രേണുക

രേണുക

രേണുക

എനിക്ക് വയ്യ ടീച്ചറെ ഇനി ക്ലാസിലൊന്നും വരാൻ ... ആകെ നാണക്കേടാ.. എന്റെ കോലം കണ്ടോ?
എങ്ങനെയാ ഞാൻ..

അതു പറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു.
മൂന്നാമത്തെ കീമോ കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഞാൻ അവളെ കാണാൻ ചെന്നത്. അവളാകെ മാറി പോയിരുന്നു.
മെലിഞ്ഞുണങ്ങിയ ശോശിച്ച ശരീരവും കുഴിഞ്ഞ കണ്ണുകളും മുടിയൊക്കെ കൊഴിഞ്ഞതുമായ ഒരു രൂപം...

ഞാനും പ്രീത ടീച്ചറും രവി സാറും വിനയൻ സാറും കൂടിയായിരുന്നു പോയത് .

എന്റെ ക്ലാസിലെ മിടുക്കിക്കുട്ടി അവളായിരുന്നു രേണുക ഗിരിധർ..
പഠനത്തിൽ മാത്രമല്ല മറ്റു മേഖലയിലെല്ലാം അസാമാന്യ കഴിവുള്ള പ്രതിഭ.
ചിത്രരചനയിലും പാട്ടു പാടുന്നതിലും പ്രത്യേക കഴിവു തന്നെയായിരുന്നു .....
സ്കൂൾ യുവജനോത്സവവേദികളിൽ എല്ലാ മത്സരങ്ങൾക്കും പങ്കെടുത്ത് സമ്മാനം വാങ്ങിയവൾ .... വാ തോരാതെ സംസാരിക്കുന്നവൾ' ... എല്ലാ പരീക്ഷയ്ക്കും ഫുൾ മാർക്ക് വാങ്ങിയവൾ .... വാക്കുകൾക്കപ്പുറത്തെ വിസ്മയവുമായി പാറി കളിച്ചവൾ ...... IAS സ്വപ്നം കണ്ടു നടന്നവൾ....

നിനക്ക് പഠിക്കണ്ടേ?
നിന്റെ ലക്ഷ്യം നേടണ്ടേ?

എങ്ങനെയാ ടീച്ചർ ഞാനിനി ക്ലാസിലേക്ക് വരിക?
എന്നോട് എല്ലാവരും അകലം കാണിക്കൂലേ...
അതും പറഞ്ഞവൾ വീണ്ടും തേങ്ങിക്കരഞ്ഞു ... കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന രേണുവിന്റെ അമ്മയുടെ നിസ്സഹായവസ്ഥ കണ്ടതും മറുത്തൊരു വാക്കും പറയാനാകാതെ ഞാനും കുഴങ്ങി. വൈകീട്ട്
തിരിച്ചു വരുമ്പോൾ അവളുടെ മുഖം മാത്രമായിരുന്നു മനസ്സിൽ ...

അവളെ ക്ലാസിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ഞാനടക്കം മറ്റു ടീച്ചർമാരും അവൾടെ കൂട്ടുക്കാരും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം...

ഒരു വർഷം കഴിഞ്ഞായിരുന്നു വീണ്ടും അവൾ പ്ലസ് ടു ക്ലാസിൽ റിജോയിനിംഗിന് വരുന്നത് . നല്ല ആത്മധൈര്യത്തോടെയും വിശ്വാസത്തോടെയും ഉള്ളൊരു വരവ്....

എനിക്ക് വീണ്ടും പഠിക്കണം ടീച്ചറേ...
പൊരുതി ജയിക്കണം.

എന്റെ ഇഷ്ടങ്ങളെല്ലാം നേടിയെടുക്കണം...
അതു പറയുമ്പോൾ അവളുടെ കണ്ണിൽ നിറയെ പ്രതീക്ഷകളായിരുന്നു ...
ഈ രോഗത്തെ ഞാനും പ്രണയിച്ചു തുടങ്ങുന്നു ടീച്ചറേ.... എനിക്കതിൽ വിജയിച്ചേ മതിയാകൂ.

അസുഖം ബാധിച്ച ഈ കാലയളവിൽ അവൾ അവളുടെ സ്വപ്നസാക്ഷാത്ക്കാരങ്ങൾക്കുള്ള കരുത്ത് നേടിയെടുത്തിരുന്നു എന്ന് അവളുടെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു.

ഒന്നിനും സാധിച്ചില്ലെങ്കിൽ ഒരു പോസിറ്റീവ് എനർജിയെങ്കിലും ഈ സമൂഹത്തിനു തുറന്നു കാട്ടിയെങ്കിലും ഞാൻ മാതൃകയാവും ടീച്ചറേ...

അതു പറയുമ്പോൾ അവളുടെ കൺകോണിലൂടെ സന്തോഷ കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു.

- ശാലിനി വിജയൻ .

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ