ഓണനിലാവ്

ഓണനിലാവ്

ഓണനിലാവ്

" പിറ്റേദിവസം തിരുവോണമായതു കാരണം ഞാനും അഞ്ജൂട്ടിയും കൂടി വീട്ടിലെ ജോലികളെല്ലാം ചെയ്തു തീർക്കുമ്പോൾ മണി രാത്രി രണ്ടായി

ഒരു വീട്ടുജോലിയും ചെയ്തു ശീലമില്ലാതിരുന്ന എന്നെക്കൊണ്ടിന്നലെ കെട്ടിയോളും എല്ലാ പണിയും പഠിപ്പിച്ചു

വീടിന്റെ തറ തുടക്കുന്നതു മുതൽ അടുക്കളയിലെ പാത്രങ്ങൾ എങ്ങനെ കഴികിവെക്കാമെന്നു വരെ

"""" സുധീ ടാ മടിയാ നാളെ തിരുവോണമാ.നാളെ അടുക്കളയിൽ പാചകം ചെയ്യാനും സഹായിക്കണം..പച്ചക്കറിയരിഞ്ഞു തരണം.മോനേ കുളിപ്പിക്കണം.സ്കൂട്ടറും കാറും ഇന്നു തന്നെ കഴുകണം.വാഷിംഗ് മെഷിനീൽ തുണിയലക്കണം"""

""" തുണിയലക്കു നിനക്കു ചെയ്തു കൂടെ മെഷീനിൽ ഇട്ടാപോരേ"""

""" അതുമതി ...ഏട്ടൻ ചെയ്താൽ മതി.ഞാനിവിടെ കിടന്നു ഒറ്റക്കു ചെയ്യുമ്പോൾ നിങ്ങൾ ചോദിക്കാറില്ലേ..ഡീ ഊണു ശരിയായില്ലേ.കാപ്പി റെഡിയായില്ലേ എന്നൊക്കെ.ഇന്ന് നിങ്ങളും കൂടിയൊന്ന് ചെയ്യൂ മനുഷ്യാ..ദിവസവും ഞാൻ ചെയ്യുന്ന ജോലിയുടെ സുഖമൊന്ന് അറിയൂ"""

ഇത്രയും പറഞ്ഞിട്ടവൾ തറ തുടക്കാനുളള തുണിയും വെളളവും എത്തിച്ചു തന്നു

തറ തുടച്ചെന്റെ പുറം പൊളിഞ്ഞു

വീടിന്റെ മേൽക്കൂരയിലെ ചിലന്തിവല അടിപ്പിക്കാൻ പഠിപ്പിച്ചു

വൈകിട്ടു ചൂലെടുത്തു തന്നിട്ട് മുറ്റം അടിച്ചു വാരിച്ചു

കാടുപോലെ വളർന്ന പുല്ലുകളും ചെടികളും തൂമ്പാകൊണ്ട് കിളച്ചു മറിച്ചു

വർഷങ്ങളായി പൊടിപിച്ചു കിടന്ന ടീവിയും കമ്പ്യൂട്ടറും തുടപ്പിച്ചു

ആ നേരത്തെന്റെ കെട്ടിയവൾ ഹോം തിേയറ്ററിൽ """ തേച്ചില്ല പെണ്ണേ എന്നെ തേച്ചില്ലേ"" എന്ന പാട്ടിട്ടു ഡാൻസു ചെയ്തു തകർത്താടി

ദേഷ്യം കടിച്ചമർത്തി ഞാനെന്റെ പണികൾ തുടർന്നു

ഈശ്വരാ ഏതു നേരത്താണവളെ എനിക്കു വെല്ലുവിളിക്കാൻ തോന്നിയത്

ഇതൊക്കെ എന്ത് എന്നു പറഞ്ഞു ഞാൻ ഏറ്റുപിടിച്ചു

"""ശരി നാളെ ഓണമല്ലേ ഏട്ടൻ എല്ലാ ജോലിയും ചെയ്യൂ.ഞാനും കൂടി സഹായിക്കാം""

""" നിന്റെ സഹായമില്ലാതെ ഞാനൊറ്റക്കു ചെയ്തോളാം"""

അങ്ങനെ ഉത്രാടത്തിന്റെയന്നു തന്നെ ഏട്ടിന്റെ പണികിട്ടി

ജോലിയെല്ലാം ഒതുക്കിയിട്ടു വീട്ടു സാധനങ്ങളും പച്ചക്കറികളും വാങ്ങി വന്നു

ഓണത്തെ വരവേൽക്കാനായി രണ്ടു വാഴപ്പിണ്ടി വെട്ടിയതിൽ വിളക്കു വെച്ചു ദീപങ്ങളെല്ലാം തെളിയിച്ചു

ചെക്കന്റെ നിർബന്ധം കാരണം പൂക്കൾ വാങ്ങി അത്തപ്പൂക്കളം ഇട്ടു കൊടുക്കേണ്ടിയും വന്നു

രാത്രിയിൽ തന്നെ വീട്ടിലെ പാത്രങ്ങളെല്ലാം വൃത്തിയാക്കിവെച്ചു

അലമാരയും മറ്റു ഉപകരണങ്ങളും പൊടിതുടച്ചു സ്ഥാനം മാറ്റി വെയ്ക്കേണ്ടി വന്നു

എല്ലാ ജോലിയും കഴിഞ്ഞു കുളിച്ചു വല്ലതും കഴിച്ചുറങ്ങിയപ്പോൾ സമയം രാത്രി രണ്ടുമണി

പതിവു ചിരികളും വർത്തമാനമൊന്നും പറയാതെ ക്ഷീണം കാരണം ഞാൻ പെട്ടന്നുറങ്ങി

അതിരാവിലെ തന്നെ ഒരുകുടം വെളളം കെട്ടിയവളു തലയിലൊഴിച്ചു എന്നെ ഉണർത്തി

""ഇന്ന് തിരുവോണമാ.കുളിച്ചിട്ട് അമ്പലത്തിൽ പോകണം.പെട്ടെന്ന് റെഡിയായിവാ..മോനെയും കുളിപ്പിച്ചേക്കു.ഞാനൊന്ന് ഒരുങ്ങട്ടെ"""

പല്ലിറുമ്മി ഞാനും മോനും കുളിച്ചു ഒരുങ്ങി കഴിഞ്ഞപ്പോഴും ശിങ്കാരിമണി ഒരുങ്ങി കഴിഞ്ഞില്ല

ക്ഷേത്രത്തിൽ പോയിട്ടു വന്നു കാപ്പികുടിയും കഴിഞ്ഞു പച്ചക്കറിയരിഞ്ഞു കൊടുത്തു

""" ഏട്ടനുണ്ടാക്കുന്ന കറികൾക്കു എന്തു രുചിയാ..പായസവും അടിപൊളി.. ഇന്ന് ഏട്ടനെല്ലാം ഉണ്ടാക്കിയാൽ മതി..ഞാനും കൂടി സഹായിക്കാം""'

അതെന്തായാലും അവൾ പറഞ്ഞതു ശരിയാ

എന്റെ അമ്മച്ചിയുടെ കൈപ്പുണ്യം എനിക്കു കിട്ടിയട്ടുണ്ട്

എന്റെ സ്പെഷ്യൽ സേമിയാ നെയ്യ് പായസം രുചിച്ചവർ വീണ്ടും കൊതിയോടെ കഴിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്

ഞാനതു കേട്ടതേ ഒന്നു പൊങ്ങി

എല്ലാം ശരിയാക്കി കുടുംബം സമേതം നല്ലൊരു ഓണസദ്യയുണ്ടു

ഉച്ചകഴിഞ്ഞു അവളുടെ ആഗ്രഹപ്രകാരം അവരുടെ വീട്ടിലേക്കു പോയി

അമ്മായിയപ്പനു കിട്ടിയ മിലട്ടറി ബൊക്കാഡിയ ഞാനും കുഞ്ഞളിയനും ചേച്ചീടെ ഭർത്താവും കൂടി കുടിച്ചു തീർത്തു

വെളളമടിച്ചാൽ പൊതുവേ ഞാൻ സൈലന്റാണു

കമാന്നൊരക്ഷരം മിണ്ടില്ല

പക്ഷേ നമുക്കിട്ട് ചൊറിഞ്ഞാൽ വെറുതെ വിടുകയുമില്ല

ഇടക്ക് എനിക്കിട്ട് ചൊറിഞ്ഞ അവളുടെ ചേച്ചീടെ ഭർത്താവിനിട്ടൊന്നു പൊട്ടിച്ചു

ആകെപ്പാടെ അടിയുടെ പൊടിപൂരം

ഞങ്ങളുടെ ഇടയിൽ കിടന്നു ഇടിമൊത്തം വാങ്ങിയതു പാവം കുഞ്ഞളിയനും

അവശനിലയിലായ കുഞ്ഞളിയനെ ഞങ്ങൾ ആശുപത്രിയിലാക്കി

കെട്ടിന്റെ വീര്യം വിട്ടതോടെ ഞാനും ചേട്ടനും വീണ്ടുമൊന്നായി

എല്ലാ ആഘോഷങ്ങളും കഴിഞ്ഞു വീട്ടിലെത്തുമ്പോൾ അഞ്ജൂട്ടിയുടെ മുഖം വീർത്തു തളളി

""" ഇനിയെങ്ങാനും കുടിച്ചാൽ ഞാനും മോനും ഇവിടെ നിന്നും ഇറങ്ങിപ്പോകും""

വീട്ടിലു മിച്ചമിരുന്ന ബെക്കാഡിയ അവളെടുത്ത് വലിച്ചെറിഞ്ഞു

എന്തായാലും അന്നുകൊണ്ടെന്റെ കുടി പൂർണ്ണമായി നിന്നു

മൂന്നാം ഓണത്തിന്റെയന്നു അവളെയും മോനെയും ഒരു സിനിമാ കൊണ്ട് കാണിച്ചു

ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുത്തു

സത്യം പറഞ്ഞാൽ അവളൊന്നും എന്നോടുതുവരെ ആവശ്യപ്പെട്ടിരുന്നില്ല

ഞാനായി ചെയ്തതു കൊണ്ടാവാം അവളുടെ മിഴികൾ നിറഞ്ഞു

സ്നേഹത്തോടെയെന്റെ കവിളിലൊരു മുത്തം നൽകിയപ്പോൾ അവളുടെ കണ്ണിൽ നിന്നും രണ്ടുതുളളി കണ്ണുനീരും എന്റെ കവിളിൽ വീണു

ശരിക്കും ഞാനറിയാതെ ഞാനൊരു സ്നേഹമുളള ഭർത്താവ് ആയി മാറുകയായിരുന്നപ്പോൾ

""" ഏട്ടാ എന്നെ ഊഞ്ഞാലിൽ ഒന്നു ആട്ടാമോ""""

ഞാനവളെ ഒരു കൊച്ചു കുട്ടിയെ ശ്രദ്ധിക്കുന്ന രീതിയിൽ ഊഞ്ഞാലാട്ടിക്കൊടുത്തു

ഞങ്ങൾ മൂവരും ചേർന്നൊരു കിടിലൻ സെല്ഫിയുമെടുത്തു ഫെയ്സ്ബുക്കിൽ പോസ്റ്റുകയും ചെയ്തു

രാത്രികെട്ടിപ്പിടിച്ചു കിടന്നപ്പോഴവൾ മനസ്സു തുറന്നു

""" ഏട്ടാ നമുക്കൊരു ദിവസ ടൂറുപോകാം.ഗവിയിലേക്ക്.മനസ്സിനൊരു അയവു വരട്ടെ.എല്ലാ സംഘർഷങ്ങളും മറന്നു ഒരു ഉല്ലാസയാത്ര.ഇടക്കിടെ അതൊക്കെ നല്ലതാണ് """

""" അഞ്ജൂട്ടി...ഇപ്പോൾ തന്നെ ഇരുപത്തി അയ്യായിരം രൂപാ പൊടിഞ്ഞു.അഞ്ചു പൈസ ഇനി കയ്യിലില്ല""""

പെട്ടന്നവൾ അവിടെ നിന്നും എഴുന്നേറ്റു പോയി

ഞാനാകെ അമ്പരന്നു

ഇവൾക്കു കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ

പെട്ടന്നവൾ തിരിച്ചു കയറി വന്നു

രണ്ടു കയ്യിലും വലിയ മൺകുടുക്കകൾ

""" എന്റെ ഇതുവരെയുള്ള സമ്പാദ്യമാണു.നോട്ടുകളും ചില്ലറത്തുട്ടുകളുമുണ്ട്.നമുക്ക് എണ്ണി നോക്കാം"""

ഞങ്ങളാ വഞ്ചിപൊട്ടിച്ചു എണ്ണിനോക്കി

കൂടുതലും നോട്ടുകളായിരുന്നു

ഇരുപതിനായിരത്തി അഞ്ഞൂറ്റിയേഴു രൂപാ.എന്റെ കണ്ണു തളളിപ്പോയി

പലപ്പോഴായി കിട്ടിയിരുന്ന ചില്ലറത്തുട്ടുകൾ...തുണി കഴുകുമ്പോ പോക്കറ്റിൽ കിടന്നിരുന്ന നോട്ടുകൾ

ഇതെല്ലാം ഞാനെടുത്തു സൂക്ഷിച്ചിരുന്നു

ഞാനവളിൽ അഭിമാനം കൊണ്ടു

കെട്ടിയവൾക്കു സമ്പാദ്യ ശീലമുണ്ട്

നാളെ ടൂറു പോകാമെന്നവൾക്കു ഉറപ്പു നൽകി

കിടന്നിട്ട് ഒരു പത്തുമിനിറ്റായി

""" ഏട്ടാ ...ഏട്ടാ""

എന്നെയവൾ കുലുക്കി വിളിച്ചു """

""" എന്താ കൊച്ചേ"""

""" ടൂറു പോകണ്ട ഏട്ടാ.നമ്മുടെ ഈ പൈസ എന്തെങ്കിലും ആവശ്യത്തിന് എടുക്കാം.എന്റെ ലോകം ഏട്ടനും മോനുമാ.എനിക്കീ സന്തോഷം മാത്രം മതി.ഇനി വരും ജന്മത്തിലും എനിക്കെന്റെ ഏട്ടന്റെ ഭാര്യയായിരുന്നാൽ മതി.എന്റെ ഉണ്ണിയുടെ അച്ഛന്റെ പ്രിയതമയായി"""

ഇരുട്ടിലവളുടെ മിഴികൾ നനഞ്ഞതു ഞാനറിഞ്ഞു

ഇതാണ് പെണ്ണ്...ശരിക്കുമൊരു ഭാര്യ

വീടിന്റെ പ്രാരാബ്ദങ്ങൾ മനസ്സിലാക്കി ഭർത്താവിന്റെ മനസ്സറിഞ്ഞു നിൽക്കാൻ കഴിയുന്നൊരു ഭാര്യയെ ഏതു പുരുഷനാണു ആഗ്രഹിക്കാത്തത്

അങ്ങനെ ലഭിക്കുന്ന ഭാര്യ ഏതൊരു ഭർത്താവിന്റെയും പുണ്യമാണ്

ആ പുണ്യമാണു എന്റെ അഞ്ജൂട്ടി

എനിക്കു കിട്ടിയ ഏറ്റവും നല്ല സുഹൃത്തും എന്റെ ആദ്യത്തെ കണ്മണിയുമാണു എന്റെ അഞ്ജൂട്ടി"

പരസ്പരം  മനസ്സിലാക്കാൻ കഴിയുമെങ്കിൽ ഏറ്റവും നല്ല സുഹൃത്തുക്കൾ ഭാര്യയും ഭർത്താവും ആയിരിക്കും

സമർപ്പണം:-എന്റെ അഞ്ജൂട്ടിക്ക്

- സുധി മുട്ടം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ