ജാതകവും ചോദ്യങ്ങളും

ജാതകവും ചോദ്യങ്ങളും

ജാതകവും ചോദ്യങ്ങളും

പലരും ഒന്നിച്ചതും ഒന്നിക്കേണ്ടവർ വേർപിരിയേണ്ടി വരുന്നതും ജീവിതം എഴുതിയിരിക്കുന്നത് ജാതകതിലാണെന്ന വിശ്വാസം കൊണ്ടാണ് ശരിയല്ലേ സത്യത്തിൽ എന്താണ് ജാതകം..?

ജാതകം നോക്കി പത്തിൽ പത്തു പൊരുത്തം വന്നു വിവാഹം കഴിച്ചവർ പലരും ഒരുമിച്ചു ജീവിക്കാൻ കഴിയാതെ വിവാഹമോചനം തേടുന്നു എന്തുകൊണ്ട് .....?

ജാതകത്തിൻറെ പൊരുത്തമാണോ നോക്കേണ്ടത് മനസ്സിന്റെ പൊരുത്തമാണോ നോക്കേണ്ടത് ...?
ജാതകമാണോ നമ്മുടെ ജീവിതം എങ്ങനെയാമെന്നു തീരുമാനിക്കുന്നത്.?

ഒരു മനുഷ്യന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ജാതകം നോക്കി പറയാൻ കഴിയുമോ..?

ഇനിയും ചോദ്യങ്ങൾ ഏറെ .

ഒരു മനുഷ്യന് ഒരാളുടെ ജീവിതത്തെ കുറിച്ച് പറയാനും എഴുതാനും കഴിയുമോ..?

ജാതകം എഴുതുന്നത് മനുഷ്യൻ അല്ലെ..?

എന്തുകൊണ്ട് പലപ്പോഴും ജാതകം മാറ്റി എഴുതുന്നു ജാതകം മാറുമ്പോൾ ജീവിതവും മാറില്ലേ ..?

ജാതകം നോക്കി പറഞ്ഞ കാര്യങ്ങൾ നടന്നിട്ടുണ്ടോ അതിനു സമയവും നിയതിയും ഉണ്ടോ..?

ജാതകത്തെകുറിച്ചുള്ള എന്റെ അഭിപ്രായം ഞാൻ താഴെ ചേർക്കുന്നു..

ജാതകം എന്നത് വെറും അന്തവിശ്വാസമാണ്. കാരണം അത് വിശ്വസിക്കുന്നവർക്ക് എന്നും ജീവിതത്തെ കുറിച്ച് ഭയമാണ് ഉണ്ടാക്കുന്നത് . ആ ഭയമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു . ഒരു കാര്യം എപ്പോഴും ഓർക്കുക നമ്മുടെ ജീവിതം ഒരു ഓലയിലോ ബുക്കിലോ അല്ല എഴുതിയിരിക്കുന്നത് നമ്മുടെ കൈയിലാണ് പ്രവർത്തിയിലാണ് അത് മനസ്സിലാക്കി മുന്നോട്ട് പോകുക. കഷ്ടങ്ങളും നഷ്ടങ്ങളും നമ്മുടെ ജീവിതത്തിൽ വന്നു പോകും അതൊന്നും തടയാൻ കഴിയില്ല ഒരു ജാതകത്തിൽ നോക്കിയും അതൊന്നും കണ്ടുപിപിടിക്കാനും കഴിയില്ല.

ചിന്തിക്കുക മുൻകൂട്ടി നമ്മുടെ ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും അറിയാൻ കഴിഞ്ഞാൽ നമുക്ക് ആ പ്രശ്നങ്ങളെ ഇല്ലാതാക്കാം പക്ഷെ അങ്ങനെ ആർക്കെങ്കിലും പറയാൻ കഴിഞ്ഞിട്ടുണ്ടോ ..ചിന്തിക്കുക...

വിശ്വാസങ്ങൾ ആകാം പക്ഷെ അന്ധവിശ്വാസങ്ങൾ ആകരുത്....

- ധനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ