എന്റെ മഞ്ചാടിച്ചെപ്പ്

എന്റെ മഞ്ചാടിച്ചെപ്പ്

എന്റെ മഞ്ചാടിച്ചെപ്പ്

ശിശിരവും വസന്തവും

ദിനങ്ങളും വർഷങ്ങളും

ഒന്നൊന്നായ് മാഞ്ഞു പോയ്

 

പിന്നിട്ടുപോയ ഇന്നലെകളിൽ പറയാൻ ബാക്കിയായതെല്ലാം പറഞ്ഞു തീർക്കുവാൻ മനസ്സിൽ കുറിച്ചെടുത്തു

 

വർഷങ്ങൾക്കു മുൻപ് കണ്ടു പിരിഞ്ഞതിനു ശേഷം ഈ വൈകിയ വേളയിൽ 

വീണ്ടും ഒരു കണ്ടുമുട്ടൽ തീർത്തും

അപ്രതീക്ഷിതമായ ഒരു ദിനം..

 

പ്രണയത്തിന്റെ പ്രതീകമായ സ്വാർത്ഥ മനോഭാവം എന്നിലും ഒട്ടും കുറവായിരുന്നില്ല,

മനസ്സിന്റെ ഓരോ കോണിലും സ്നേഹം

ഒളിപ്പിച്ചു കൊണ്ടുള്ള എന്റെ

പിണക്കങ്ങളിലും പരാതികളിലും

പ്രതികരണങ്ങളില്ലാതെ

എന്റെ നൊമ്പരങ്ങളെല്ലാം ഏറ്റെടുത്ത്

സന്തോഷവും സാന്ത്വനവും പകരം

നൽകിയിരുന്ന  എത്രയെത്ര നിമിഷങ്ങൾ

പിന്നിട്ടുപോയ വഴികളിലേക്ക്

മനസ്സുകൊണ്ട് അല്പദൂരം ഒന്ന് തിരിച്ചുപോയി...

 

മിഴികളിൽ പ്രണയഭാവം തിളങ്ങുന്ന

പാൽ പുഞ്ചിരിയാൽ ഹൃദയം കീഴടക്കുന്ന

ആ മുഖത്തു നോക്കി

എനിയ്ക്കു പറയാനുള്ളതെല്ലാം

അരികിലെത്തുമ്പോൾ  എത്രമാത്രം

പറയാനാകുമോ എന്തോ?

 

പലതരത്തിൽ ചിന്താകുലയാകുമ്പോഴും

എന്റെ ഹൃദയമിടിപ്പ് പുറത്തു കേൾക്കാതിരിക്കുവാൻ ഞാൻ

ശ്രദ്ധിച്ചു കൊണ്ടിരുന്നു...

 

പരാജയങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന

എന്റെ ജീവിതത്തിൽ പിന്നെയും നിരാശ തന്നെ വന്നു ചേരുന്നു

 

കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ

 

പതിവിലും തിരക്കനുഭവപ്പെട്ടതിനാൽ

ദീപാരാധനയ്ക്ക് നട തുറന്ന സമയത്ത്

നേരിൽ കണ്ടപ്പോൾ

എന്റെ ഗുരുവായൂരപ്പനോട്

ഓർത്തിരുന്നതൊന്നും തന്നെ പറയാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,

കണ്ണു നിറയെ കണ്ടതു കൂടിയില്യ...

 

പ്രണയമേൽപ്പിച്ച മുറിപ്പാടുകളിൽ

പരിഭവം ബാക്കിയാക്കി പിരിഞ്ഞു പോരുമ്പോൾ 

എന്റെ  കൃഷ്ണാ ... 

എന്നെന്നും ഓർത്തിരിക്കുവാൻ 

നിന്റെ നല്ല ഓർമ്മകൾ പെറുക്കിയെടുത്ത

ആ  മഞ്ചാടിചെപ്പു മാത്രം

എനിയ്ക്കു  സ്വന്തം ..

- ഷിജി ശശിധരൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്ത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ