അനസൂയ

അനസൂയ

അനസൂയ

അവൾ അനസൂയ. അവളെ വിടാതെ പിന്തുടർന്നത് ദാരിദ്ര്യത്തിന്റെ കറുത്ത നിഴലുകളായിരുന്നു. തന്റെ ചരിഞ്ഞു വീഴാറായ കൂരയിൽ മലർന്നു കിടന്നവൾ സ്വപ്നങ്ങൾ നെയ്തു.തൊഴിലുറപ്പു ജോലിക്കു പോയി ക്ഷീണിച്ചു വരുന്ന അമ്മയുടെ കുത്ത് വാക്കുകളും ജ്യൽ പനങ്ങളും കേട്ടാണ് അനസൂയ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് .മുറിഞ്ഞു പോയൊരു സ്വപ്നത്തിന്റെ ബാക്കിപത്രമായ ഈർഷ്യയുമായി അവൾ എഴുന്നേറ്റിരുന്നു.അമ്മയുടെ ബ്ലൗസിന്റ കക്ഷത്തെ ഓസോൺ പാളിയുടെ സുഷിരങ്ങൾ അലങ്കരിച്ചിരുന്നു.രൗദ്ര o ,കാരുണ്യം എന്നിങ്ങനെ വിവിധ ഭാവങ്ങൾ അമ്മയുടെ മുഖത്ത് അലങ്കരിക്കാറുണ്ട് .ചിലപ്പോഴവർ സാരി തുമ്പ് കൊണ്ട് മൂക്കിളപിടിച്ച് അകലങ്ങളിലേക്ക് നോക്കി നിൽക്കുന്നത് അവൾ കാണാറുണ്ട്. സ്വന്തം പിതൃത്വത്തെ ചൊല്ലി അമ്മയുമായി അവൾ കയർക്കുമ്പോഴാണ് അവർ അങ്ങനെ നിൽക്കാറുള്ളത് .ആ സമയത്ത് അന്തരീക്ഷത്തിന് ഒരു പ്രതേക നിറമാണ് .ചുവപ്പു കലർന്ന നീലനിറം. അമ്മയുടെ മ3 നത്തിന് ഇറ്റലിക്കാരൻ ജോൺസായ്പിന്റെ നിറമുണ്ടെന്ന് അവൾ തന്നെയാണ് മനസ്സിലാക്കിയത് .അവരുടെ ദ്രവിച്ച ടരാറായ പഴയ ഇരുമ്പുപെട്ടിയിൽ നിന്നും അവൾ ജോൺസായ് പിനെ പിടിച്ച് പുറത്തേക്കിട്ടു.
അനുവിന്റെ കുട്ടികാലം അത് ജരാനരകൾ ബാധിച്ചതായിരുന്നു. ക്രിക്കറ്റ് കളിയിലെ സ്ഫോടനാത്മക ബാറ്റിങ്ങും ര3ദ്രത നിറഞ ബ3ളിങ്ങും അവൾ ജീവിതത്തിൽ കണ്ടിരുന്നു. താഴ് വരയിലെ മുഖ്യ സചിവൻ മൗന വ്ര തവുമായി ഹിമാലയസാനുക്കളിൽ ത്രിവർണ്ണനിറങ്ങൾ വരച്ചു പഠിക്കുകയായിരുന്നു അപ്പോൾ .വരച്ചത് മായ്ച്ചും നിറങ്ങൾ വീണ്ടും ചാലിച്ചും സചിവൻ തന്റെ ക്രീഡയിൽ മുഴുങ്ങി.
ഒടുക്കം പിറകിൽ നിന്നും ഇഴഞ്ഞു വന്ന ഒരു മലമ്പാമ്പ് സചിവനെ വിഴുങ്ങി. അപ്പോൾ അനസൂയ കോളേജിലെത്തിയിരുന്നു. ഒരു ശരാശരി പെണ്ണിന്റെ മനസ്സും താളവുമായി അവൾ കോളേജിൽ ചേർന്നു
ചുളിഞ സുഷിരങ്ങൾ നിറഞ്ഞ തന്റെ കറുത്ത ചുരിദാറിനു നേരെ ഒട്ടനവധി തുറിച്ചു നോട്ടങ്ങൾ ഉടലെടുക്കുന്നത് അവൾ കണ്ടു.ബോട്ടണി ക്ലാസ്സിൽ മുൻ ബെഞ്ചിലിരുന്നു കൊണ്ടവൾ തുറിച്ച് നോട്ടങ്ങൾക്കുനേരെ ചുരിദാർ ഷാൾ നിവർത്തിവെച്ചു. എന്നിട്ടും അവ അവളെ വിടാതെ പിൻതുടർന്ന് കൊണ്ടിരുന്നു. ബർമുഡയും ടീഷർട്ടുമണിഞ് ചുണ്ടിൽ എരിയുന്ന കനലു മാ യി വന്ന സ3 മ്യ എന്ന പെൺകുട്ടി അവളുമായി സുഹ്രുത്ബന്ധമാരംഭിച്ചു.ഇന്റർവെൽ സമയത്ത് സൗമ്യ വാങ്ങിച്ചു കൊടുത്ത ചോക്കലേറ്റ് അവൾ നുണഞു.ചൈനയിൽ ബിസിനസ്സ് നടത്തുന്ന ഡാഡിയുടെയും മമ്മിയുടെയും ഒരേ ഒരു മകൾ .അതാണ് സൗമ്യ .അവരുടെ സ്ഥാനത്ത് അനസൂയ തന്റെ നീണ്ട് മെലിഞ് കഫം പോലെ മുഖമുള്ള അമ്മയെ പ്രതിഷ്ടിച്ചു നോക്കി. അന്നാദ്യമായി അവൾക്ക് ഒരു തരം ഇൻഫീരിയോറിറ്റി കോപ്ലക്സ് ഉടലെടുത്തു. തന്റെ മെഴ്സിഡസ് ബെൻസിൽ അനസൂയയെ കയറ്റി അവൾക്കു മുൻപിൽ പുതിയൊരു ലോകം തുറന്നിട്ടു സൗമ്യ .
മുഖ്യ സചിവനെ മലമ്പാമ്പ് വിഴുങ്ങിയതോടെ താഴ് വരയിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നു.തുടർന്ന് വന്ന മുഖ്യ സചിവൻ ഹിമാലയത്തിൽ പോയില്ല. മ3 നവ്രതവും ആചരിച്ചില്ല. ഒരു ഭ്രാന്തനെ പോലെ താഴ് വരയിലൂടെ അലഞ്ഞ് നടന്നു. ഭ്രാന്തൻ ജ്യൽപ്പനങ്ങൾ പുറപെടുവിച്ചു.
അനസൂയയുടെ അമ്മ മുറ്റത്ത് നിന്നും ഉലാത്തുവാൻ തുടങ്ങി. മകൾ കോളേജ് കഴിഞു വരുവാൻ നേരം വൈകുന്നതിനനുസരിച്ച് ആ ഉലാത്തലിന്റെ ദൈർഘ്യവും കൂടുവാൻ തുടങ്ങി. രാത്രിയിൽ അമ്മ വിളമ്പി കൊടുത്ത കപ്പയും കറിയും അവളിൽ മനംപിരട്ടലുണ്ടാക്കി.അനസൂയയുടെ വാക്കുകൾക്കും നോട്ടങ്ങൾക്കും കാഠിന്യമേറി എന്നാ അമ്മ മനസ്സിലാക്കി.
ആസഞ്ചാര പഥത്തിനൊടുവിലാണവൾ അനസൂയ അവിടെയും എത്തിചേർന്നത്. അവിടം നിറയെ ചോക്കലേറ്റുകളായിരുന്നു. അവ അവളെ നോക്കി പുഞ്ചിരിച്ചു. ചോക്കലേറ്റുകളുടെ നിറവും ഭംഗിയും നോക്കി ആസ്വദിച്ചിരുന്ന അവൾ പിറകിൽ ആരോ സ്പർശിക്കുന്നതറിഞ് തിരിഞു നോക്കി. ശാന്തതയാർന്ന കണ്ണുകൾ .അവ അവളെ നോക്കി പുഞ്ചിരി തൂകി .
വശ്യതയാർന്ന ഈ കണ്ണുകളുടെ ഉടമയായ അങ്ങാരാണ്. ബോധിസത്വ നോ. അതോ യുഗാന്തരങ്ങൾക്കു ശേഷം പുനർജ്ജനിച്ച വ്യാത്സ്യായന നോ'
ഞാൻ എന്നെ ഭ വ തി ക്കറിയില്ലെന്നോ. ഞാൻ സചിവൻ .ഈ താഴ് വരയുടെ സചിവൻ .
എന്ന് ഈ താഴ് വരയുടെ അധിപനായ അങ്ങ് നമ്മുടെ സാമീപ്യം ആഗ്രഹിക്കുകയോ. അതും പറഞ്ഞവൾ ചോക്കലേറ്റ് ബാറുകൾക്ക് മീതെ മലർന്നു കിടന്നു. സചിവൻ ചോക്കലേറ്റുകൾ അവളുടെ മീതെ നിരത്തിവെച്ചു.
യുഗങ്ങൾ കൊഴിഞ്ഞു. സചിവൻ ചോക്കലേറ്റ് കഴിച്ചേ. ഏതോ ഒരു വി (കൃതി പയ്യൻ വിളിച്ചു പറഞ്ഞു. വാനമ്പാടികൾ അതേറ്റു പാടി. ദേശാടന കിളികൾ വാനം ചുറ്റി.മീഡിയക്കാർ തങ്ങളുടെ ക്യാമറയുടെ ലെൻസ് സചിവ നു നേരെ തിരിച്ചു വെച്ചു.
മുഖ്യ സചിവൻ കലന്തൻ പോലീസിനെ വിളിച്ചു. കലന്തൻ കലക്കവെള്ളത്തിൽ കൊഴുത്ത മീനുകളെ കണ്ടു. മീനുകൾ വെള്ളത്തിൽ തത്തികളിച്ചു.
ആ ഗാശത്ത് നിന്നും കറുത്ത പുകപടലങ്ങൾ ഇറങ്ങി വന്ന് തന്നെ വലയം ചെയ്യുന്നത് സചിവൻ കണ്ടു. സചിവൻ ആ പു ക മറയ്ക്കുള്ളിലായി .
അനസൂയ തന്റെ കുടിലിനു വെളിയിലേക്കിറങ്ങി വന്നു.കൈയിലെ ചോക്കലേറ്റ് ബാറുകൾ അവൾ ദൂരെയ്ക്കെറിഞ്ഞു.അമ്മ തുളസിയിലയിട്ടു ചൂടാക്കി വെച്ച വെള്ളമെടുത്തവൾ കുളിച്ചു.
തന്റെ പിന്നിയ പാവാടയും ബ്ല 3സും എടുത്തവൾ ധരിച്ചു.

- ഫസൽമരയ്ക്കാർ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

എന്റെ പേര് ഫസൽ റഹ്മാൻ.ഫസൽമരയ്ക്കാർ എന്നാണ് തൂലികാനാമം. ഞാൻ ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ തറവാട്ടിലാണ് ജനിച്ചത്.ചെറുപ്പത്തിൽ സ്ക്കൂളിലും കോളേജിലുമൊക്കെ കഥാ മത്സരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്റെ കഥയായ ൈഎഡന്റിറ്റി ക്രൈസിസിന് DYFI നടത്തിയ കഥാമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മതനിരപേക്ഷതയെ മുറുക്കെ പിടിക്കുവാൻ ഉതകുന്ന രചനകളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള രചനകളുമാണ് ഞാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ