേട്ടത്. ഒരു പെൺകുട്ടിയുടെ വിലാപം. അയാൾ കാതോർത്തു.ചെറുകാടുകൾക്കിടയിൽ നിന്നും വരുന്ന ആ വിലാപത്തെ ലക്ഷ്യമാക്കി അയാൾ നടന്നു.അവിടെ ഒരു പെൺകുട്ടി ഇരുന്ന് തേങ്ങുകയാണ്. ഏകദേശം പതിനഞ്ച് പതിനാറ് വയസ്സ് പ്രായം വരും. വസ്ത്രങ്ങൾ പിച്ചിചീന്തപ്പെട്ടിരിക്കുന്നു. വസ്ത്രങ്ങൾ മാത്രമല്ല അവളുടെ മനസ്സും ശരീരവും ചീന്തിയെറിഞിട്ടുണ്ട് എന്ന് ധുമ്നോതന ന് മനസ്സിലായി.അതിന് കാരണക്കാരനായ വ്യക്തി അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. അയാളുടെ കൈകൾ തരിച്ചു.ധുമ്നോതനൻ അടുത്തുണ്ടായിരുന്ന ഒരു വടിയെടുത്ത് അവനെ പ്രഹരിച്ചു.
അവൻ ഉറക്കെനിലവിളിക്കുന്നുണ്ടായിരുന്നു. അവന്റെ ശബ്ദം കേട്ട് എവിടെ നിന്നൊക്കെയോ ആളുകൾ അവിടെ തടിച്ചു കൂടി. താൻ ആ പെൺകുട്ടിയുടെ അഛനാണെന്നും തനിക്കവളെ എന്തും ചെയ്തു കൂടെ എന്നും ഇയാളാര് എന്നെ പ്രഹരിക്കാൻ എന്നുമൊക്കെ അവൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ധുമ്നോതന ന് അവനോട് കുടുതൽ അറപ്പു തോന്നുക ആണ് ചെയ്തത്.എന്നാൽ നാട്ടുകാർ ധുമ്നോതന 'നെ ചീത്ത വിളിച്ചു. അവളുടെ അച്ഛൻ നിരപരാധി ആണ് എന്നും അയാളെ എതിർത്ത താനാണ് അപരാധി എന്നും ധുമ്നോതന ന് മനസ്സിലായി.ധുമ്നോതന ന്റെ കൈകാലുകൾ ബന്ധിക്കപെട്ടു.അങ്ങനെയാണ് അയാളും എന്റെ കൂടെ ശിക്ഷയും കാത്ത് ഇവിടെ എത്തിയത്.
ഗ്രാമമുഖ്യൻ എല്ലാം കേട്ട് അവിടെ ഇരുന്ന് ചുരുട്ട് വലിക്കുന്നുണ്ടായിരുന്നു. ആളുകളാവട്ടെ ഞങ്ങളെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന വാശിയിലുമായിരുന്നു.
"ഇവർ രണ്ട് പേരും കുറ്റക്കാരാണ് എന്ന് തെളിഞ്ഞിരിക്കുകയാണല്ലോ?ഇവർ കുറ്റം ചെയ്ത കൈകളും .നാവും മുറിച്ച് കളയുക. കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്ത് കൊള്ളട്ടെ. ഗ്രാമമുഖ്യൻ ആജ്ഞാപിച്ചു.ഭടൻമാർ ആയുധവുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാനും ധുമ്നോതനനും നിസ്സംഗതയോടെ നിന്നു. ഞങ്ങളുടെ കൈകൾ അറുത്ത് മാറ്റപ്പെട്ടു. ഞങ്ങൾ ഒരു ശബ്ദം പോലും പുറപ്പെടുവിച്ചില്ല. നാവ് പിഴുത് മാറ്റപ്പെട്ടു. ഞങ്ങൾ കരഞ്ഞില്ല. കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടു. എന്നിട്ടും ഞങ്ങൾ അനങ്ങിയില്ല. രക്തത്തിൽ കുളിച്ച് കിടന്ന ഞങ്ങളെ അവർ ഒരു വണ്ടിയിൽ എടുത്ത് കിടത്തി .വണ്ടിയുടെ ഇരമ്പലുകൾ കേൾക്കാം. അവസാനം അത് നിന്നു. ഞങ്ങൾ ഒരുക്കുന്നിൻ മുകളിലാണ് ഉള്ളത് എന്ന് അവരുടെ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി. വണ്ടിയുടെ ഇരമ്പലുകൾ അകന്ന് പോയി. ഞങ്ങൾ തനിച്ചായത് പോലെ. അകലെ എവിടെ നിന്നോ ഒരു കുറുക്കൻ ഓരിയിട്ടു .

- ഫസൽമരയ്ക്കാർ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

എന്റെ പേര് ഫസൽ റഹ്മാൻ.ഫസൽമരയ്ക്കാർ എന്നാണ് തൂലികാനാമം. ഞാൻ ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ തറവാട്ടിലാണ് ജനിച്ചത്.ചെറുപ്പത്തിൽ സ്ക്കൂളിലും കോളേജിലുമൊക്കെ കഥാ മത്സരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്റെ കഥയായ ൈഎഡന്റിറ്റി ക്രൈസിസിന് DYFI നടത്തിയ കഥാമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മതനിരപേക്ഷതയെ മുറുക്കെ പിടിക്കുവാൻ ഉതകുന്ന രചനകളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള രചനകളുമാണ് ഞാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ