പ്രവാസത്തിന്‍ നിഴലുകള്‍.

പ്രവാസത്തിന്‍ നിഴലുകള്‍.

പ്രവാസത്തിന്‍ നിഴലുകള്‍.

പ്രവാസത്തിന്‍റെ കാണാകാഴ്ചകള്‍

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

പൊടിക്കാറ്റു വീശുന്നുണ്ട് മരുഭൂമിയില്‍.

ചൂടിനെ അതിജീവിക്കാന്‍ കഴിയാതെ മണലുരുകുന്നു.

കൂടെ മേനിയും.

തളരുകയാണ് ശരീരം.

തൊണ്ട വരളുന്നു. ഒരിറ്റു ജലത്തിനായി ദാഹിക്കുന്നു. സുഖങ്ങളുടെ ലോകത്തില്‍ നിന്നും ദുഃഖങ്ങളുടെ ലോകത്തിലെത്തിയതറിയാന്‍ ഒരു വര്‍ഷം പിറകിലോട്ട് മനസു പോകണം.

നാട്ടില്‍ ജീവിച്ചു രാജാവല്ല. പക്ഷെ രാജാവിന്‍ പ്രൗഢിയാലെന്നു മാത്രം.

മുന്നോട്ടുള്ള ജീവിതം കണ്ടില്ല. പലതും സ്വപ്നങ്ങളാക്കി. ജീവിതം പോലും സ്വപ്നമാക്കിയ ജീവിതം.

ഇന്നത്തെ യുവജനം കാണുന്ന ലോകം കണ്ടു രസിച്ചു. ജീവിതമറിയാതെ ജീവിതയാത്രയറിയാതെ.

സ്വന്തം കെെയിലെ കീശ കാലിയായപ്പോള്‍ വീട്ടിലെ കീശതേടി അതും കാലിയായപ്പോള്‍ പണം വെട്ടിപ്പിടിക്കാന്‍ വിമാനം കയറി. പണ്ടു മുതല്‍ കേള്‍ക്കുന്ന പല്ലവി ഗള്‍ഫുകാരന്‍ പണമുള്ളവന്‍. കെെ നിറയും കാശുമായി തിരികെ വരുന്നവന്‍. പ്രതീക്ഷകള്‍ പലതും ഈന്തപ്പനയുടെ നാട്ടിലെത്തിച്ചു.

കിട്ടിയതോ ഒട്ടകത്തിന്‍റെ ലോകം. തന്നെക്കാളും പൊക്കം കൂടിയ ഒട്ടകത്തെ നോക്കുന്ന പണമില്ലാത്ത പണി.

കിലോമീറ്റര്‍ ദൂരത്തോളം മണല്‍ക്കാടുകള്‍. ഒരിറ്റു ജലത്തിന്‍ നീരുറവയില്ലാത്ത മണലാരണ്യം.

ആഴ്ചയിലൊരിക്കല്‍ വരുന്ന ഭക്ഷണവണ്ടി. കുബ്ബൂസും തെെരും മാത്രം. കുടിക്കാനും കെെ കഴുവാനും തെളിമയില്ലാത്ത ജലവും.

അവിടെ നിന്നു പഠിക്കുകയാണ് ജീവിതം. അനാവശ്യ ഉപയോഗം ആവശ്യ ഉപയോഗമാക്കാന്‍ പഠിച്ച ജീവിതം.

എഴു ദിവസം മുന്‍പ് വെള്ളം തീര്‍ന്നാല്‍ ഒരിറ്റു ദാഹജലത്തിനായി പായുന്നു. അവസാന നിമിഷം ദാഹമറ്റി.

ഒട്ടകത്തില്‍ നിന്നും മണ്ണില്‍ വീഴാതെ കരങ്ങളാല്‍ കോരിയെടുത്ത മൂത്രം. കേള്‍ക്കുന്നവര്‍ക്ക് ചിരിയുടെ അലയടിയുണ്ടാകും വൃത്തികേടിന്‍റെ നാണമുണ്ടാകും. മരുഭൂമിയില്‍ ഒരു മണിക്കൂര്‍ ദാഹജലമില്ലാതെ ജീവിച്ചാല്‍ മാത്രമറിയാം. തൊണ്ടയുടെ വേദന ഹൃദയത്തെ തളര്‍ത്തുന്നത്. തിരികെ പോകാന്‍ കൊതിച്ചു മനസ്. 

കേള്‍ക്കാറുണ്ട് ചില രാത്രികള്‍ ഒറ്റപ്പെട്ട ജന്മങ്ങളുടെ രോദനങ്ങള്‍ കാതുകളില്‍ കേള്‍ക്കാതെ മനസ്സിനുള്ളില്‍.

പലപ്പോഴും നിറയുന്ന മിഴി. കവിളില്‍ തീക്കനലായി ഒഴുകി വീഴുന്നുണ്ട്. കാണുവാന്‍ ശൂന്യമായ മരുഭൂമി മാത്രം.

ആലോഷങ്ങള്‍ മറന്നു പോയ ജീവിതം. മൂകമായ മനസ്സ് ഭ്രാന്തിനു വഴിയൊരുക്കാതെ പോകയാണ്.

വീടുമായി അറ്റുപോയ ബന്ധം. ജന്മം നല്‍കിയവരുടെ വിലയറിയുന്ന വേദനകള്‍ നിറയുന്ന നിമിഷം.

ആ മനസ്സ് തന്നെ പറയുന്നു ജീവിതം പഠിച്ചു തീര്‍ന്നില്ല. നീ പഠിക്കുക ഇനിയും.

തിരികെ നാട്ടിലേക്ക് തിരിക്കാന്‍ ശ്രമിക്കുന്ന നേരം കെെയില്‍ നുള്ളിപിടിച്ച കാശിന്‍റെ കണക്കു നോക്കയാണ് ഇത്രയും കാലം കഷ്ടപ്പെട്ട വിയര്‍പ്പിന്‍റെ മണമുള്ള കാശ്.

പ്രിയപ്പെട്ടവര്‍ക്കായി നല്‍കുവാനുള്ള വിലയുള്ള സമ്മാനം തേടുകയാണ്. എല്ലാം ശൂന്യമായ യാത്ര നാട്ടിലേക്ക്.

രണ്ടു ദിവസം കഴിഞ്ഞാല്‍ പലരുടെയും ചോദ്യം. തിരികെയുള്ള യാത്രയെപ്പറ്റി പലരുടെയും ചോദ്യം.

ആ ചോദ്യം മനസ്സിനുള്ളില്‍ വീഴ്ത്തുന്ന വേദനയുടെ ആഴം ചോദിക്കുന്നയാള്‍ അറിയുന്നില്ല.

ജീവിതയാത്ര വെട്ടിപിടിച്ചോ നീയറിയാതെ നിന്നെ മറന്ന് വെട്ടി പിടിക്കരുത്. നീ നാളെ മറ്റൊരുവന് മാതൃകയാകട്ടെ.

ആഢംബരം നല്ലതാണ് നാട്ടില്‍.

മുന്നിലുള്ള ജീവിതമറിയാതെ ജീവിക്കരുത്.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

                                         സജി ( P Sa Ji O )

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ