ജനാലയിലൂടെ

ജനാലയിലൂടെ

ജനാലയിലൂടെ

ജനാല തുറക്കുമ്പോൾ വീശി അടിക്കുന്ന ചൂട് കാറ്റ്. ദൂരെ ആകാശം മുട്ടി നിൽക്കുന്ന കുന്നിൻ ചരിവ്. ഇലയില്ലാത്ത മുൾച്ചെടികൾ ചൂടുകാറ്റിൽ ആടി തിമിർക്കുന്നു.മിക്കവാറും ഞാൻ കാണാറുള്ള കാഴ്ച്ചയാണ് പക്ഷെ ഇന്ന് എന്തോ പുതുമ പോലെ.....  ഇന്നലെവീണ്ടും ഞങ്ങൾ പിണങ്ങി... വാക്കുകൾ കൂട്ടി മുട്ടിയപ്പോൾ ചോര പൊടിഞ്ഞത് എൻ്റെ മനസ്സിൽ... അനിരുദ്ധന് എന്നും ജയിച്ചു നിൽക്കണം.. ഒരു ഏറ്റുമുട്ടലിനു നിൽക്കാതെ പരാജയം സമ്മതിച്ചു വാതിൽ ചേർത്ത് അടച്ചു...........
 അകത്തെ മുറിയിൽ പിയാനോയുടെ നേർത്ത ശബ്ദം ഒഴുകി വാതിൽ പഴുതിലൂടെ പുറത്തേക്കു വരുന്നു... ഞങ്ങൾ തമ്മിൽ പിണങ്ങുമ്പോൾ ഒക്കെ അനിരുദ്ധൻ പിയാനോ വായിച്ചു എൻ്റെ പിണക്കം തീർക്കുമായിരുന്നു. പിയാനയുടെ ഈണം മുറുകുമ്പോൾ പിന്നിൽ ചെന്ന് ആ മുടിയിഴയിൽ വിരലോടിക്കുമ്പോൾ എല്ലാപിണക്കവും മാറിയിരുന്നു.. പക്ഷേ ഇന്ന് പിണക്കത്തിന് ആഴം കൂടിയിരിക്കുന്നു... പിയാനോ യുടെ ഈണത്തിനു മുന്നിൽ ഞാൻ പതറാതെ നിന്നു... കൂട്ടിമുട്ടിയ വാക്കുകളുടെ ധ്വനി കാതിൽ അലയടിച്ചു.. കണ്ണുനീർ അറിയാതെ കവിളിൽ ഒഴുകി. വീശി അടിക്കുന്ന ആ ചുടുകാറ്റിൽ ഉപ്പുരസം ഞാൻ രുചിച്ചു....മനസ്സ് വല്ലാതെ നൊന്തു. നോക്കി നിൽക്കുമ്പോൾ വീണ്ടും  ദൂരെ മുൾ ചെടികൾകാറ്റിന്റെ താളത്തിനൊത്തു ആടി ഉലയുന്നുണ്ടായിരുന്നു...... 
 
ലീലാമ്മ ജോണ്സണ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ ലീലാമ്മ ജോൺസൻ, രാജസ്ഥാനിലെ കോട്ടക്ക് അടുത്ത് Antha എന്ന സ്ഥലത്ത് ഇമ്മാനുവേൽ മിഷൻ സ്കൂളിൽ ഒരു ടീച്ചർ ആയും വൈസ്പ്രിൻസിപ്പൽ എന്ന പോസ്റ്റിലും സേവനം അനുഷ്ഠിക്കുന്നു. നാട്ടിൽ പെരുമ്പാവൂർ ആണ് വീട് ഭർത്താവും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത് എഴുത്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഇവിടെ സൃഷ്ടി എന്ന group അതിന്ഒരു വേദി ഒരുക്കിത്തന്നതോർത്തു വളരെ സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്. എന്റെ രചന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ