പ്രായവും വേഗതയും

പ്രായവും വേഗതയും

പ്രായവും വേഗതയും

" ബൈക്ക് ഓടിക്കാൻ ഒരുപാടു ഇഷ്ടമായിരുന്നു വിഷ്ണുവിന് .പക്ഷെ ഒരു ബൈക്ക് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല വിഷ്ണുവിന്റെ കുടുംബത്തിന്.

തന്റെ ആഗ്രഹം മനസ്സിൽ വെച്ചുകൊണ്ട് അവൻ നടന്നു സ്കൂളിലേക്ക്. വിഷ്ണു ഒരു പ്ലസ് ടു വിദ്യാർത്ഥിയാണ്.അവനു ഈ മോഹം തോന്നാൻ കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികൾ പലരും സ്കൂളിലേക്ക് വരുന്നത് ബൈക്കിലാണ്. ഒന്ന് രണ്ടു തവണ വിഷ്ണു കൂട്ടുകാരന്റെ ബൈക്ക് ഓടിച്ചിട്ടുണ്ട്. അതിന്റെ ഒരു ത്രില്ലു അവനു ഇഷ്ടമായി.

അവന്റെ കൂട്ടുകാരനെ പോലെ അവനും സ്കൂളിലേക്ക് വണ്ടിയോടിച്ചു വരണം.വിഷ്ണു ഉറപ്പിച്ചു എന്തായാലും വീട്ടിൽ എത്തിയിട്ട് അമ്മയോടും അച്ഛനോടും പറയണം ഒരു ബൈക്ക് വാങ്ങി തരാൻ.

വീട്ടിലേക്ക് എത്തിയതും അവൻ ആദ്യം അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു. എന്നിട്ട് അമ്മേ ഞാനൊരു കാര്യം പറയട്ടെ. "അമ്മ അവനോടു ചോദിച്ചു എന്താ മോനെ കാര്യം വിഷ്ണു കാര്യം പറഞ്ഞു.

അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു " മോനെ ഈ പ്രായത്തിൽ എന്തിനാ നിനക്ക് ബൈക്ക് ബസിൽ പോകുന്നതല്ലേ നല്ലതു വീട്ടിലെ കാര്യങ്ങളൊക്കെ നിനക്ക് അറിയാവുന്നതല്ലേ. മോൻ പഠിച്ചു നല്ല ജോലിയൊക്കെ ആകുമ്പോൾ നമുക്ക് വാങ്ങാം നല്ലൊരു വണ്ടി.

വിഷ്ണുവിന് ഇത് കേട്ടതും വല്ലാത്ത ദേഷ്യവും സങ്കടവും വന്നു. അവൻ ഒന്നും മിണ്ടാതെ റൂമിലേക്ക് കേറി പോയി. അമ്മയ്ക്ക് വല്ലാത്ത വിഷമം തോന്നി അവന്റെ മുഖം കണ്ടിട്ട്.

രാത്രി ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാൻ പോകുമ്പോഴും അച്ഛനോടും അമ്മയോടും ഒന്നും മിണ്ടാതെ നടന്നു അവൻ . ബൈക്ക് കിട്ടില്ല എന്നാ വിഷമം അവരോടുള്ള ദേഷ്യമായി മാറി.

അതൊക്കെ കഴിഞ്ഞു രാവിലെ റെഡി ആയി സ്കൂളിൽ പോകുമ്പോഴും അവന്റെ മുഖം അതുപോലെ തന്നെ ഉണ്ട്. വാശി മാറിയിട്ടില്ല അമ്മ പറഞ്ഞു പഠിപ്പ് കഴിഞ്ഞിട്ട് നോക്കാം മോനെ വാശി പിടിക്കല്ലേ...

വിഷ്ണു ഒന്നും കേൾക്കാത്ത പോലെ വീട്ടിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിപ്പിലേക്കു നടന്നു എത്തിയപ്പോൾ അവന്റെ കൂട്ടുകാരൻ ബസ് സ്റ്റോപ്പിൽ നില്ക്കുന്നുണ്ടായിരുന്നു.അവൻ വിഷ്ണുവിനോട് പറഞ്ഞു ഡാ നമ്മുടെ സ്കൂളിൽ പഠിക്കുന്നു മിഥുനെ വണ്ടി ഇടിച്ചു. നീ അറിഞ്ഞില്ലേ ഇന്നലെ സ്കൂൾ വിട്ടു പോകുമ്പോൾ. അവന്റെ കാലിനു നല്ല പരിക്ക് പറ്റിയിട്ടുണ്ടു കാല് മുറിച്ചു മാറ്റണം എന്നാ പറയുന്നത് കേട്ടത്. വിഷ്ണു ഒരു നിമിഷം തരിച്ചു പോയി.

സ്കൂളിൽ എത്തിയപ്പോഴും മിഥുനെ കുറിച്ചാണ് സംസാരം .
കുറെ ടീച്ചർ മാർ പറയുന്നത് കേട്ടു.

പ്ലസ് ടു പഠിക്കുന്ന കുട്ടിക്ക് എന്തിനാ ബൈക്ക് വണ്ടിയോടിച്ചു നടക്കാൻ പ്രായവും ആയോ അവനു .സ്വന്തം മക്കൾ ചെറിയ പ്രായത്തിൽ വണ്ടിയോടിക്കുമ്പോൾ അവരെ അഭിനന്ദിക്കുകയല്ല വേണ്ടത് പറഞ്ഞു മനസ്സിൽലാക്കുകയാണ് . അവനെ പറഞ്ഞിട്ട് കാര്യം ഇല്ല അവന്റെ അച്ഛനെയും അമ്മയെയും പറയണം

" ചെറുപ്രായത്തിലെ ആവേശവും വേഗതയും ഒരുപക്ഷെ അവരുടെ ജീവിതം തന്നെ ഇല്ലാതാക്കും.

ഓരോ അച്ഛനമ്മയും മനസ്സിലാക്കേണ്ട കാര്യമാണ്..

ടീച്ചർ മാർ പറയുന്നത് കേട്ടപ്പോൾ വിഷ്ണുവിന് തോന്നി അമ്മ പറഞ്ഞതും ശരിയാണെന്നും അമ്മയോട് ദേഷ്യപ്പെട്ടതും വാശി കാണിച്ചതും തെറ്റാണെന്നും വിഷ്ണു മനസ്സിലാക്കി.വീട്ടിൽ ചെന്ന് അമ്മയോട് മാപ്പുപറയുകയും ചെയ്‌തു.

"കുട്ടികളുടെ പ്രായത്തിൽ കവിഞ്ഞുള്ള ഓരോ ഉപകരണങ്ങളും വസ്തുക്കളും അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും തെറ്റായ വഴിയിലൂടെ .ഒരിക്കലും തിരിച്ചു വരാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. അതിനു കാരണമാകുന്നത് പലപ്പോഴും സ്വന്തം മാതാപിതാകളാണ്....

ചെറു പ്രായത്തിൽ ചില നിയന്ത്രങ്ങൾ നല്ലതാണു ...

- ധനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ