ഒരു നഷ്ട മോഹത്തിന്റെ ഓർമ്മയ്ക്ക്

ഒരു നഷ്ട മോഹത്തിന്റെ ഓർമ്മയ്ക്ക്

ഒരു നഷ്ട മോഹത്തിന്റെ ഓർമ്മയ്ക്ക്

ഈ നടപ്പാതതൻ ഹൃദയത്തിലൂടെ ഇരു കരവും ചേർത്തു നാം കഴിഞ്ഞകാലം...
ഈ വാകപ്പൂക്കൾതൻ കൊഴിഞ്ഞപൂക്കൾ പോൽ ഭംഗിയാ ഭൂതകാലം...

അറിയാത്ത ലോകത്തിലൂടെ നാം വാനോളം മോഹങ്ങൾ നെയ്ത ആ പ്രണയകാലം....

ഇന്നീ നടവഴി വെറുമൊരു സ്മാരകം..
ഞാൻ ഒറ്റക്കു താണ്ടുന്ന നൊമ്പരകാലം.....

പുഞ്ചിരിപ്പൂക്കൾ ചിതറിക്കളിച്ച ഈ വഴി ഇന്ന് എൻ ചുടു കണ്ണുനീർച്ചാൽ....

ഒരു സ്വപ്നമാണെനിക്കാ ഓർമകൾ നഷ്ടപ്പെടില്ലെന്നു വെറുതെ മോഹിച്ചുപോയി നീർ കുമിള പോലൊരു പ്രണയകാലം....

ഭാവനാ ലോകത്തെ ഭംഗി വാക്കുകളാൽ നീ എൻ മുന്നിൽ തീർത്തൊരു ചില്ലുകൂട്....

ആ കൂട്ടിനുള്ളിൽ സ്വപ്ന മോഹങ്ങൾക്ക്‌ മുകളിൽ എൻ പ്രണയത്തിൽ ചൂടിൽ വിരിഞ്ഞ മോഹങ്ങളും എല്ലാമെനിക്കു ഓർമകൾ മാത്രം മരണത്തിനാൽ മാത്രം മായ്ക്കുന്നവ....

വഴിനീളെ ഉണ്ടിന്നി മരണക്കെണി.. ഒരുവാക്കിൽ ആയുസ്സിൽ ഉരുകി വീഴുന്നൊരു ചെറുലോകമാണീ പ്രണയം....

എതിപ്പെടുമെന്നു തീർച്ച ഇല്ലാതൊരു അറ്റമുണ്ടീ പ്രണയ ലോകത്തിനു...

മഴയോട് പ്രണയം,മഞ്ഞിനെ പ്രണയം,ഒരു പുൽക്കൊടിയിലെ തുള്ളിയെ പ്രണയം ഇന്നീ ഏകാന്ത ലോകത്തു പ്രീണയമെനിക്കു ഒന്നിനെ മാത്രം ഉണരാത്തൊരു നീണ്ട നിദ്രയെ മാത്രം...

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

എറണാകുളം ജില്ലയിലെ മലയോര ഗ്രാമമായ കൂത്താട്ടുകുളത്തിനടുത്ത് പിറമാടം ആണ് എൻ്റെ നാട്. ചെറുപ്പം മുതലേ എഴുത്തിനെ സ്നേഹിച്ചിരുന്നു. അച്ഛൻ അമ്മ അനിയത്തി അതാണ് എൻ്റെ കുടുംബം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ