ഒരു ട്രെയിൻ യാത്ര

ഒരു ട്രെയിൻ യാത്ര

ഒരു ട്രെയിൻ യാത്ര

തൃശൂർ   പൂരം കഴിഞ്ഞു കണ്ണൂരിലേക്കുള്ള  മടക്ക  യാത്ര,

തൃശ്ശൂരിൽനിന്നും കുഞ്ഞേട്ടനും,മോളും,അമ്മുവും  രാവിലത്തെ   ഇന്റർസിറ്റിയിൽ കയറി 

നല്ല തിരക്കുണ്ടായിരുന്നു 

രണ്ടു സ്റ്റോപ്പ്  കഴിഞ്ഞപ്പോൾ അമ്മുവിനും   മകൾക്കും  സീറ്റുകിട്ടി  ,പിന്നീട്  എതിർദിശയിൽ

കുഞ്ഞേട്ടനും വന്നിരുന്നു.

യാത്രയിൽ പച്ച പുൽമേടുകളും  ,പൂക്കളും,പുഴകളും കണ്ണിനു കുളിർമയേകുന്നതോടൊപ്പം തന്നെ

തണുത്ത കാറ്റും പുലരുംവരെ വീട്ടിൽ ഉറങ്ങാതെ   ചിലവഴിച്ചതിന്റെ  ക്ഷീണവും  അമ്മുവിനെ  മയക്കത്തിലേക്ക് വീഴ്ത്തി,

അടുത്തിരിക്കുന്ന  ഏതോ ഒരു യുവാവിന്റെ ചുമരിൽ തല ചായ്ച്ചുകൊണ്ട് സുഖ നിദ്ര...

കുഞ്ഞേട്ടൻ പല  തവണ അവളുടെ കാലിൽ

ശക്തമായി ചവുട്ടി  ,ഒന്നും അവൾ അറിയുന്നില്ല..

ഗാഢ നിദ്ര....ഉറങ്ങിക്കൊള്ളൂ എന്ന   മൗന     സമ്മതത്തിൽ യുവാവും..

ഉറക്കമുണർന്ന് പയ്യന്നൂർ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി  വീട്ടിൽ എത്തും വരെ കുഞ്ഞേട്ടന്റെ മുഖത്തു പെയ്തൊഴിയാതെ  കാർമുകിൽ   നിഴലിച്ചിരുന്നു  ,വീട്ടിൽ എത്തിയപ്പോൾ  

തൃശ്ശൂർപൂരം വെടിക്കെട്ടിന്റെ  രണ്ടാം   ഭാഗം  

അരങ്ങേറി  ...

പിന്നീടുള്ള ട്രെയിൻ യാത്രകളിൽ  അവളുടെ ഒരു ഭാഗത്തു  ഹസ്ബൻഡും മറു  ഭാഗത്തു മകളും  

ഇരിക്കുവാൻ മറന്നില്ല.....

-ഷിജി ശശിധരൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്ത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ