പ്രണയിക്കണം ഒരു വട്ടം

പ്രണയിക്കണം ഒരു വട്ടം

പ്രണയിക്കണം ഒരു വട്ടം

 " പ്രണയത്തിന്റെ മനോഹരമായ ലോകത്തേക്ക് അവളെയും കൂട്ടി ഇറങ്ങി ചെല്ലണം സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കണം ..

കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും അവളിൽ നിന്നും പ്രതീക്ഷിക്കണം ആ പിണക്കം മാറ്റാൻ കുഞ്ഞു സമ്മാനങ്ങൾ നൽകണം ..

അതുകണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി നിറയണം ..
ഇടയ്ക്കു വീട്ടിൽ അറിയുമ്പോൾ കിട്ടിയ ചീത്തയുടെ പകുതി എനിക്ക് തരണം ..

എന്റെ ബൈക്കിന്റെ പുറകിൽ ഒളിച്ചിരുന്നു യാത്രചെയ്യുമ്പോൾ കളിയാക്കി ചിരിക്കണം .

കൂട്ടുകാരോട് അവളെ കുറിച്ച് പറയണം 
ചിലപ്പോഴൊക്കെ കാണാതാകുമ്പോൾ ഉള്ളിൽ വേദന നിറയണം

തിരിച്ചു വരുമ്പോൾ ഉള്ളിലെ വിഷമങ്ങളൊക്കെ ദേഷ്യത്തോടെ പൊട്ടി തെറിക്കണം ...

വിരഹവും നൊമ്പരങ്ങളും അറിഞ്ഞൊരു പ്രണയദിനങ്ങൾ എനിക്ക് സമ്മാനിക്കാൻ അവൾ എന്ന് വരും ...

കാത്തിരിക്കാം ആ നിമിഷങ്ങൾ എന്നെ തേടി വരുന്ന നാൾ വരെ .."

- ധനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ