അനിക

അനിക

അനിക

കല്യാണ ചെക്കനായ അജയന്റെയൊപ്പം ആദ്യമായിട്ട് പുറത്തേക്കിറങ്ങിയതായിരുന്നു അനിക.

പോകുമ്പോഴുള്ള സന്തോഷം തിരിച്ചു വരുമ്പോഴില്ലായിരുന്നു.

എന്തു പറ്റി മോളേ ഒരു വല്ലായ്മ ?

ചേച്ചി എനിക്കീ കല്യാണം വേണ്ട... എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം പ്ലീസ്..
മോളേ നീ എന്താ പറയുന്നതെന്ന് നിനക്കു തന്നെ ബോധമുണ്ടോ?

എന്റെ സ്റ്റാറ്റസിനും ചിന്തകൾക്കും ചേരില്ല അയ്യാൾ....
കല്യാണപെണ്ണായതുകൊണ്ടാണോ നിനക്ക് ഇപ്പോ സ്റ്റാറ്റസ് ഉണ്ടായത്?

അതോ ഹോട്ടൽ ജോലിക്കാരനായ അച്ഛൻ നിന്നെ പഠിപ്പിച്ച് നീ വലിയ ആളായി പോയിന്നു തോന്നിയതുകൊണ്ടോ?

ഫോൺ ഓഫ് ചെയ്ത് ഒന്നും മിണ്ടാതെ ബെഡിലേക്ക് തിരിഞ്ഞു കിടക്കുന്ന അവളെ ഞാനേറെ നേരം നോക്കി നിന്നു..
ഇവളിതെന്തു ഭാവിച്ചാ?

വളരെ ചെറുപ്പത്തിലെ കുടുംബഭാരം ചുമക്കേണ്ടി വന്ന ഒരാളായിരുന്നു അച്ഛൻ. രണ്ട് പെങ്ങളമാരുടെയും പഠിപ്പും കല്യാണം ഒക്കെ നടത്തിയപ്പോ കുത്തുപാളയെടുക്കേണ്ടി വന്നു... ഒടുവിൽ സ്ഥലവും പഴയ വീടും വീതം വച്ചപ്പോൾ കണക്കു പറഞ്ഞു വാങ്ങാൻ അവരൊക്കെ മുന്നിൽ വന്നു. 
എല്ലാ കൂട്ടലും കിഴിക്കലും കഴിഞ്ഞ് അച്ഛന് ആകെ കിട്ടിയത് ആർക്കും വേണ്ടാതെ ഉപേക്ഷിച്ചു കിടന്ന ഒരു പെട്ടിക്കടയായിരുന്നു...

കച്ചവടം ബന്ധങ്ങൾക്കിടയിലും ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞത് അന്നായിരുന്നു.

പെട്ടിക്കട നടത്തി വർഷാവർഷം പുതുക്കി
പണിത് അച്ഛന്റെ വിയർപ്പു മുഴുവനും അതിൽ ഒഴുക്കി.. ഒടുവിൽ ടൗണിൽ തന്നെ സ്റ്റാർ പ്ലസ് എന്നൊരു ഹോട്ടൽ പണിതുയർത്തി... അച്ഛനെന്നും അവിടത്തെ തൊഴിലാളിയായിരിക്കാനായിരുന്നു ഇഷ്ടം.....
അച്ഛന്റെ കൈയെത്താത്ത അടുക്കള ഉപ്പും പുളിയുമില്ലാത്ത മീൻ കറിയെ പോലെയെന്ന് അനിക എന്നും കളിയാക്കിയിരുന്നു.... കാരണം മറ്റു ഹോട്ടലുകളിലെ അടുക്കള ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഒരാളെപ്പോലും നമ്മുടെ ഹോട്ടലിൽ അച്ഛൻ കയറ്റിയില്ല.....
എല്ലാ ഇടത്തും അച്ഛന്റെ കൈകൾ ഓടി നടന്നു....

എന്റെ കല്യാണം നേരത്തെ നടന്നതിനാൽ അച്ഛന് അനിയത്തിയുടെ കല്യാണക്കാര്യത്തിൽ ഇത്തിരി ആവലാതി ഉണ്ടായിരുന്നു....

കാരണം അവളൊരു തന്നിഷ്ടക്കാരിയായിരുന്നു...
സ്വന്തമായി അഭിപ്രായമുള്ളവൾ.....

ഫാഷനുകളുടെ ലോകത്തായിരുന്നു അവളെന്നും ജീവിച്ചത്.

ഒരിക്കൽ ഹോട്ടലിലേക്ക് വന്ന രണ്ടു മൂന്നു പേർ അച്ഛന്റ കൈപുണ്യം വാനോളം പുകഴ്ത്തി... പോകുമ്പോ ക്യാഷ് കൗണ്ടറിലെ അനികയെ ഒരു നോട്ടവും..
അവരായിരുന്നു അജയന്റെ ആലോചന കൊണ്ടുവന്നതും.
ചെക്കൻ വിദേശത്താണെന്നു പറഞ്ഞതും ഫോൺ വഴി കണ്ടു സംസാരിച്ച് മതി ഈ കല്യാണമെന്നും അനിക തുറന്നടിച്ചു.

ന്യൂ ജനറേഷൻ അല്ലേ ആയ്ക്കോട്ടേ എന്നച്ഛനും........

ഒരാഴ്ച്ച സമയം കൊടുത്തു. ആ സമയം കൊണ്ടവർ കണ്ടു സംസാരിക്കുകയും ഇഷ്ടത്തിലാകുകയും ചെയ്തു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
അജയന്റെ വീട്ടുക്കാർ വന്ന് വളയിടലും കല്യാണം ഉറപ്പിക്കലും ഒക്കെ..

കല്യാണത്തിന് ഒരാഴ്ച്ച മുന്നേ അജയൻ നാട്ടിലെത്തി. 
രണ്ടുവീട്ടുക്കാരുടെയും സമ്മതത്തോടെ രണ്ടു പേരും ഇന്ന് പുറത്തേറിക്കിറങ്ങി...........

പിന്നെ എന്താണ് സംഭവിച്ചത്?

ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ഫോൺ ബെല്ലടിച്ചു.
ചേച്ചി അജയനാ...

അനിക കിടന്നല്ലോ..
ഞാൻ ചേച്ചിയോട് സംസാരിക്കാൻ തന്നെയാ വിളിച്ചത്.
ഇന്ന് അനികയെ നേരിട്ടു കണ്ടു.
അവൾക്കെന്തോ താൽപ്പര്യക്കുറവ് ഈ കല്യാണത്തിന്...

ഞാൻ ഞെട്ടിത്തരിച്ചു.
ഇവനും മനസ്സിലാക്കിയോ...

എന്താ കാരണം?

നേരിട്ടു കാണുമ്പോഴുള്ള എന്റെ രീതികളുമായി അവൾക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന്.
ഫോൺ വഴി സംസാരിച്ചപ്പോഴൊന്നും എന്റെ സ്വഭാവരീതികൾ അവൾക്ക് തിരിച്ചറിയാൻ പറ്റിയില്ലെന്ന്..........

വെറുതെയല്ല തന്നിഷ്ടക്കാരിയെന്ന് എല്ലാവരും പറയണത് ഞാൻ പിറുപിറുത്തു.

അടുത്ത ദിവസം ഞങ്ങളെല്ലാവരും അനികയെ ഉപദേശിച്ചു നന്നാക്കാൻ നോക്കി.
അവൾക്കൊരു കുലുക്കവുമില്ല...

കല്യാണത്തിന് മാനക്കേട് വരുത്തണ്ട....
അവളുടെ ഇഷ്ടം പോലെ നടക്കട്ടെ...
ഞാൻ അവരോട് സംസാരിക്കട്ടെയെന്നും പറഞ്ഞ് അച്ഛനിറങ്ങി നടന്നു.

അനിക നീ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നീ അവരെ വഴക്കു പറയുവാനും ഉപദേശിക്കുവാനും ശ്രമിച്ചേനെ..
ഈ വിവാഹം വേണ്ടെന്നു വച്ചാൽ രണ്ടു കുടുംബങ്ങളുടെ അവസ്ഥ നീ ഒന്നാലോചിക്ക്....
എല്ലാം തീരുമാനിച്ച ഈ അവസാന നിമിഷത്തിൽ.......

എല്ലാ നല്ല കുടുംബത്തിലും കാണും നിന്നെപ്പോലൊരെണ്ണം ....... 
തല തിരിഞ്ഞത്......

പിന്നീട് പശ്ചാത്തപിക്കേണ്ടി വരും... നീ സ്വയം നഷ്ടപ്പെടുത്തിയ നിന്റെ ജീവിതത്തെക്കുറിച്ചോർത്ത്.

ചേച്ചി എന്നോട് ക്ഷമിക്കണം..
എന്റെ ഇഷ്ടങ്ങൾക്കൊത്തുള്ള ഒരാളല്ല അജ യേട്ടനെന്ന് തോന്നിപോയെനിക്ക്......
അതു പറഞ്ഞവൾ ഏങ്ങി കരഞ്ഞു..

ഈ ജൻമത്തിൽ നിനക്ക് വിധിക്കപ്പെട്ടവൻ അജയൻ തന്നെയാ......

ഫാഷനുകളുടെ ലോകമല്ല ജീവിതമെന്ന് നീ സ്വയം തിരിച്ചറിയാൻ ശ്രമിക്കൂ..

Shalini Vijayan.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ