ഒരു സ്വപ്നത്തിന്റെ അന്ത്യം

ഒരു സ്വപ്നത്തിന്റെ അന്ത്യം

ഒരു സ്വപ്നത്തിന്റെ അന്ത്യം

 മുറിയിലെ അരണ്ട വെളിച്ചത്തിൽ ഉറങ്ങാൻ കഴിയുന്നില്ലല്ലോ. ശരീരം എനിക്ക് വഴങ്ങുന്നില്ല. ഒരു കൈകൊണ്ടു നീങ്ങിമാറിയ കമ്പിളി വലിച്ചു പുതച്ചു. നേരിയ മയക്കത്തിലേക്ക് തെന്നി വീണു. പെട്ടന്ന് മൊബൈൽഫോണിന്റെ ഞരക്കം. മേശപ്പുറത്തുനിന്നു പതുക്കെ വലതു കൈകൊണ്ടു മൊബൈൽ എടുത്തു. നേരിയ ശബ്ദത്തിൽ ഉയർന്ന വാക്കുകൾ " അച്ഛനാണോ..?  ഇത് ഞാനാണ് അജിത്... എന്റെ കൂടെ വരാൻ ഒരുങ്ങികൊള്ളൂ നാളെ ഞാൻ അവിടെ എത്തും ".. മറുപടി കേൾക്കാൻ നിൽക്കാതെ അങ്ങേത്തലക്കൽ ഫോൺ കട്ട്‌ ച്യ്തിരിക്കുന്നു. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം എന്റെ മകൻ എന്നെ കൂട്ടിക്കൊണ്ടുപോകാൻ വിളിച്ചിരിക്കുന്നു. " എന്റെ മകനോ.....?  സ്വയം ചോദിച്ചു അല്ല ചാരുലതയുടെ മകൻ... ഞാൻ ജന്മ്മം നൽകിയ മകൻ. ഏതോ ഫോറിൻ കമ്പനി യുടെ ഉന്നതമായ പോസ്റ്റിൽ അവൾ ജോലിചെയ്യുന്നു. അത്ര മാത്രം ഞാൻ അറിയുന്നു. "... ചാരുലത ".. ഞാൻ പ്രണയിച്ച എന്റെ പെണ്ണ്.. എന്റെ പെയിന്റിങ്ങുകൾ കണ്ടു എന്നോട് മോഹം തോന്നിയവൾ..എന്റെ ചിത്രങ്ങൾ അവളെ മോഹിപ്പിക്കുമ്പോൾ അവളുടെ സുഗന്ധം എന്നെ മത്തു പിടിപ്പിച്ചു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ....  അവളിൽ ഞാൻ പെയ്യ്തുഇറങ്ങുമ്പോൾളെല്ലാം അവളോട്‌ എനിക്ക് ഒരു തരം ഭ്രാന്തമായ പ്രണയം ആയിരുന്നു. നൈനിറ്റാളിലെ എക്സിബിഷൻ നു ശേഷം ഞാൻ അവളെ കണ്ടിട്ടില്ല.. അവളെ തേടി നടന്ന ദിനങ്ങൾ... കാണാതായപ്പോൾ എന്റെ കാൻവാസിൽ അവൾ നിറഞ്ഞു.. ഒരിക്കൽ ഒരു ഫോൺ വിളി... ഒറ്റയൊരു വാക്ക് കൊണ്ട് ഒരായിരം സ്വപ്നം ഞാൻ കണ്ടു.... ".. സുബ്ബു.... "..നിങ്ങള്ക്ക് ഒരുമകൻ ജനിച്ചിരിക്കുന്നു..അത് മാത്രം..... 
 "എന്നെ തിരഞ്ഞ് അവൾ ഒരിക്കലും വന്നില്ല..അപ്പോൾ മുതൽ  മനസ്സ് മുഴുവൻ എന്റെ മകനായിരുന്നു. ഞാൻ കാണാത്ത എന്റെ മകന്റെ ചിത്രങ്ങളെ കൊണ്ട് എന്റെ കാൻവാസ്‌ നിറഞ്ഞു.. വാങ്ങാൻ വന്നവർ ആയിരങ്ങൾ വിലയിട്ടു. പക്ഷേ വില കൊടുത്താലും കിട്ടാത്ത ഒന്നിനെ ഞാൻ തേടിക്കൊണ്ടിരുന്നു. അങ്ങനെ ഒരുദിവസം അതും സംഭവിച്ചു.. എന്നെ തേടി വന്ന അപകടം.. അരക്കു താഴെ തളരുമ്പോൾ മനസ്സ് വിങ്ങിയില്ല... നീറിയില്ല. എന്റെ മകനെ കാണാനുള്ള വ്യഗ്രതയിൽ ഒരിക്കലും ഞാൻ ദുഖിച്ചില്ല. ഇന്ന് എന്റെ മകൻ എന്നെ തേടി വന്നിരിക്കുന്നു. നാളെ എനിക്ക് പോകണം.. മനസ്സിൽ ആഹ്ലാദത്തിന്റെ തിര തല്ലി... പെട്ടന്ന് പുറത്ത് ഒരു വേദന പോലെ... ആ വേദന ഇഴഞ്ഞു ഇഴഞ്ഞു കൈകളിലേക്ക് പരക്കുന്നു മെല്ലെ മെല്ലെ നെഞ്ചിനു നടു ഭാഗത്ത്‌ കാർന്നു തിന്നുന്നുവല്ലോ. വാക്കുകൾ ഒന്നും പുറത്തേക്കു വരുന്നില്ല. ഉറക്കം വരുന്നതുപോലെ... പതിയെ.. പതിയെ.. ഉറക്കത്തിലേക്കു ആണ്ടു... ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്......
 
-ലീലാമ്മ ജോണ്സണ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ ലീലാമ്മ ജോൺസൻ, രാജസ്ഥാനിലെ കോട്ടക്ക് അടുത്ത് Antha എന്ന സ്ഥലത്ത് ഇമ്മാനുവേൽ മിഷൻ സ്കൂളിൽ ഒരു ടീച്ചർ ആയും വൈസ്പ്രിൻസിപ്പൽ എന്ന പോസ്റ്റിലും സേവനം അനുഷ്ഠിക്കുന്നു. നാട്ടിൽ പെരുമ്പാവൂർ ആണ് വീട് ഭർത്താവും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത് എഴുത്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഇവിടെ സൃഷ്ടി എന്ന group അതിന്ഒരു വേദി ഒരുക്കിത്തന്നതോർത്തു വളരെ സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്. എന്റെ രചന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ