വാത്സല്യം

വാത്സല്യം

വാത്സല്യം

ഉണരുന്നു ബാല്യം എന്നുള്ളിൽ

എന്നുണ്ണിതൻ മൃദുഹാസം

കണി കണ്ടുണരുമ്പോൾ...

പൂവും പൂമ്പാറ്റയും തേടി

മുല്ല മലരുപോൽ ചിരിതൂകി

പിച്ചവയ്ക്കുമെൻ കുഞ്ഞിളം പൈതലേ

നീയാണിന്നെൻ ലോകം.

 

കുട്ടിക്കുറുമ്പു കാട്ടി

പാപ്പം ഉണ്ണാതെ നി

മറഞ്ഞു നിന്നീടുമ്പോൾ 

ഒളിച്ചേ കണ്ടേ കേട്ടു

പൊട്ടിച്ചിരിച്ചീടുമ്പോൾ 

തുമ്പിയെ പിടിക്കാനായി

തേടി നടന്നീടുമ്പോൾ

നിറയുന്നു ബാല്യം എന്നുള്ളിലും.

 

നിൻ കുഞ്ഞിളംചുണ്ടുകൾ

കുഞ്ഞുമ്മ കൊണ്ടെന്നെ മൂടീടുന്നു

നിൻ കിളിക്കൊഞ്ചലുകളെൻ

താരാട്ടു പാട്ടിലലിഞ്ഞീടുന്നു  

നിൻ കണ്ണൊന്നു നനയുകിൽ

പിടഞ്ഞീടുന്നെൻ മനം

ശിശുവാക്കുന്നിന്നെന്നെ

  എന്നിലെ മാതൃത്വം...

 

കാലഗതിയിൽ നിന്നിലെ

കുട്ടിത്തം അകന്നീടാം,

വേഗമാർന്നൊരീ ലോകം

നിന്നിൽ വിരുതുകൾ കാട്ടാം ,

എന്നാലും എന്നാളും

നീയെന്നോമൽ കുരുന്നല്ലേ,

നീയെൻ സൗഭാഗ്യമല്ലേ...

 

തിരികെ വരില്ലെൻ 

ബാല്യമെന്നാരു ചൊല്ലി 

നീ തിരികെ തന്നൊരീ ഭാഗ്യം

എപ്പോഴുമെന്നിൽ  ചിരി തൂകും 

നീ തീർത്ത സ്വപ്നഭൂമിക

എന്റെ മാത്രം സ്വന്തമാകും 

നീയേകിയ സ്നേഹാമൃതം

എന്നോർമകളെ ചിരഞ്ജീവികളാക്കും...

 

- ചിത്രാപാർവ്വതി.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പുസ്തകങ്ങളുടെ കൂട്ടുകാരിയായി തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് വളർന്നു. കഥകളുടെയും കവിതകളുടെയും ആസ്വാദകയായി കോളേജ് ജീവിതം തുടങ്ങുന്നതിനിടയിൽ എഴുതിത്തുടങ്ങി. ചെറു ലേഖനങ്ങളും, കവിതകളുമൊക്കെ എഴുതുന്നുണ്ട്; തരക്കേടില്ലാത്ത അഭിനന്ദനങ്ങൾ സൃഷ്ടികൾക്ക് വായനാക്കറിൽ നിന്നും ലഭിക്കുന്നുണ്ട്. ഹോമിയോപ്പതി ഡോക്ടർ ആണ്. നെറ്റ്‌വർക്ക് എഞ്ചിനീയർ ആയ ഭർത്താവിനൊപ്പം ഒരു കുഞ്ഞോമന മകളുടെ വാത്സല്യ മാതാവായി തിരുവ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ