ചാറ്റൽ മഴ

ചാറ്റൽ മഴ

ചാറ്റൽ മഴ

മഴ നനയാതിരിക്കുവാനായി കടയുടെ വരാന്തയിലേക്ക് കയറി നിന്നപ്പോഴാണ്   യാദൃശ്ചികമായി ഞാൻ അവളെ കണ്ടത്.

സുന്ദരി.

നല്ല അഴക്. 

അംഗലാവണ്യം വിളിച്ചറിയിക്കുന്ന ഇറുകിയ വസ്ത്രം. ഇടുപ്പും കഴിഞ്ഞു താഴോട്ട് വളർന്നു കിടക്കുന്ന കറുത്ത നീണ്ട മുടി. 

ഞാൻ ആ സൗന്ദര്യധാമത്തെ സ്വയം മറന്നു നോക്കി നിന്ന് ആസ്വദിച്ചു.

അവളുടെ അടുക്കൽ ഒരു പയ്യൻ നില്പുണ്ട്; അവളെക്കാൾ പ്രായം കുറവാണ്. ഭാഗ്യം..അവളുടെ ഭർത്താവാകില്ല.

എന്തിനോ വേണ്ടി അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. എന്റെ കണ്ണുകളിലെ ആകർഷണം അവളുടെ കണ്ണുകൾ വായിച്ചെടുത്തു; അവളുടെ കണ്ണുകളുടെ തീവ്രത ഞാനും. പരിസരം മറന്നു ഞങ്ങൾ ഇരുവരും കുറച്ചു സമയം കണ്ണും കണ്ണും നോക്കി നിന്നു.

ചിരിച്ചുകൊണ്ട് പതിയെ അവൾ ഞാൻ നിൽക്കുന്ന വശത്തേക്ക് തിരിഞ്ഞിട്ടു, 7 മാസം വീർത്ത അവളുടെ വയറു കാണിച്ചു.

...ഒന്നും മിണ്ടാതെ ഞാൻ ആ ചാറ്റൽ മഴയത്തേക്ക് ഇറങ്ങി വേഗത്തിൽ നടന്നു.

 

-രഞ്ജിത്കുമാർ.എം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ