പ്രണയതീരത്ത്

പ്രണയതീരത്ത്

പ്രണയതീരത്ത്

നമുക്ക് എത്ര പറഞ്ഞാലും മതിവരാത്ത ഒന്നാണ് പ്രണയം. പ്രണയത്തിന് വിവിധ ഭാവങ്ങളും രൂപങ്ങളുമുണ്ട്. ചില പ്രണയങ്ങൾ നൈരാശ്യത്തിലേക്കും ചിലത് വിജയത്തിലേക്കും എത്തിചേരുന്നു. സൂരജിന്റെയും ഷഹാനയുടെയും പ്രണയം അത് തിരമാലകൾക്കിടയിൽ പെട്ട പൊങ്ങ് തടി പോലെയായിരുന്നു.
പ്രണയത്തിന്റെ മാസ്മരിക വലയത്തിൽ ചുറ്റപെട്ട രണ്ട് ആത്മാക്കൾ, സുരജും ഷഹാനയും അവർ ആടിയുംപാടിയും കടലോരങ്ങളിൽ കറങ്ങിയും തങ്ങളുടെ പ്രണയത്തെ ഉന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിൽ എത്തിച്ചു.
അങ്ങനെ ഒരു വൈകുന്നേരം അവർ കോഴിക്കോട് ബീച്ചിൽ ഇരിക്കുകയായിരുന്നു. തോളോട് തോളുരുമ്മി പ്രണയ സല്ലാപത്തിൽ ഏർ തോളോട് തോളുരുമ്മി പ്രണയ സല്ലാപത്തിൽ ഏർപെട്ടിരിക്കെ തോളോട് തോളുരുമ്മി പ്രണയ സല്ലാപത്തിൽ ഏർപെട്ടിരിക്കെ ഷഹാനയ്ക്ക് ഒരു സംശയം ഉദിച്ചു.
ഞാൻ പെട്ടെന്ന് മരണത്തെ പുൽകി എന്നു കരുതുക. നീ എന്ത് ചെയ്യും?
ചോദ്യം കേട്ട് സുരജിന്റെ കണ്ണ് നിറഞ്ഞു. അവനാകെ ശോകമൂകനായി. തന്റെ നിറകണ്ണുകൾ അവൻ കടലിന് നേരെ തിരിച്ച് വച്ചു.
അവളും ആകെ വല്ലാതെയായി. അവനിതയ്ക്ക് തന്നെ സ്നേഹിക്കുന്നതറിഞ് അവളുടെയും കണ്ണുകൾ കലങ്ങി. അങ്ങനെ അവർആകെ സങ്കs പെട്ടിരിക്കുമ്പോഴാണ് പിറകിൽ നിന്നും ആരോ തങ്ങളെ വിളിക്കുന്നതായി അവർ കേട്ടത്.
അവർ തിരിഞ്ഞു നോക്കി. രോഷാകുലരായി നിൽക്കുന്ന കുറച്ച് പേർ. കൈയ്യിൽ ചൂരൽ വടികൾ. ഷഹാന സുരജിന്റെ കൈയ്യിൽ അള്ളി പിടിച്ചു.
എന്താണ് നിങ്ങൾക്കിവിടെ കാര്യം? അതിലൊരാൾ സൂരജിനോട് ചോദിച്ചു.
അത് ചോദിക്കാൻ നിങ്ങളാരാ '? അതേ നാണയത്തിൽ സൂരജ് തിരിച്ച് ചോദിച്ചു. മറുപടി ചൂരല് കൊണ്ടുള്ള അടിയായിരുന്നു. ഷഹാനയ്ക്ക് കൊള്ളാതിരിക്കുവാൻ സൂരജ് അവൾക്ക് മറയായി നിന്നു. അടി കൊണ്ട് അവന്റെ കൈകാലുകൾ വീങ്ങുവാൻ തുടങ്ങി.ഒപ്പം കേട്ടാലറയ്ക്കുന്ന തെറികളും അവർ വിളിക്കുവാൻ തുടങ്ങി.
ഇനി ഇവിടെ കണ്ടാൽ ഒരെണ്ണത്തിനെയും വെറുതെ വിടില്ല എന്നവർ ഉറക്കെ വിളിച്ചു പറഞ്ഞു.
അതിലൊരുവൻഷഹാന യെ തന്നെ വായ് നോക്കി നിൽക്കുന്നത് സൂരജ് കണ്ടു.
വേദനിക്കുന്ന മനസ്സും ശരീരവുമായി കടലിനെ സാക്ഷി ആക്കി അവർ കെട്ടിപിടിച്ചു

- ഫസൽമരയ്ക്കാർ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

എന്റെ പേര് ഫസൽ റഹ്മാൻ.ഫസൽമരയ്ക്കാർ എന്നാണ് തൂലികാനാമം. ഞാൻ ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ തറവാട്ടിലാണ് ജനിച്ചത്.ചെറുപ്പത്തിൽ സ്ക്കൂളിലും കോളേജിലുമൊക്കെ കഥാ മത്സരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്റെ കഥയായ ൈഎഡന്റിറ്റി ക്രൈസിസിന് DYFI നടത്തിയ കഥാമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മതനിരപേക്ഷതയെ മുറുക്കെ പിടിക്കുവാൻ ഉതകുന്ന രചനകളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള രചനകളുമാണ് ഞാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ