ചാത്തനേറ്‌

ചാത്തനേറ്‌

ചാത്തനേറ്‌

നിർത്താതെയുള്ള ഫോണ്‍ ബെല്‍ കേട്ടാണ്‌ മോഹനന്‍ ഉണർന്നത്‌....പാതി കണ്ണ്‌ തുറന്ന്‌ തലയിണക്കരികില്‍ വെച്ച ടൈംപീസ്‌ എടുത്ത്‌ നോക്കി...രണ്ടര മണി....നാശം...ആരാ ഈ സമയത്ത്‌....പുതച്ചിരിക്കുന്ന കമ്പിളി പുതപ്പ്‌ മാറ്റി മൊബൈല്‍ എടുത്തു....ദൈവമേ ....വീട്ടില്‍ നിന്നാണല്ലേ....അരുതാത്ത വാർത്തയൊന്നും ആവരുതേ.......

ഹലോ....സേതു....എന്താ....എന്താ ഈ നേരത്ത്‌...

മോഹനേട്ടാ....ഏട്ടന്‍ എത്രയും പെട്ടൊന്ന്‌ വരണം....ഇവിടെ ആകെ പ്രശ്‌നമാണ്‌.....അച്ചും കിച്ചുവും അമ്മയും ഞാഌമൊന്നും ഉറങ്ങിയിട്ടില്ല.....ഇതിപ്പോ ഒരാഴ്‌ച്ചയായി തുടങ്ങിയിട്ട്‌....ഏട്ടനെ വിശമിപ്പിക്കണ്ടല്ലോ എന്ന്‌ വിചാരിച്ച്‌ പറയാതിരുന്നതാ......ഇനിയും പറഞ്ഞില്ലെങ്കില്‍ നാളെ ഒരു പക്ഷെ എനിക്കും നമ്മുടെ മക്കള്‍ക്കും എന്തങ്കിലും സംഭവിച്ചാല്‍....

സേതു നീ പേടിപ്പിക്കാതെ കാര്യം പറ...നിനക്കും മക്കള്‍ക്കും അവിടെ എന്ത്‌ സംഭവിക്കാന്‍.....

ഏട്ടാ...അത്‌ പിന്നെ....ഏട്ടനിത്‌ എത്രത്തോളം വിശ്വസിക്കും എന്നറിയില്ല....പ്രശ്‌നം നമ്മുടെ വീടിനാ...രാത്രിയാകുമ്പോ വീട്ടിലേക്കാരോ കല്ലെടുത്തെറിയുന്നു.....പക്ഷെ പകല്‌ നോക്കുമ്പോ ഒരൊറ്റ കല്ല്‌ പോലും കാണുന്നുമില്ല.....അമ്മ പറയുന്നത്‌ ഇത്‌ ചാത്തനേറാണത്ര....

നീ എന്തൊക്കെയാ സേതു ഈ പറയുന്നത്‌.....ഈ കാലത്തും ചാത്തനോ....നിനക്ക്‌ വെറുതെ തോന്നുന്നതാവും.....

അല്ല ഏട്ടാ സത്യമാണ്‌.....അമ്മ നാളെ മേപ്പാടനെ കാണാന്‍ പോകുന്നുണ്ട്‌...

അയ്യോ....എന്ന നിലവിളിയാണ്‌ പിന്നെ കേട്ടത്‌....എന്തോ ഒരു വലിയ ശബ്‌്‌ദം മോഹനന്‍ കേള്‍ക്കുകയും ചെയ്‌തു....

സേതു.....ഹലോ....ഹലോ സേതു......

ഫോണ്‍ കട്ടായിരിക്കുന്നു.....പിന്നെ വിളിച്ചപ്പോള്‍ സ്വിച്ച്‌ഓഫ്‌ എന്ന്‌ പറഞ്ഞു.....

തളർന്ന്‌ പോകുന്നത്‌ പോലെ തോന്നി മോഹനന്‌.....എന്റെ സേതവും മക്കളും...

നാലഞ്ച്‌ തെങ്ങും തേക്കും മാവും നിറയെ വെള്ളവും ഒക്കെയുള്ള നല്ലൊരു സ്ഥലം ചുളു വിലക്ക്‌ കിട്ടിയപ്പോ അതിന്റെ പിറകില്‍ ഇങ്ങിനെ ഒരു ചതി പ്രതീക്ഷിച്ചില്ല......ബാങ്ക്‌ ലോണെടുത്തും കൂട്ടുക്കാരടുത്ത്‌ നിന്ന്‌ കടം വാങ്ങിയുമാ അവിടെ ഒരു വീട്‌ പണിതത്‌.....ഗൃഹപ്രവേശവും കഴിഞ്ഞ്‌ തിരിച്ച്‌ ഇങ്ങോട്ട്‌ വിമാനം കയറുമ്പോ കടങ്ങളൊക്കെ പെട്ടൊന്ന്‌ വീട്ടി നാട്ടില്‍ സെറ്റിലാവണം എന്നൊക്കെ സ്വപ്‌നങ്ങളുണ്ടായിരുന്നു...അതിനിടയില്‍ ഇങ്ങനെ ഒരു പ്രശ്‌നം......

ഒരോന്ന്‌ ചിന്തിച്ച്‌ മോഹന്‍ നേരം വെളുപ്പിച്ചു.....

ഹലോ...സേതു....എന്തായി....ഇന്നലെ പിന്നെ വിളിച്ചിട്ട്‌ കിട്ടുന്നുമില്ല....

വിളിച്ചോണ്ടിരുന്നപ്പോ ഏട്ടന്‍ ആ ശബ്‌ദം കേട്ടില്ലേ.....ഞാന്‍ പേടിച്ച്‌ ഫോണ്‍ താഴെ ഇട്ടതാ.....പിന്നെ ഏട്ടാ....മേപ്പാടന്‍ തിങ്കളാഴ്‌ച്ച വരും...ഇവിടെ എന്തക്കയോ പ്രശ്‌നങ്ങളുണ്ടത്രെ....തല്‍ക്കാലത്തിന്‌ രണ്ട്‌ ജപിച്ച തകിട്‌ അമ്മയുടെ കയ്യില്‍ കൊടുത്തിട്ടുണ്ട്‌.....ഒരു ഹോമം നടത്തണം....അതിന്‌ വീട്ടിലുള്ള എല്ലാവരുടേയും സാനിദ്യം വേണമെന്നും പറഞ്ഞു......ഏട്ടന്‍ എത്രയും പെട്ടൊന്ന്‌ എത്തിയേ പറ്റൂ....

തിങ്കളാഴ്‌ച്ച പുലർച്ചയോടെ മോഹന്‍ നാട്ടിലെത്തി.....മേപ്പാടന്‍ പറഞ്ഞതഌസരിച്ച്‌ ഹോമത്തിഌള്ള കളവും ഭസ്‌മവും കുങ്കുമവും കറുത്ത കോഴിയും ചെമ്പരത്തിയും എല്ലാം ഒരുക്കി.......

രാത്രി ഒമ്പത്‌ മണിയോടെ മേപ്പാടഌം കൂട്ടരും എത്തി.....

മോഹനാ...നിങ്ങള്‍ ചെറുപ്പക്കാർക്ക്‌ ഇതിലൊന്നും വല്യ വിശ്വാസണ്ടാവില്ല്യാ ....പുരോഗമനവാദവും തർക്കശാസ്‌ത്രവും ഒക്കെ നല്ലതന്ന്യാ.....ന്നാലും ചിലതൊക്കെ നമ്മള്‍ വിശ്യസിക്കാതെ തരല്ല്യാ.....ഇതും ഒരു ശാസ്‌ത്രമാണ്‌....മോഹനന്‌ നോം പറയുന്ന്‌ മനസ്സിലാവുണ്ടാവും ല്ലേ....

ഉവ്വ്‌ തിരുമേനീ......

ന്നാ പിന്നെ സമയം കളയണ്ട ഹോമം തുടങ്ങാം...എല്ലാവരും ചുറ്റും ഇരുന്ന്‌ കണ്ണുകളടച്ച്‌ നന്നായി പ്രാർത്ഥിച്ചോളൂ....അലർച്ചകള്‍ പലതും കേട്ടന്നിരിക്കാം ....ന്നാലും നോം പറയുന്നത്‌ വരെ ആരും കണ്ണ്‌ തുറക്കരുത്‌.....

ഓം ഗ്രീം ചാത്താ
ഓം ഗ്രീം ചുടലചാത്ത
ഓം ഗ്രീം ധ്വജ ധ്വജ പ്രജ പ്രജ
സ്വാഹ സ്വാഹ

മുറിയിലാകെ ഹോമ മന്ത്ര ധ്വനികള്‍ നിറഞ്ഞു....

കണ്ണ്‌ തുറന്നോളൂ.....ഹോമം തീർന്നിരിക്കുണു....ഇനി പേടിക്കെണ്ട....ഒരു ചാത്തഌം ഇനി നിങ്ങളെ ഉപദ്രവിക്കില്ല്യാ....ഇത്‌ മേപ്പാടന്റെ വാക്കാ....

ശ്വാസം നേരം വീണ മോഹനഌം സേതും മേപ്പാടന്‌ നന്ദി പറഞ്ഞു....മേപ്പാടന്‍ പറഞ്ഞ തുകയും കൊടുത്ത്‌ യാത്രയാക്കി.....

ചാത്തന്റെ ശല്യം ഒഴിവായി കിട്ടിയ സന്തോഷത്തില്‍ എല്ലാവരും കിടന്നു...എന്തോ വലിയ ശബ്‌ദം കേട്ട്‌ മോഹനന്‍ ഞെട്ടിയുണർന്നു....സേതുവിന്റെ കരച്ചിലാണല്ലേ ദൈവമേ....ഇവളിത്‌ എവിടെ പോയി.....

സേതൂ....

ഏട്ടാ....ഞാനിവിടെയുണ്ട്‌ അടുക്കളയില്‌.....കുറച്ച്‌ വെള്ളം കുടിക്കാന്‍ വന്നതാ.....ഏട്ടന്‍ മേപ്പാടനെ ഒന്ന്‌ വിളിക്ക്‌......

തിരുമേനീ....ഇത്‌ ഞാനാ മോഹനന്‍

എന്താ മോഹനാ ഈ നേരത്ത്‌.....

ചാത്തനേറ്‌ പിന്നയും ഉണ്ടായി....തിരുമേനി കേള്‍ക്കുന്നില്ലേ ഇവിടത്തെ ബഹളം.....ഇനി ഇപ്പോ ഹോമത്തിലെന്തങ്കിലും പിഴവ്‌ സംഭവിച്ചിട്ടുണ്ടാവുമോ.....

മോഹനാ....ഹോമത്തിന്‌ പിഴക്കില്ല്യാ...ഈ എനിക്കും.....കുഴപ്പം മോഹനന്റെ വിശ്വാസകുറവാണ്‌......നല്ല വിശ്വാസം ഇല്ലാച്ചാ ഹോമം ഫലിക്കില്ല്യാ.....ഇതും ഒരു ശാസ്‌മ്രാണ്‌......

മേപ്പാടന്റെ ശാസ്‌ത്രത്തോട്‌ ഇനി തർക്കിച്ചിട്ട്‌ കാരമില്ലന്ന്‌ കണ്ട്‌ മോഹനന്‍ ഫോണ്‍ കട്ട്‌ ചെയ്‌തു......

കല്ലേറ്‌ ശക്തിയായി തുടർന്ന്‌ കൊണ്ടിരുന്നു.....

സേതൂ.....നീ ആ ടോർച്ചിങ്ങടുത്തേ.....

നിങ്ങള്‍ ഇപ്പോ എങ്ങോട്ടാ.....

നീ ഒന്ന്‌ മിണ്ടാതിരുന്നേ.....കടം വാങ്ങിയും ഒപ്പിച്ചും വളരെ കഷ്‌ടപ്പെട്ട്‌ ഞാന്‍ ഉണ്ടാക്കിയ വീടാ....അതിങ്ങനെ നശിച്ച്‌ കാണാന്‍ എനിക്കാവില്ല.....

ടോർച്ചുമായി മോഹനന്‍ പുറത്തോട്ട്‌ ഇറങ്ങി....ഒരു നേരിയ കാറ്റുണ്ട്‌....അങ്ങിങ്ങായി നായ്‌ക്കള്‍ ഓരിയിടുന്നു....കട്ട ഇരുട്ടിനെ വകഞ്ഞ്‌ മാറ്റി മോഹനന്‍ വീടിന്റെ പിറക്‌ വശത്തേക്ക്‌ നടന്നു.......

പിറക്‌ വശത്ത്‌ എത്തിന്നടത്തോളും ശബ്‌ദം കൂടി കൂടി വന്നു.....ചായ്‌പ്പിനടുത്തെ ആ തേക്കിന്‍ ചുവട്ടിലെത്തി മുകളിലേക്ക്‌ നോക്കിയ മോഹനന്‍ ആ കാഴ്‌ച്ച കണ്ട്‌ വാ പൊളിച്ച്‌ നിന്നു.....

സേതൂ.....ഒന്നിങ്ങ്‌ വന്നേ .....

എന്താ ഏട്ടാ ....ചാത്തനെ കാണ്ടോ.....

ഇത്‌ ഒരു ചാത്തനല്ലെടീ .....ചാത്തന്‍മാർ ഫാമിലിയായിട്ട്‌ വന്നേക്കുവാ......

കാര്യം മനസ്സിലാവാതെ സേതു മുകളിലേട്ട്‌ നോക്കി.....

പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു രണ്ട്‌ പേരും....തേക്കിന്റെ മുകളില്‍ നിറയെ വവ്വാലുകള്‍.....അവ കടിച്ച്‌ തുപ്പിയിടുന്ന ബദാം കുരുക്കള്‍ താഴെ ചായ്‌പ്പിന്റെ തകരശീറ്റില്‍ വലിയ ശബ്‌ദത്തോടെ വന്ന്‌ പതിക്കുന്നു......

ഇതായിരുന്നല്ലേ നീ പറഞ്ഞ ചാത്തനേറ്‌....എന്തായാലും ആ മേപ്പാടന്റെ വാക്ക്‌ ഹോ......

ഒരാഴ്‌ച്ചത്തെ അവധി കഴിഞ്ഞ്‌ മോഹനന്‍ തരിച്ച്‌ പോവാനായി ഇറങ്ങി.....

ആ...., പിന്നെ സേതു ഒരു കാര്യം പറയാന്‍ മറന്ന്‌ പോയി....

എന്താ ഏട്ടാ.....

ഇനി നിന്റെ ചാത്തന്‍ വരുമ്പോ ഞാന്‍ തിരക്കി എന്ന്‌ പറയണം കേട്ടോ....

ഒന്ന്‌ പോ മോഹനേട്ടാ....ഒരു അബദ്ധം ഏത്‌ പോലീസ്‌ കാരഌം പറ്റും.....

 

എന്നാലും എന്റെ ചാത്താ......

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ