വിശുദ്ധ പ്രണയം

വിശുദ്ധ പ്രണയം

വിശുദ്ധ പ്രണയം

ചാറ്റല്‍ മഴയുടെ പ്രഹരങ്ങള്‍ അസഹ്യമായി തോന്നി സനലിന്‌...ബൈക്ക്‌ ഒരു വശത്ത്‌ നിർത്തി അടുത്ത്‌ കണ്ട ബസ്‌ വെയ്‌റ്റിംങ്‌ ഷെഡിലേക്ക്‌ ഓടി കയറി...

പകുതിയിലധികം നനഞ്ഞിട്ടുണ്ടല്ലോ ദൈവമേ....പോളിത്തിന്‍ ബാഗില്‍ ഭദ്രമായി വെച്ച തന്റെ സർട്ടിഫിക്കറ്റുകളിലേക്ക്‌ ഒന്ന്‌ കൂടി നോക്കി ....ഭാഗ്യം സുരക്ഷിതരാണ്‌ അവർ......

ചാറ്റല്‍ മഴ പതിയെ പതിയെ പൂർണ്ണ വളർച്ചയിലെത്തി..ഇത്‌ ഇപ്പോഴൊന്നും നില്‍ക്കുന്ന മട്ടില്ലല്ലോ ദൈവമേ...വീട്ടില്‍ അമ്മ തനിച്ചാണ്‌ , സന്ധ്യ ആകുമ്പോഴേക്കും അങ്ങ്‌ എത്തിയാല്‍ മതിയായിരുന്നു.....

ചിന്തകളില്‍ വ്യാകുലതകള്‍ മുറുകുന്നുണ്ടെങ്കിലും വെയ്‌റ്റിംങ്‌ ഷെഡിലെ ഏകാന്തതയും മഴയുടെ ചിന്നം ഭിന്നം ശബ്‌ദവും ആസ്വദിക്കുകയായിരുന്നു സനല്‍.....

വെയ്‌റ്റിംങ്‌ ഷെഡിന്‌ മുമ്പില്‍ വന്ന്‌ നിന്ന ലോക്കല്‍ റൂട്ടിലോടുന്ന ബസില്‍ നിന്ന്‌ രണ്ട്‌ മൂന്ന്‌ പേർ ധൃതിയില്‍ ഷെഡിലേക്ക്‌ ഓടി കയറി.....

എന്തൊരു നശിച്ച മഴ പരസ്‌പരം പറയുന്നുണ്ടായിരുന്നു അവർ, സനലിന്‌ ഉള്ളില്‍ ചിരി വന്നു...മഴ ഇല്ലങ്കിലും മഴ വന്നാലും ദൈവത്തെ മാത്രം പഴിക്കുന്ന മഌഷ്യർ...ഇതെന്ത്‌ ലോകം ......

അവരുടെ സംസാരം ശ്രദ്ധിക്കുന്നതിനിടയില്‍ സനലിന്റെ കണ്ണുകള്‍ ഒന്ന്‌ ഉടക്കി....ഇളം നീല സാരിയുടുത്ത ഒരു സുന്ദരി....മഴയോടൊപ്പം ഭൂമിയില്‍ ഇറങ്ങി വന്ന ദേവതയാണോ ഇവർ.....

ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല, ഷെഡിന്റെ ഓരം പറ്റി നില്‍ക്കുന്ന അവളുടെ മുഖത്ത്‌ ഇറ്റ്‌ വീഴുന്ന മഴ തുള്ളികളോട്‌ അസൂയ തോന്നി പോയി സനലിന്‌.......

മിഴി ചിമ്മാതെ നോക്കിയ തന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ ഋഷി രാജ്‌ സിംങിന്റെ പതിനാല്‌ സെക്കന്റുകളെ ഓർമ്മപെടുത്തേണ്ടി വന്നു....

ആരാണിവള്‍ ,ഒന്ന്‌ പരിചയപെട്ടാലോ..
വേണ്ട എങ്ങിനെ പ്രതികരിക്കുമെന്ന്‌ അറിയില്ല.....

നിമിശങ്ങളും മഴയും പോയതറിയാതെ സനല്‍ ആ നില്‍പ്പ്‌ അവിടെ നിന്നു.....

സ്വപ്‌നത്തില്‍ നിന്നും ഞെട്ടിയുണർന്ന പോലെ ഉണർന്നപ്പോഴേക്കും സനല്‍ വീണ്ടും അവിടെ തനിച്ചായിരുന്നു......

ആ പെണ്‍കുട്ടി എവിടെ പോയി...മഴയും അതിന്റെ പാട്ടിന്‌ പോയല്ലോ....സൂര്യനെ മറച്ച്‌ ഇരുട്ട്‌ പരന്ന്‌ കഴിഞ്ഞിരുന്നു....ദൈവമേ അമ്മ.....ബൈക്ക്‌ എടുത്ത്‌ വീട്‌ ലക്ഷ്യമാക്കി കുതിച്ചു.......

നാളെയും ഇവിടെ വരണം ആ പെണ്‍കുട്ടിയെ പരിചയപെടണം...ചിന്തകളില്‍ അവള്‍ മാത്രമായിരുന്ന സനല്‍ വീടെത്തിയതും അമ്മയുടെ ചോദ്യങ്ങളും ഒന്നും അറിഞ്ഞില്ല.....

നിമിശങ്ങള്‍ യുഗങ്ങളെ പോലെ തോന്നി ....ഒന്ന്‌ പെട്ടൊന്ന്‌ നേരം വെളുത്തെങ്കില്‍ ...ഇരുട്ടിന്‌ ആകാശത്ത്‌ ശയിച്‌ മതിയായില്ലെന്ന്‌ തോഌന്നു.......

അമ്മയുടെ ശബ്‌ദം കേട്ടാണ്‌ ഉണർന്നത്‌....രാവിലെ കഴിച്ചെന്ന്‌ വരുത്തി ധൃതിയില്‍ ബൈക്കിനടുത്തേക്ക്‌ നടന്നു സനല്‍......

ഇന്നവിടാ മോനെ ഇന്റർവ്യൂ....
ഇന്നത്തെ ഇന്റർവ്യൂ ഒരു ദേവതയുടെ മുന്നിലാണമ്മേ....സനല്‍ ശബ്‌ദം താഴ്‌ത്തി പറഞ്ഞു.....
നീ സർട്ടിഫിക്കറ്റുകള്‍ ഒന്നും എടുക്കുന്നില്ലേ....
അതിന്റെ ആവശ്യമുണ്ടന്ന്‌ തോഌന്നില്ല അമ്മേ....
അപ്പോ ഇത്‌ നിനക്ക്‌ തന്നെ കിട്ടുമെന്ന്‌ ഉറപ്പാണല്ലേ.....
കിട്ടുമെന്നാണ്‌ വിശ്വാസം, അമ്മ പ്രാർത്ഥിക്കണം ഇത്‌ എനിക്ക്‌ തന്നെ കിട്ടാന്‍.......

വെയ്‌റ്റിംങ്‌ ഷെഡിലെ തരുമ്പ്‌ പിടിച്ച ഇരിപ്പിടത്തില്‍ സനല്‍ അക്ഷമയോടെ കാത്തിരുന്നു.....മണിക്കൂറുകള്‍ കഴിഞ്ഞു...ദാഹവും വിശപ്പും മറന്ന്‌ കഴിഞ്ഞിരുന്നു സനല്‍.....

സമയം നാല്‌ മണിയായി , ഇന്നലെ വന്ന അതേ ബസ്സില്‍ അവള്‍ വന്നിറങ്ങി.....വെയ്‌റ്റിംങ്‌ ഷെഡിലേക്ക്‌ കയറാതെ അവള്‍ നടന്നു.....ഒന്ന്‌ നില്‍ക്കണേ എന്ന്‌ ചോദിക്കണമെന്നുണ്ട്‌ പക്ഷെ ......

ദിവസങ്ങള്‍ ആരേയും കാത്ത്‌ നില്‍ക്കാതെ കൊഴിഞ്ഞ്‌ പോയി.....ഇപ്പോള്‍ അവളും അവനെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു....ഇടം കണ്ണു കൊണ്ടുള്ള അവളുടെ നോട്ടം സനലില്‍ പ്രതീക്ഷകള്‍ കുന്നോളം വലുതാക്കി.......

വീണ്ടും ഒരു മഴ ദിവസം.....വെയ്‌റ്റിംങ്‌ ഷെഡില്‍ അവള്‍ തനിച്ചായ നിമിശം വിറക്കുന്ന ശബ്‌ദത്തില്‍ സനല്‍ ചോദിച്ചു എന്താണ്‌ കുട്ടീടെ പേര്‌.....ആരതി അവള്‍ മറുപടി പറഞ്ഞു.....

ആ ചോദ്യവും മറുപടിയും ഒരു തുടക്കമായിരുന്നു....ദിവസങ്ങള്‍ക്കുള്ളില്‍ അവർ തമ്മില്‍ നല്ല കൂട്ടായി മാറി.....

എന്നെ പറ്റി സനലിന്‌ എന്തറിയാം......സനലിനെ എനിക്കിഷ്‌ടമാണ്‌....പക്ഷെ ഞാന്‍ എന്താണന്നത്‌ സനല്‍ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല.....അല്ലെങ്കില്‍ ഞാന്‍....ഞാനത്‌ സനലിനോട്‌ പറഞ്ഞിട്ടില്ല......ആരതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി......

ആരതി എന്താണ്‌ എന്നൊന്നും ഞാന്‍ ചോദിച്ചില്ലല്ലോ..ആദ്യ കാഴ്‌ച്ചയില്‍ തന്നെ എനിക്ക്‌ ആരതിയോട്‌ തോന്നിയ ഒരിഷ്‌ടം ,അത്‌ നമ്മുടെ ഈ സൗഹൃദത്തിന്റെ അപ്പുറത്ത്‌ എനിക്ക്‌ തോന്നിയ ഒരിഷ്‌ടം ഞാന്‍ അത്‌ തുറന്ന്‌ പറഞ്ഞു അത്രേയുള്ളൂ.....

എന്റെ ഈ വാക്കുകള്‍ വെറും ഒരു കളി തമാഷയായി തോഌന്നുണ്ടോ ആരതിക്ക്‌.....മൗനമായിരുന്നു അവളുടെ ഉത്തരം....എന്തായാലും നീ ആലോചിട്ട്‌ പറ ....ഇഷ്‌ടമാണങ്കില്‍ ഞാന്‍ വരുന്നുണ്ട്‌ എന്റെ അമ്മയുടെ കൂടെ ആരതിയുടെ വീട്ടിലേക്ക്‌......

അടുത്ത ദിവസം പതിവിലും നേരത്തെ സനല്‍ വെയ്‌റ്റിംങ്‌ ഷെഡിലെത്തി.....ആരതിയുടെ മറുപടി അഌകൂലമാവാന്‍ മനമുരുകി പ്രാർത്ഥിച്ചു....

ഒരു നിറ പുഞ്ചിരിയുമായി ആരതി വന്നിറങ്ങി ...ഇന്നവള്‍ മുമ്പത്തേക്കാള്‍ സുന്ദരിയായി തോന്നി....

രണ്ട്‌ പേരുടേയും ഇടയില്‍ മൗനം മൂന്നാമ്മന്റെ റോള്‍ ഭംഗിയായി അഭിനയിച്ചു...രംഗത്തിന്‌ കട്ട്‌ പറഞ്ഞ്‌ കൊണ്ട്‌ സനല്‍ ചോദിച്ചു ആരതി ഇനിയെങ്കിലും പറയൂ ....എന്നെ ഇങ്ങിനെ കൊല്ലാതെ....

എന്താണ്‌ സനലിന്റെ സ്വപ്‌നങ്ങള്‍,അല്ല എന്താണ്‌ ഏതാരു പുരുഷന്റേയും ശരാശരി സ്വപ്‌നം....ജോലി,ഭാര്യ,കുട്ടികള്‍,കുടുംമ്പം ഇവയൊക്കെയല്ലേ.....

ഞാന്‍ ഒരിക്കലും സനലിന്‌ നല്ലൊരു ഭാര്യയായിരിക്കില്ല....കാരണം ...സനല്‍ വിചാരിക്കുന്നത്‌ പോലെ ഞാന്‍.....ഞാനൊരു പെണ്ണല്ല.....

വാട്ട്‌......ആരതി....നീ എന്തൊക്കെയാണീ പറയുന്നത്‌.....

സത്യമാണ്‌ സനല്‍ , ദൈവത്തിന്‌ പോലും വേണ്ടാത്ത ദൈവത്തിന്റെ കേവലം ഒരു വികൃതി മാത്രമാണ്‌ ഞാന്‍....അതെ സനല്‍ ഞാന്‍ ഒരു ഹിജഡയാണ്‌.......പെണ്ണിന്റെ മനസ്സും രൂപവും ഉള്ള ഒരു ഹിജഡ......

ഇനി പറയൂ സനല്‍ നീ സ്‌നേഹിച്ചതും ഇഷ്‌ട്ടപ്പെട്ടതുമെല്ലാം എന്റെ ച്ഛായങ്ങളെ മാത്രമല്ലേ....എന്റെ നിറക്കുട്ടുകളെ മാത്രമല്ലേ....അതല്ലേ സത്യം........ഇനിയും നിന്റെ ജീവിതത്തില്‍ നീ എന്നെ ആഹ്രിക്കുന്നുണ്ടോ......

മറുപടി മൗനമാണ്‌ എന്ന്‌ മനസ്സിലാക്കിയ ആരതി തിരിച്‌ നടന്നു.....

ആരതി......ഒരു പിന്‍ വിളി കേട്ട്‌ തിരിഞ്ഞ്‌ നോക്കി.....നിറ മിഴികളുമായ്‌ സനല്‍ നില്‍ക്കുന്നു.....

ആരതി....ആരതി പറഞ്ഞത്‌ സത്യമാണ്‌ ഞാന്‍ സ്‌നേഹിച്ചതും ആരാധിച്ചതും നിന്റെ ച്ഛായങ്ങളെ മാത്രമായിരുന്നു,നിന്റെ നിറകൂട്ടുകളെ മാത്രമായിരുന്നു...പക്ഷെ നി എന്താണ്‌ എന്നത്‌ തുറന്ന്‌ പറയാന്‍ കാണിച്ച ഈ മനസ്സ്‌ ,എന്നെ അറിഞ്ഞ്‌ കൊണ്ട്‌ ചതിക്കാതിരിക്കാന്‍ കാണിച ഈ നല്ല മനസ്സ്‌ ......മതി.....അത്‌ മതി എനിക്ക്‌.....ഒരു പുരുഷന്റെ സ്വപ്‌നങ്ങളേയും സ്വകാര്യ നിമിശങ്ങളേയും മറക്കാന്‍........

ദൈവത്തിന്റെ വെറുമൊരു വികൃതി അല്ല ആരതീ നീ.......ദൈവം എനിക്കായ്‌ സൃഷ്‌ടിച്ച പുണ്യമാണ്‌ നീ.....

ജീവിതത്തില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ നിറമിഴകളോടെ ആരതി സനലിന്റെ മുമ്പില്‍ കൈ കൂപ്പി നിന്നു......

 

എല്ലാറ്റിഌം സാക്ഷിയായി ദൈവത്തിന്റെ മാലാഖമാർ മഴയായ്‌ പെയ്‌ത്‌ കൊണ്ടിരുന്നു..........

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ