ഒറ്റക്കാണ്, ഞാൻ എന്നും

ഒറ്റക്കാണ്, ഞാൻ എന്നും

ഒറ്റക്കാണ്, ഞാൻ എന്നും

പാതി ചാരിയ വാതിൽ തള്ളി തുറന്ന് അകത്തു കയറി. നല്ല തിരക്കുണ്ട്. എവിടെയെങ്കിലും കിടക്കണം എന്ന് മനസ്സ് പറയുന്നു. കയ്യിലിരുന്ന കുറിപ്പിലേക്കു നോക്കി നമ്പർ 37.. ഇനിയും എത്രപേർ കഴിഞ്ഞാവും എന്റെ ഊഴം. ഹൃദയരോഗവിഭാഗത്തിൽ എന്നും തിരക്കാണ്.. എല്ലാവരുടെയും ഹൃദയങ്ങൾക്ക് കേടു വന്നിരിക്കുന്നു. ഞാൻ എല്ലാവരെയും മാറി മാറി നോക്കി. എന്നെ പോലെ ആരും തനിച്ച് വന്നിട്ടില്ല. എല്ലാപേർക്കും ഓരോരുത്തർ കൂട്ടിനുണ്ട്. ഒന്നുകിൽ ഭർത്താവ് അല്ലങ്കിൽ ഭാര്യ അതുമല്ലെങ്കിൽ അച്ഛൻ, അമ്മ സഹോദരൻ സഹോദരി.... ഞാൻ മാത്രം തനിച്ച്.. ശരീരത്തിന് നന്നേ ഷീണം തോന്നി ചാരു ബെഞ്ചിൽ ചാരികിടന്നു നെഞ്ചിനു ഇപ്പോഴും നല്ല വേദനയുണ്ട് സംസാരിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ട്. ഈ അവസ്ഥയിലും ഞാൻ തനിച്ച്.. അദ്ദേഹം ഹോസ്പിറ്റലിന്റെ മുന്നിൽ ഇറക്കി വിട്ടു മാർക്കറ്റിൽ പോയി...ഒരു കണ്ണുനീർ തുള്ളി എവിടെനിന്നോ അടർന്നു വീണു. എപ്പോഴും നീ തനിച്ചാണല്ലോ പിന്നെ ഇന്നുമാത്രം നിനക്ക് എന്തേ പരാതി.. ഉള്ളിലിരുന്നു ആരോ ചോദിക്കുന്നത് പോലെ... അത് കേൾക്കാത്ത ഭാവത്തിൽ കണ്ണുകൾ ഇറുക്കി അടച്ചു  എല്ലാവർക്കും വേണ്ടി ഓടി ഓടി ദാ ഹൃദയ ധമനികൾ തളർന്നു അത് പണിമുടക്കി തുടങ്ങിയിരിക്കുന്നു... കഴിഞ്ഞ തവണ വന്നപ്പോൾ ഡോക്ടർ വിലക്കിയതാണ് തനിച്ച് വരരുത് എന്ന്... എന്റെ കൂടെ എന്റെ നിഴൽ മാത്രം ഉള്ളു എന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ.. ഉള്ളിൽഒന്ന് ഊറി ചിരിച്ചു ആരും കാണാതെ ആ ചിരി മറച്ചു വെച്ച് എന്റെ ഊഴത്തിനായി കാത്തിരുന്നു....

 
-ലീലാമ്മ ജോണ്സണ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ ലീലാമ്മ ജോൺസൻ, രാജസ്ഥാനിലെ കോട്ടക്ക് അടുത്ത് Antha എന്ന സ്ഥലത്ത് ഇമ്മാനുവേൽ മിഷൻ സ്കൂളിൽ ഒരു ടീച്ചർ ആയും വൈസ്പ്രിൻസിപ്പൽ എന്ന പോസ്റ്റിലും സേവനം അനുഷ്ഠിക്കുന്നു. നാട്ടിൽ പെരുമ്പാവൂർ ആണ് വീട് ഭർത്താവും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത് എഴുത്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഇവിടെ സൃഷ്ടി എന്ന group അതിന്ഒരു വേദി ഒരുക്കിത്തന്നതോർത്തു വളരെ സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്. എന്റെ രചന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ