എന്റെ കിളിക്കൂട്

എന്റെ കിളിക്കൂട്

എന്റെ കിളിക്കൂട്

ദേവു എന്തോ   പറയുന്നല്ലോ  ,ജനലഴികളിലൂടെ   പുറത്തേക്കുനോക്കി   സംസാരിച്ചുകൊണ്ടുനിൽക്കുന്നു , മരച്ചില്ലകൾക്കിടയിൽ ഒരു കുരുവിക്കൂട്  അതിനകത്തു  പുറത്തേക്കു എത്തിനോക്കുന്ന   ഒരു കുഞ്ഞിക്കുരുവിയും.ദേവു വിളിക്കുമ്പോൾ  പുറത്തുവരും  ,കളിച്ചും   ഉല്ലസിച്ചും 

ആസ്വദിക്കേണ്ട ബാല്യം  ആ ഇരുനില  വീട്ടിലെ മുകളിലത്തെ നിലയിൽ ഒതുങ്ങിക്കൂടുമ്പോൾ  കൂട്ടുകൂടാൻ വന്നുചേർന്ന കുരുവിക്കുട്ടി അവധിക്കാലത്തു അവൾക്കു കിട്ടിയ പുതിയ  കൂട്ടുകാരി അവൾക്ക് അതിനെ വല്ലാതെ ഇഷ്ട്ടപെട്ടു ഉറങ്ങും   വരെ സംസാരിച്ചുകൊണ്ടിരിക്കും മഞ്ഞ നിറമുള്ള കുഞ്ഞി  ചിറകുകളുമായി  അവൾ കൂട്ടിൽനിന്നും എത്തി നോക്കും  ,ഞാൻ ക്ലാസ്  മുറിയുടെ ജനാലകളിലൂടെ  അമ്മയുടെ  വരവും   കാത്തിരിക്കുന്നതുപോലെ  കുഞ്ഞിക്കിളി  അവളുടെ  അമ്മയെ പ്രതീക്ഷിച്ചിരിക്കുകയാകും ദേവു പറഞ്ഞു ,എന്നും രാവിലെ  പഴങ്ങളും,വെള്ളവും മരത്തിനു താഴെ  കൊണ്ടു    വയ്ക്കും അമ്മക്കിളി  എടുത്തുപോകും ദേവുവിന്റെ നല്ല  ദിനങ്ങൾ  കഴിഞ്ഞുപോയി  ,ഒരു ദിവസം  എത്ര വിളിച്ചിട്ടും കുഞ്ഞിക്കിളി പുറത്തുവന്നില്ല ദേവുവിന്റെ   കുഞ്ഞുമനസ്സ് വല്ലാതെ വേദനിച്ചു താഴെ  ചെന്നു നോക്കുമ്പോൾ  നോക്കുമ്പോൾ ചിറകറ്റുകിടക്കുന്നു കുഞ്ഞിക്കിളി..ആ കണ്ണുകൾ പിന്നെ  തുറന്നില്ല..

വെക്കേഷൻ കഴിഞ്ഞു സ്കൂളിലേക്ക് നടന്നകലുമ്പോൾ ദേവു തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു....ആ കുഞ്ഞിക്കുരുവിയുടെ  ഓർമ്മകളിൽ    അമ്മയുടെ കൈകളിൾ അവളുടെ  കരങ്ങൾ അമരുമ്പോൾ  ഓരോ കാൽവെപ്പിലും 

നഷ്ടസ്വപ്നത്തിന്റെ....

നൊമ്പരത്തിന്റെ...

നിഴൽ   പതിയുന്നുണ്ടായിരുന്നു.

- ഷിജി ശശിധരൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്ത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ