തേങ്ങാ പുരാണം

തേങ്ങാ പുരാണം

തേങ്ങാ പുരാണം

ആരെയും ഉപദ്രവിക്കാതെ മുകളിൽ കഴിഞ്ഞ എന്നെ
കൊടുവാളിനു വെട്ടി താഴെയിട്ടു
നടുവുംതല്ലി വീണ എന്നെ
കമ്പിപ്പാര കൊണ്ട് കുത്തിപൊളിച്ചു
തെലിയെല്ലാം ഉരിഞ്ഞുകളഞ്ഞു

എന്നിട്ടും കലിതീരാത്ത മനുഷ്യൻ
എന്നെ വീണ്ടും രണ്ടായി വെട്ടിമുറിച്ചു

എന്റെ രോദനം ശ്രവിക്കാതെയവർ
എന്റെ ജീവജലം മോന്തിക്കുടിച്ചു

സോമരസം കുടിച്ച് മത്തനായവർ
എന്റെ മാംസം കൊത്തിയെടുത്തു

എന്നെ ചിരവയിൽ ചിരണ്ടിയെടുത്ത്
പിഴിഞ്ഞ് തിളച്ച കറിയിലൊഴിച്ചു

ചിലർ ചിരണ്ടിയ തേങ്ങ പൂട്ടുകുറ്റിയിൽ
പൂട്ടിന് കൂട്ടായി ഇട്ട് വേവിച്ചു വേദനിപ്പിച്ചു

കൊത്തിയെടുത്ത തേങ്ങ കക്ഷണങ്ങളാക്കി
ഇറച്ചിയുലത്താൻ രുചി കൂട്ടി.

എന്നിട്ടും കലിപ്പ് തീരാതെയവർ എന്റെ 
ചിരട്ടയും മടലും കത്തിച്ച് ചാരമാക്കി തെങ്ങിൻ തോപ്പിൽ വളമായിട്ടു

 

വെറുതെ നിന്ന എന്നെ എന്തിനീ 
കൊടുംക്രൂരതക്ക് ഇരയാക്കി 
വെട്ടിയും കുത്തിയും ചതച്ചും 
അരച്ചും കരിച്ചും കൊന്നതെന്തിനാ.
എന്തിനാ മർത്യാ ഇത്ര നീചമായി ...

 

- ജോസ് അൽഫോൻസ്. 

 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

...Will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ