എന്റെ അമ്മ

എന്റെ അമ്മ

എന്റെ അമ്മ

 ഒരുപാടു ഉണ്ട് പക്ഷെ ചുരുക്കി ഞാൻ എഴുതുന്നു ..

ആദ്യം എന്റെ അമ്മയെ കുറിച്ച് പറയാം ...

എന്റെ ഏറ്റവും നല്ല കൂട്ടുകാരിൽ ഒരാൾ എന്ന് തന്നെ പറയാം എന്റെ അമ്മയെ..
കാരണം എന്തും തുറന്നു പറയാനും എന്റെ തെറ്റുകളെ ക്ഷമയോടെ എനിക്ക് പറഞ്ഞു മനസ്സിലാക്കി തരാനും അമ്മയ്ക്ക് കഴിയും .

ചീത്ത പറയാനോ വഴക്കിടനോ അമ്മ വരാറില്ല എന്നോട് കാരണം
അമ്മയ്ക്ക് എന്നെ വിശ്വാസമാണ് ആ വിശ്വാസം ഞാൻ തെറ്റിക്കില്ല എന്നറിയാം അമ്മക്ക് ..

എന്റെ കൂട്ടുകാർ ഇടയ്ക്ക് മദ്യപിച്ചു വീട്ടിൽ വന്നാലും അമ്മയോട് കള്ളം പറയില്ല അമ്മേ ഞാൻ കുറച്ചു കഴിച്ചിട്ടുണ്ട് എന്ന് അവർ പറയാറുണ്ട് അമ്മ അവരെ ചീത്തയും പറയാറുണ്ട്

പക്ഷെ എന്തുകൊണ്ട് അവർ അമ്മയോട് തുറന്നു പറയുന്നു ഞാൻ അവരോടു ചോദിച്ചു ..

ആര് വീട്ടിൽ കേറി വന്നാലും അമ്മയുടെ ആദ്യ ചോദ്യം ഭക്ഷണം കഴിച്ചോ പിന്നെ വിശേഷം ചോദിക്കും തെറ്റാണെങ്കിൽ അത് തുറന്ന് പറയും എന്നോട് പെരുമാറുന്ന പോലെ തന്നെയാ അവരോടും അമ്മ പെരുമാറുന്നത് അവരുടെ വീട്ടിൽ പോലും ഇങ്ങനെ ചോദിക്കാറില്ലത്രേ തുറന്നു സംസാരിക്കാറും ഇല്ല ഇങ്ങനെയോരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്നും പറയാറുണ്ട് പലരും

ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാടു സന്തോഷം തോന്നാറുണ്ട് ...

അത്രയും സ്നേഹവും പാവമാണ് അമ്മ

പക്ഷെ അമ്മയ്ക്ക് നല്ല ഭയമാണ് ഓരോ കാര്യത്തിനും ദൂരെ എങ്ങോട്ടും അമ്മ തനിച്ചു പോകാറില്ല പേടിയാണ് ..

പക്ഷെ പോകേണ്ട ഒരു സാഹചര്യം ഉണ്ടായി ഞങ്ങളുടെ ജീവിതത്തിൽ അച്ഛന്റെ അസുഗം കാരണം പല ഹോസ്പിറ്റലുകളും കേറി ഇറങ്ങേണ്ടി വന്നു എനിക്ക് ജോലി ചെയ്യാൻ കഴിയാതെയായി അമ്മ അച്ഛന്റെ അടുത്ത് തന്നെയായി എവിടേക്ക് പോകുകയാണെങ്കിലും ഞാനും കൂടെ പോകേണ്ട അവസ്ഥ ആയി ..
ഒരുപാടു സാമ്പത്തിക പ്രശ്നം വന്നു ജോലിക്കു പോകാൻ കഴിയാത്തത് കൊണ്ട് ..

ഹോസ്പിറ്റലിൽ വെച്ച് അമ്മയോട് ഞാൻ പറഞ്ഞു ഇനി ഞാൻ ജോലിക്കു പോയില്ലെങ്കിൽ അച്ഛനെ നോക്കാൻ കഴിയില്ല അമ്മ അച്ഛനേം കൊണ്ട് ഇനി മുതൽ ഹോസ്പിറ്റലിലേക്ക് വരണം എന്ന് അമ്മ പറഞ്ഞു എനിക്ക് ഇവിടെ ഒന്നും അറിയില്ല ധനു ഒറ്റയ്ക്ക് ഞാൻ എന്ത് ചെയ്യും..

ഞാൻ ഇത്ര മാത്രമേ അമ്മയോട് പറഞ്ഞുള്ളു ..

" അമ്മ ആദ്യം പേടിക്കാതിരിക്കു അമ്മയ്ക്ക് വലിയ പഠിപ്പൊന്നും ഇല്ലെങ്കിലും കുഴപ്പം ഇല്ല അമ്മയ്ക്ക് സംസാരിക്കാൻ അറിയാമല്ലോ അത്രയും മതി "
വായിലുണ്ട് വഴി " ചോദിക്കാം എന്തും ആരോടും നമ്മൾ ഇപ്പോ തനിച്ചാണ് ആരും കൂടെ ഇല്ല അമ്മ പേടിച്ചാൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല ...

എന്ത് വന്നാലും അമ്മടെ കൂടെ ഞാൻ ഉണ്ടാകും ..

ഇത്രയും പറഞ്ഞു ...

പിന്നീട് അമ്മ തനിച്ചു തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ തുടങ്ങി ഞാൻ ജോലിക്കും ..
പിന്നീട് മൂന്നുവർഷത്തോളം അമ്മ തനിച്ചു പോകാൻ തുടങ്ങി ഇടയ്ക്കു അച്ഛന് അസുഗം കൂടുമ്പോൾ ഞാൻ പോകും
ഞാൻ പോയപ്പോ ഒരു രസകരമായ സംഭവം ..

അമ്മയ്ക്ക് അവിടെ ഒരുപാടു പരിജയക്കാർ
തൃശ്ശൂർ മെഡിക്കൽ കോളേജിൽ എനിക്ക് അറിയാത്ത ഒരുപാടു വഴികളും ഓരോ കാര്യങ്ങളും അമ്മ പഠിച്ചു ...പത്തു കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് പോകാത്ത അമ്മ നൂറു കിലോമീറ്റർ വയ്യാത്ത അച്ഛനേം കൊണ്ട് പോകാൻ തുടങ്ങി ഇ മാറ്റത്തിന്റെ കാരണം എന്റെ ഒരു വാക്കിന്റെ ബലമാണെന്നു അറിഞ്ഞപ്പോൾ ഒരുപാടു സന്തോഷം തോന്നി ...

ചിലരുടെ വാക്കുകൾ ആത്മവിശ്വാസം മാത്രമല്ല ഒരുപാട് മാറ്റങ്ങളും ഉണ്ടാക്കും ..

അമ്മ പറയും നീ കൂടെ ഉണ്ടെങ്കിൽ ഞാൻ ആരെയും ഭയക്കില്ല..
എന്തും ദൈര്യത്തോടെ നേരിടും ...

ഇതിലും വലിയ സന്തോഷം വേറെ ഇല്ല എനിക്ക് ...

ഒരുപാടു ഭാഗ്യം ചെയ്ത ആളാണോ ഞാൻ പലപ്പോഴും തോന്നി പോകാറുണ്ട് ....

സ്നേഹത്തോടെ

- ധനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ