Image Description

Ranju Kilimanoor

About Ranju Kilimanoor...

  • രഞ്ജു കിളിമാനൂർ : പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌ കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ.. പ്ലസ് ടു വരെ അവിടെ തുടർന്നു. കണക്കിനോട്‌ പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബിരുദം കണക്കിൽ തന്നെ ആയിക്കോട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.. അങ്ങനെ 2005-ൽ വർക്കല SN കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം കറസ്പോണ്ടൻസായി പിജി ചെയ്തു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ 3 മാസം കൊണ്ട് കോഴ്സ് പൂർത്തിയാകും മുന്നേ കണക്കിനോട്‌ വിട പറയേണ്ടി വന്നു. തുടർന്നു കടയ്ക്കൽ വി കെ എം ഐ ടി സിയിൽ നിന്നും രണ്ട് വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം ടെക്നിക്കൽ കോഴ്സ് ആയ ഓട്ടോകാഡ് പഠിക്കുകയും തുടർന്ന് പട്ടത്ത് മരപ്പാലത്ത് ഈ സിസ്റ്റം സോഫ്റ്റ്‌വെയർ എന്ന അമേരിക്കൻ കമ്പനിയിൽ കാഡ് ഡ്രാഫ്റ്റർ ആയി രണ്ട് വർഷം സേവനമനുഷ്ഠിച്ചു. ശേഷം കെ എസ് ആർ ടി സി യിൽ കണ്ടക്ടർ ആയി നിയമനം ലഭിക്കുകയും ആ ജോലിയിൽ തന്നെ കഴിഞ്ഞ ഏഴ് വർഷങ്ങളായി തുടർന്നു വരികയും ചെയ്യുന്നു. നല്ല സിനിമകൾക്കു വേണ്ടി കഥ തയാറാക്കണം എന്നത് ജീവിത ലക്‌ഷ്യമായി കണ്ടു കഥകൾ എഴുതാൻ ആരംഭിച്ചു.. ആ ഒരു ലക്ഷ്യം നിറവേറ്റാൻ വേണ്ടി ചെറിയൊരു കഥ തയാറാക്കിയ ശേഷം അത് ഷോർട്ട് ഫിലിം ആയി ഷൂട്ട്‌ ചെയ്തു യൂട്യൂബിൽ റിലീസ് ചെയ്തു. എന്നാൽ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് കഥ എഴുതെണ്ടി വന്നത് വർക്കിനെ ബാധിച്ചു.. മികച്ച കഥ എന്ന് പറയിക്കാൻ സാധിച്ചില്ല എങ്കിലും ആദ്യത്തെ വർക്ക് ആയിട്ട് കൂടി മികച്ച ക്യാമറാ, എഡിറ്റിംഗ്, ശബ്ദ സങ്കലനം എന്ന് സിനിമാ ആസ്വാദകരെ കൊണ്ട് അഭിപ്രായം പറയിക്കാൻ സാധിച്ചു എന്നത് നേട്ടം.. വീണ്ടും കഥകൾ എഴുതി കൊണ്ടേ ഇരുന്നു. ഒരു സുഹൃത്തിനു വേണ്ടി എഴുതിയ കഥ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മികച്ച അഭിപ്രായം തന്നു. അതിന്റെ പേര് IPC 302 എന്നായിരുന്നു.. ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞതിനെ തുടർന്ന് ആ കഥ ചിത്രീകരിക്കാൻ ഞാനും എന്റെ സുഹൃത്തുക്കളും തീരുമാനിച്ചു.. ഇന്ന് ഞാൻ തന്നെ സംവിധാനം നിർവഹിച്ച ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായിരിക്കുകയാണ്. ഡിസംബറിലോ ജനുവരിയിലോ റിലീസ് ഉണ്ടാകും. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നതിനോടൊപ്പം ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും ഞാൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്‌. ത്രസിപ്പിക്കുന്ന കഥകളാണ് എന്റെ ഡിപ്പാർട്ട് മെന്റ്... വായനക്കാരനെ ചിന്തിപ്പിക്കുക ഒരു കഥാകാരന്റെ ധർമം ആണെന്ന് വിശ്വസിക്കുന്നു.. ഉത്തരവാദിത്തത്തോടെ ധർമം നിർവഹിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും... എന്റെ ഭാര്യ ബിസ്മി, ഹൌസ് വൈഫ് ആണ്.. മകൻ UKG യിൽ പഠിക്കുന്നു. അദ്ദേഹം കേന്ദ്ര കഥാപാത്രമായി അഭിനയിച്ച allagi എന്ന ഷോർട്ട് ഫിലിം യൂട്യൂബിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.. സ്വച്ച്‌ ഭാരത് മിഷന്റെ ഭാഗമായി ചെയ്ത ആ ചെറിയ ഷോർട്ട് ഫിലിം ദൂരദർശനിൽ അവർ പരസ്യമായി ഉപയോഗിക്കുകയാണ്.

Ranju Kilimanoor Archives

  • 2020-11-27
    Stories
  • Image Description
    സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം

    പേര് : സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം  ഒറിജിൻ : അലക്സി കഥകൾ രചന: രഞ്ജു കിളിമാനൂർ  ഭാഗം:1       പാതിരാത്രി കഴിഞ്ഞിട്ടുണ്ടാവണം. അലക്സി വന്നെന്നെ കുലുക്കി വിളിച്ചു.   "ജോൺ നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തിയതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു..  നമുക്ക് അത്യ

    • Image Description
  • 2020-11-27
    Stories
  • Image Description
    എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ്

    പേര് : എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ്  പാർട്ട്‌ : 1 ഒറിജിൻ : അലക്സി കഥകൾ  രചന : രഞ്ജു കിളിമാനൂർ      ഞാൻ കുറച്ച് നാളായി നാട്ടിലായിരുന്നു.. പുതിയ കേസുകൾ എന്തെങ്കിലും വരികയാണെങ്കിൽ വിളിക്കാമെന്ന് പിരിയുമ്പോൾ അലക്സി പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അലക

    • Image Description
  • 2020-11-27
    Stories
  • Image Description
    മൂന്നാമത്തെ തുന്നിക്കെട്ട്

    പേര് : മൂന്നാമത്തെ തുന്നിക്കെട്ട്  ഭാഗം :1 രചന : രഞ്ജു കിളിമാനൂർ  ഒറിജിൻ : അലക്സി കഥകൾ     ഞങ്ങൾ പെട്ടെന്ന് തന്നെ താമസിച്ചിരുന്ന പിഎംജിയിലെ ലോഡ്ജ് റൂം പൂട്ടിയിറങ്ങി, ആദ്യം കണ്ട ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു..  "സ്‌കൈ ബിൽഡേഴ്‌സ് അപ്പാർട്ട്മെന്റ് " അലക്സി ഓട്ടോക്കാരന

    • Image Description
  • 2020-11-27
    Stories
  • Image Description
    ശ്രീജയുടെ തിരോധാനം

    പേര് : ശ്രീജയുടെ തിരോധാനം  രചന : രഞ്ജു കിളിമാനൂർ  ഒറിജിൻ : അലക്സി കഥകൾ  പാർട്ട്‌ : 1     രാവിലേ അലക്സി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണർന്ന് എണീറ്റത്.  "ഗുഡ് മോണിംഗ് ജോൺ.... "  കയ്യിലിരുന്ന ചായക്കപ്പ് എന്റെ നേരെ നീട്ടിക്കൊണ്ട് അലക്സി ചിരിച്ചു..  ചായ വാങ്ങി ആർത്തിയോടെ ഞാൻ

    • Image Description
  • 2017-10-18
    Stories
  • Image Description
    ശവപ്പെട്ടിയിലെ രഹസ്യം

    ഞാൻ അവിടെയെല്ലാം അരിച്ചു പെറുക്കി.. ആ പേപ്പർ കാണാനില്ല. ഈ മുറി മറ്റാരും ഉപയോഗിച്ചിട്ടില്ല.. പിന്നെങ്ങനെ ആ ഒരു കടലാസ് മാത്രം കാണാതാകും.. ഒരു പക്ഷേ മറ്റാരെങ്കിലും ഈ റൂമിൽ അതിക്രമിച്ചു കടന്നു കാണുമോ ?? ഞാൻ റൂമിനു പുറത്തിറങ്ങി കയ്യിൽ ഉള്ള താക്കോൽ കൊണ്ട് വാതിൽ പൂട്ടി നോക്കി.. പൂട്ടിനു യാതൊരു തകരാറും സംഭവ

    • Image Description