ഐഡന്റിറ്റി ക്രൈസിസ്

ഐഡന്റിറ്റി ക്രൈസിസ്

ഐഡന്റിറ്റി ക്രൈസിസ്

പ്രശസ്ത സാഹിത്യകാരൻ സമീൽ വട്ട കണ്ടിയിലിന്റെ പേനാ തുമ്പിൽ നിന്നും ഇറങ്ങി വന്ന ഞാൻ എങ്ങോട്ട് പോവണം എന്നറിയാതെ അന്ധാളിച്ചു നിന്നു.
ഞാനാരാണ് ?അറിയില്ല.
എന്തിനിവിടെ വന്നു?
അറിയില്ല.
എങ്ങോട്ടാണ് പോവേണ്ടത് അതും അറിയില്ല.
യൂണിവേഴ്സിറ്റിയിലെ സെക് ഷൻ ഓഫീസറായ സമീൽ വെറുമൊരു നേരം പോക്കിന് വേണ്ടിയാണ് എന്നെ സ്ർ ഷ്ടിച്ചത്.
എന്നെ പറ്റി എന്തെങ്കിലും പറഞ്ഞുതരേണ്ട ഉത്തരവാദിത്വം സമീലിനുണ്ടായിരുന്നില്ലെ. നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങൾക്കും മറുപടി പറയുവാൻ കഴിയുന്നില്ല അല്ലെ? ഇത് തന്നെയാണ് സമീൽ എന്ന ആ യുവസാഹിത്യകാരനും എന്നോട് പറഞ്ഞത്.
തന്റെ താടിരോമങ്ങളിൽ വന്നിരുന്ന ഈച്ചയെ ക 3 തുകത്തോടെ നോക്കി കൊണ്ട് സമീൽ എന്നെ നോക്കി ഒരു പുളിച്ച ചിരി ചിരിച്ചു. " ഞാൻ നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു. ഇനി നിനക്ക് എവിടെ വേണമെങ്കിലും പോവാം. പേന യിൽ നിന്നും നിന്നെ ഇറക്കി വിടുക എന്നൊരു ഉത്തരവാദിത്വം മാത്രമേ എനിക്കുള്ളൂ. ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് നീയും നിന്നെ വായിക്കുന്ന വായനക്കാരുമാണ്. ഇനി അവർ പറയും നീയാരാണ്, നിന്റെ ലക്ഷ്യം എന്താണ് എന്ന്. നിനക്ക് പോകാം.
ഇനിയും ഞാനവിടെ നിന്നാൽ സമീലിന് ദേഷ്യം വരും എന്നെനിക്ക് മനസ്സിലായി. അയാൾ വിരസമാർന്ന യൂണിവേഴ്സിറ്റിയിലെ തന്റെ പകലുകളെ ഇല്ലാതാക്കുവാൻ അടുത്ത കഥാപാത്രത്തെ പേനയ്ക്കുള്ളിൽ നിന്നും പുറത്തേക്ക് തള്ളിവിടുവാനുള്ള തീവ്രശ്രമത്തിലാണ്. എന്നെ പോലെ ൈഎഡന്റിറ്റി ക്രൈസിസ് അനുഭവിക്കുന്ന ഒരു പുതു തലമുറ കഥാപാത്രങ്ങളെ സ്പർഷ്ടിക്കുക എന്നുള്ളത് സമീലിന്റെ ഹോബിയായി മാറിയിരിക്കുന്നു.
എന്നിട്ട് അയാൾ ദൂരെ മാറി നിന്ന് ഞങ്ങളെ വാച്ച് ചെയ്തു കൊണ്ടിരിക്കും. ഞങ്ങളുടെ ചെയ്തികൾ കണ്ട് ഒരു ഭ്രാന്തനെ പോലെ ആർത്തട്ടഹസിക്കും.
ഞാൻ പുറത്തേക്കിറങ്ങി. ഞാനാരാണ് എന്ന് കണ്ടു പിടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം എനിക്കുണ്ടല്ലോ? സൂര്യൻ തലയ്ക്കു മുകളിലായി നിലയുറപ്പിച്ചിരിക്കുന്നു. മുൻപിലാകെ ശൂന്യത. ഒരു പാട് വഴികൾ.അവയ്ക്കു തന്നെ കുറെ അധികം കൈവഴികളും. അതിലൊന്ന് തിരഞ്ഞ് പിടിച്ച് ഞാൻ നടന്നു.
നടന്ന് തളർന്ന് ഞാൻ എത്തിചേർന്നത് ഒരു കിണറ്റു വക്കിലായിരുന്നു.എന്റെ പരവേശം കണ്ടായിരിക്കണം അവിടെ വെള്ളം കോരുകയായിരുന്ന യുവതി കുടത്തിൽ നിന്നും കുറച്ച് വെള്ളമെടുത്ത് എനിക്കു നീട്ടി.ആ വെള്ള പാത്രം അമ്യത് എന്നവണ്ണം ആർത്തിയോടെ ഞാൻ ചുണ്ടോടടുപ്പിച്ചു. തൊണ്ടയിലൂടെ ആ മാശയത്തിലേക്ക് ആ വെള്ളം ഒലിച്ചിറങ്ങിയപ്പോൾ പരവേശം ഒട്ടൊന്ന് മാറി കിട്ടി. ഞാൻ മുഖമുയർത്തി നന്ദി സൂചകമായി ആ പെൺകുട്ടിയെ നോക്കി. കീറി പറഞ്ഞ ദാവണി ആണവൾ ധരിച്ചിരിക്കുന്നത്. ദാരിദ്ര്യത്തിന്റെ നിഴലുകൾ തെളിഞു കാണുന്ന ഒട്ടിയ മുഖം.
നീയാരാണ് ?എന്താണ് നിന്റെ പേര്.? ഞാനവളോട് ചോദിച്ചു.
എനിക്കറിയില്ല. ഇതേ ചോദ്യം ഞാനും എന്നോട് തന്നെ വർഷങ്ങളായി ചോദിച്ച് കൊണ്ടിരിക്കുകയാണ് സഹോദരാ. ഞാനാരെന്നൊ എന്തിനിവിടെ വന്നെന്നോ എന്റെ ലക്ഷ്യം എന്തെന്നോ ഒന്നും എനിക്കറിയില്ല. ദിവസം പതിനായിരങ്ങളുടെ വിശപ്പിന്റെ വിളി കേട്ടുണരുന്ന എനിക്കാണെങ്കിൽ അതെ കുറിച്ച് ഗഹനമായി ആലോചിച്ച് വല്ലാതെ സമയം കളയുവാനും കഴിയില്ല. അവൾ തന്റെ നിസ്സഹായത മുഴുവൻ എന്നിലേക്ക് കുടഞിട്ടു.
വയറുന്തിമൂക്കിള ഒലിപ്പിച്ച കുഞ്ഞുങ്ങളുടെ ഒരു നീണ്ട നിര അവളുടെ വരവിനെയും കാത്ത് കുറച്ച കലത്തിലായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.. വിശപ്പിന്റെ വിളികൾ അവരെ തളർത്തിയിരിക്കുന്നു.
കുറച്ചകലെ തടിച്ച് നല്ലവണ്ണമുള്ള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ മുൻപിൽ ഒരു മേശ വിലാപങ്ങളോടെ നിൽക്കുന്നു. മേശ എന്തെ വിലപിക്കാൻ എന്ന് ഞാൻ ഉറ്റ് നോക്കി. അതിൽ നിറയെ ഭക്ഷണ സാധനങ്ങളാണ്. മേശയുടെ കാലുകൾക്ക് ഭാരം താങ്ങുവാൻ കഴിയുന്നില്ല. അയാളുടെ അടുത്ത് ചങ്ങലയിൽ കൊരുത്തിട്ട ധാരാളം നായ്ക്കൾ കലപില കൂട്ടുന്നുണ്ടായിരുന്നു. അയാളായിരുന്നു അവയുടെ യജമാനൻ. തങ്ങളുടെ യജമാനനാണ് സത്യം എന്ന വ വിശ്വസിക്കുന്നുണ്ടാവാം.

മേശപ്പുറത്തെ ഭക്ഷ്യവസ്തുക്കൾ എടുത്ത് ചവച്ചരച്ചയാൾ കഴിച്ചു കൊണ്ടിരുന്നു. അതിനനുസരിച്ച് അയാളുടെ വയറും വീർത്ത് വന്നു.
ഞാൻ ആ പെൺകുട്ടിയെ വിട്ട് അയാളുടെ അടുത്തേക്ക് ചെന്നു.ൈഎഡന്റിറ്റി ക്രൈസിസ് അനുഭവിക്കുന്ന കഥാപാത്രമാണ് ഞാൻ എന്നും സമീൽ വട്ടകണ്ടിയിൽ ആണ് എന്നെസ്റ്ഷ്ടിച്ചതും എന്ന് മനസ്സിലായതോടെ അയാളുടെ മട്ട് മാറി. എന്തിന് നീ വന്നു എന്ന രീതിയിലായി എന്നോടുള്ള ചോദ്യങ്ങൾ.ആ സമയത്ത് എവിടെ നിന്നോ കാക്കകൾ കലപില കൂട്ടുന്നുണ്ടായിരുന്നു. തനിക്ക് താൻ ആരാണ് എന്ന് അറിയാമെന്നും തന്റെ കാര്യം മാത്രമേ നോക്കാറുള്ളൂ എന്നും അയാൾ എന്നെ അറിയിച്ചു.അതിനു വേണ്ടി താൻ എന്ത് നീ ച കാര്യവും ചെയ്യാൻ ഒരുക്കമാണ്. അതു പറഞ്ഞയാൾ തന്റെ കുമ്പ കുലുക്കി കൊണ്ട് ഒരു വിക്ര്ത രീതിയിൽ ചിരിച്ചു. എനിക്ക് ഓക്കാനം വന്നിട്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയായി. ഞാൻ അവിടെ നിന്നും പെട്ടെന്ന് തന്നെ മാറി കളഞ്ഞു.
പിന്നെയും കുറെ ദൂരം നടന്നു ഞാൻ. എങ്ങനെ ഞാനെന്റെ ൈഎഡന്റിറ്റി കണ്ടെത്തും.
.മനസ്സ് വിഷാദമാകുവാൻ തുടങ്ങി. അന്നാദ്യമായി സമീലിനോട് എനിക്ക് കടുത്ത നീരസം തോന്നി. യാത്രയ്ക്കിടയിൽ പലവിധ കാഴ്ചകൾ ഞാൻ കണ്ടു. വിശപ്പിന്റെ വിളികളാണെങ്ങും. രക്തം ഒലിച്ചിറങ്ങുന്ന വഴികൾ.നിസ്സഹായ മനുഷ്യരുടെ നിലവിളികൾ. താൽക്കാലിക വിജയികളുടെ ആർത്തട്ടഹാസങ്ങൾ. ചരിത്രം ഒരു പാഠവും പഠിപ്പിക്കാത്ത മനുഷ്യരുടെ യാത്രകൾ. എല്ലാം ഞാൻ നോക്കി കണ്ടു. ആരിൽ നിന്നും എന്റെ ഐഡന്റിറ്റിയെ കുറിച്ച് ഒരു വിവരവും എനിക്കു ലഭിച്ചില്ല. അവസാനം ഒരു വിജനമായ താഴ് വരയിൽ ഞാനെത്തി ചേർന്നു. ഒരു വലിയ ആൾ കുട്ടം അഭയാർ ത്വികളായി കടന്നു പോയി കൊണ്ടിരിക്കുന്നു.
നിങ്ങളാരാണ്? എവിടെ നിന്നും വരുന്നു? അവരിലൊരാളോട് ഞാൻ ചോദിച്ചു '?
എനിക്കറിയില്ല. നിസ്സഹായതയുടെ അടിതട്ടിൽ കിടക്കുന്ന മനുഷ്യന്റെ മനസ്സിൽ ഉണ്ടാവുക നിസ്സംഗതയാണ്. ആ നിസ്സംഗതയുടെ സ്വരത്തിൽ അയാളെന്നോട് സംസാരിച്ചു. അയാൾ ആരെന്നോ എന്തെന്നോ എവിടെ നിന്നും വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ഒന്നും അയാൾക്കറിയില്ല. താൻ മുൻപോട്ട് നടന്നുകൊണ്ടിരിക്കുന്നു. അത് മാത്രമാണ് അയാൾക്കറിയാവുന്നത്. വേറൊരു കാര്യം കൂടി നിങ്ങൾ വായനക്കാരോട് എനിക്ക് പറയുവാനുള്ളത് ആ അഭയാർ ത്വി കൂട്ടത്തിൽ ആർക്കും തന്നെ അവരെ പറ്റി അറിയില്ലാ എന്നുള്ളതാണ്. അവരും എന്നെ പോലെ ഐഡന്റിറ്റി ൈക്രസിസ് പേറി നടക്കുന്നവരാണ് എന്നെനിക്ക് മനസ്സിലായി. ഞാനും അവരിലൊരാളായി.ദൂരെ ഇതെല്ലാം കണ്ട് അടുത്ത കഥാപാത്രത്തെ സ്റഷ്ടിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു സമീൽ വട്ട കണ്ടിയിൽ എന്ന യുവകഥാകൃത്ത്

- ഫസൽമരയ്ക്കാർ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

എന്റെ പേര് ഫസൽ റഹ്മാൻ.ഫസൽമരയ്ക്കാർ എന്നാണ് തൂലികാനാമം. ഞാൻ ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ തറവാട്ടിലാണ് ജനിച്ചത്.ചെറുപ്പത്തിൽ സ്ക്കൂളിലും കോളേജിലുമൊക്കെ കഥാ മത്സരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്റെ കഥയായ ൈഎഡന്റിറ്റി ക്രൈസിസിന് DYFI നടത്തിയ കഥാമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മതനിരപേക്ഷതയെ മുറുക്കെ പിടിക്കുവാൻ ഉതകുന്ന രചനകളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള രചനകളുമാണ് ഞാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ