മഴയിലെ കിളി

മഴയിലെ കിളി

മഴയിലെ കിളി

മഴയിലെ കിളി

 

മഴയും നനഞ്ഞവൾ, മിഴിയും നനഞ്ഞവൾ,

മൊഴിയും നനഞ്ഞവൾ, ഇണക്കിളി നീ.

ഏകാന്ത രാത്രിയിൽ, എൻ മലർത്തോപ്പിൽ നീ

ഈറൻ നിലാവായി വന്നു നിന്നു..

 

ഈറനണിഞ്ഞ നിൻ തൂവർണ്ണത്തൂവലെൻ

ചുണ്ടിനാൽ തോർത്താൻ കൊതിച്ചുപോയ് ഞാൻ

എന്നിട്ടുമെന്തിനായ്‌ എന്നെ തനിച്ചാക്കി 

ദൂരെ നീ പാറിപ്പറന്നു പോയി?

 കാണാത്തിടത്തേക്കു പറന്നു പോയി.

 

അകലെയാചില്ലയിൽ, ആഷാഢസന്ധ്യയിൽ

അനുരാഗവിവശൻ ഞാൻ കാത്തിരുന്നു

പിടയും നിന്നാത്മാവിൻ, ഹൃദയത്തുടിപ്പുകൾ 

അനുദിനം കാതോർത്തു ഞാനിരുന്നു,

ആരോരുമറിയാതെ കേട്ടിരുന്നു, 

സ്വപ്നങ്ങളോരോന്നു കോർത്തിരുന്നു.

********************

ശ്രീരാമൻ, വൈക്കം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ