ഈശ്വരന്‍

ഈശ്വരന്‍

ഈശ്വരന്‍

നീണ്ട തപസ്സിനൊടുവില്‍ അയാളുടെ മുമ്പില്‍ ദൈവം പ്രത്യക്ഷപ്പെട്ടു.....

പ്രിയ വത്സാ...കണ്ണ്‌ തുറന്നാലും...ഞാനിതാ നിന്റെ മുമ്പില്‍ തന്നെയുണ്ട്‌.....ഇനി പറയൂ എന്ത്‌ വരമാണ്‌ ഞാന്‍ കല്‍പ്പിച്ചരുള്‍ ചെയ്‌ത്‌ തരേണ്ടത്‌......

ആദ്യം എനിക്ക്‌ താങ്കളെയൊന്ന്‌ കാണണം, പ്രത്യക്ഷപ്പെട്ടു എന്ന്‌ പറഞ്ഞിട്ട്‌ എനിക്ക്‌ അങ്ങയുടെ ശബ്‌ദം മാത്രമേ ശ്രവിക്കാന്‍ പറ്റുന്നുള്ളൂ....അങ്ങയുടെ രൂപം നിറം വലിപ്പം ഇതൊക്കെ എന്ത്‌ കൊണ്ടാണ്‌ മറച്ച്‌ വെക്കുന്നത്‌.....ആ വിശ്വരൂപം ഞാനൊന്ന്‌ കാണട്ടെ.....

ഭക്തന്റെ ചോദ്യങ്ങള്‍ കേട്ട്‌ ദൈവം ഒന്ന്‌ ചിരിച്ചു....താങ്കള്‍ക്ക്‌ എന്ത്‌ വരമാണ്‌ വേണ്ടത്‌ എന്ന്‌ മാത്രം പറയുക...എന്നെ കാണാന്‍ നിന്റെ കണ്ണുകള്‍ക്ക്‌ ഈ കാഴച്ച പോരാ എന്ന്‌ ഞാന്‍ ഇതിന്‌ മുമ്പേ മനസ്സിലാക്കിയതാണ്‌......

പക്ഷെ എനിക്ക്‌ താങ്കളെ കാണാതെ ഞാന്‍ എന്ത്‌ വരമാണ്‌ ചോദിക്കുക....ഈ ഒരു ഒറ്റ തവണത്തേക്ക്‌ താങ്കള്‍ എന്റെ മുമ്പില്‍ ഒന്ന്‌ പ്രത്യക്ഷപ്പെട്ടാല്‍ എന്താ.....

ശരി , സമ്മതിച്ചിരിക്കുന്നു....ഈ ഒരു തവണത്തേക്ക്‌ മാത്രം ഞാന്‍ പ്രത്യക്ഷപ്പെടാം.....നിന്റെ ഈശ്വരന്റെ പ്രത്യക്ഷരൂപം കാണാന്‍ തയ്യാറായി കൊള്ളുക.....ഭക്താ...നീ നിന്റെ രണ്ട്‌ കണ്ണുകളും അടച്ച്‌ പിടിക്കുക....എന്നിട്ട്‌ മുമ്പോട്ട്‌ നടന്നാലും......നടക്കുന്ന വഴികളില്‍ യാതൊരു തടസ്സവും നിന്നെ വേദനിപ്പിക്കില്ല....കാരണം നീ ഇപ്പോള്‍ നടന്ന്‌ കൊണ്ടിരിക്കുന്നത്‌ നിന്റെ ഈശ്വരന്റെ അടുത്തേക്കാണ്‌....

കുറച്ച്‌ ദൂരം പിന്നട്ടതിന്‌ ശേഷം ദൈവം വീണ്ടും പറഞ്ഞു തുടങ്ങി....ഭക്താ നീ നിന്റെ ഈശ്വരന്റെ അടുത്തെത്തി കഴിഞ്ഞിരിക്കുന്നു....ഇനി കണ്ണുകള്‍ തുറന്നോളൂ.....

ദൈവത്തെ നേരില്‍ കാണാഌള്ള ജിജ്ഞാസയോടെ അയാള്‍ പതിയെ കണ്ണുകള്‍ തുറന്നു......

വർഷങ്ങള്‍ക്ക്‌ മുമ്പ്‌ പടിയിറക്കി വിട്ട സ്വന്തം അമ്മയുടെ മുഖം കണ്ട്‌ അയാള്‍ പൊട്ടികരഞ്ഞു.....

ദൈവം വീണ്ടും തുടർന്നു....ഭക്താ....നീ നിന്റെ 
ഈശ്വരനെ കണ്ടുവല്ലോ.....നിന്റെ അമ്മ തന്നെയാണ്‌ നിന്റെ ഈശ്വരന്‍.....നിനക്ക്‌ വേണ്ടാത്ത ആർക്കും വേണ്ടാത്ത ഒരുപാട്‌ 
ഈശ്വരന്‍മാരുണ്ട്‌ ഇവിടെ.....ഒരിക്കല്‍ നീ പടിയിറക്കി വിട്ട ഈശ്വരന്‍....ഇനി നീ പറയൂ എന്ത്‌ വരമാണ്‌ വേണ്ടത്‌....

കരഞ്ഞ്‌ കലങ്ങിയ കണ്ണുകളോടെ തന്റെ അമ്മയുടെ മുമ്പില്‍ കൈകൂപ്പി നിന്നതല്ലാതെ അയാള്‍ മറുത്തൊന്നും പറഞ്ഞില്ല......

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ