പോസ്റ്റുമോർട്ടം

പോസ്റ്റുമോർട്ടം

പോസ്റ്റുമോർട്ടം

പ്രണയിച്ചതില്ല ഞാൻ നിന്നെ പ്രണയിനി...

പ്രേമം നടിച്ചിട്ടുമില്ല.

എങ്കിലും കണ്ടതെവിടെ നീ  എന്നിൽ  പ്രണയം...?

പ്രണയാതുരനായി നോക്കിയില്ല നിന്നെ ഞാൻ, എങ്കിലും

കണ്ടു നി എൻ കൺകളിൽ പ്രണയം...

പുഞ്ചിരിച്ചില്ല ഞാൻ നിന്നെ നോക്കി, 

എങ്കിലും കണ്ടു നി എൻ അധരങ്ങളിൽ പ്രണയം.

പ്രണയം മൊഴിഞ്ഞതേയില്ല ഞാൻ  നിന്നോട്, എങ്കിലും

പ്രണയകാവ്യങ്ങൾ കേട്ടു നി എൻ ചൊടികളിൽ.

എഴുതിയില്ല ഞാൻ നിനക്കായി ഒന്നുമേ, എങ്കിലും വായിച്ചു നി ഒരുനൂറു പ്രണയലേഖനങ്ങൾ...

നി എഴുതിയ വരികളിൽ തുളുമ്പേ പ്രണയമായിരുന്നെങ്കിലും, 

എൻ ഹൃത്തതു വായിച്ചതില്ല, മന:പൂർവ്വം.

പ്രണയം മാത്രം കണ്ടു നീ എൻ ശാസനകളിൽ,

ഇഷ്ടമല്ലെന്നോതിയില്ലല്ലോ  എന്നാശ്വസിച്ചു നീ.

പിരിയുന്നേരം നിന്നെ ഞാൻ  നോക്കിയില്ലെങ്കിലും, 

എൻ ഹൃദയം മന്ത്രിച്ചു ഞാനെത്ര ഹൃദയശൂന്യനെന്നു !

കാതങ്ങൾക്കിപ്പുറം ഓർക്കുന്നു ഞാനിന്നു നിൻ മധുരമാം ആ പ്രണയം.

അറിയുന്നു ഞാനതിൻ ആഴങ്ങളിന്നു, വെറുതെ.

ഒരു പോസ്റ്റുമോർട്ടം നടത്തി 

എന്നോർമ്മകളെ,  ജീവനോടെ ഞാൻ കുഴിച്ചിട്ട എന്നോർമ്മകളെ.

കുറ്റവാളിയാകുമോയെന്നറിയില്ലെങ്കിലും, 

തടവിലാണ് ഞാനിന്നു; നിന്നോർമ്മകൾ തീർത്ത തടവിൽ.

 

-രഞ്ജിത്കുമാർ.എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ