അമ്മ

അമ്മ

എന്റെ  ഗുരുവായൂരപ്പാ...

എന്റെ   കൃഷ്ണാ....

നിന്നെ   കാണാൻ   

ഞാൻ  ദാ വരണൂട്ടോ  ...

മകനും,മരുമകളും  , കൊച്ചുമക്കളും ചേർന്ന്

ഗുരുവായൂർക്ക് യാത്രയാകുമ്പോൾ  

അന്ധതയുടെ നിഴൽ വീണുതുടങ്ങിയ   ആ കണ്ണുകൾ തിളങ്ങിയിരുന്നു  

 

ഗുരുവായൂരിലെത്തി മകനോടൊപ്പമുള്ള  

ആ രാത്രി  അമ്മക്ക്  ജീവിതത്തിലെ ഏറ്റവും

നല്ല നിമിഷങ്ങളായിരുന്നു...

 

മകൻ ജനിച്ചതും  ,ചോറുകൊടുക്കാൻ  ഈ 

നടയിൽ വന്നതും  ,മകന്റെ   ബാല്യകാലത്തെ  

കുസൃതികളും  കല്ല്യാണം കഴിയുന്നതുവരെ  

അമ്മയോടുള്ള സ്നേഹവും  

പുലരും വരെ ആ അമ്മ ഒന്നൊന്നായ്

ഓർത്തുകൊണ്ടിരുന്നു...

 

രാവിലെ കുളിച്ചു വസ്ത്രം മാറി  

അമ്പലത്തിലേക്ക്  നടന്നകലുന്ന  അമ്മയെ 

നിർബന്ധപൂർവം ഹോട്ടലിൽ കൊണ്ടുപോയി 

ഭക്ഷണം കഴിപ്പിക്കുമ്പോൾ വാർദ്ധക്യത്തിലെ

തന്റെ അവശത   മകനെ   വ്യാകുലപ്പെടുത്തുന്നതോർത്തു  ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ....

 

കാത്തുനിൽപ്പിനൊടുവിൽ   കണ്ണനെ കണ്ടപ്പോൾ അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ

 

എന്റെ മകനെ കാത്തുകൊള്ളണേ..

എന്റെ മകന് നല്ലതു  മാത്രം വരണേ...

 

കൃഷ്ണനെ  തൊഴുത്‌ തിരിഞ്ഞു നോക്കുമ്പോൾ

മകനേയും കുടുംബത്തെയും കാണാതെ  

പരിഭ്രമിച്ച ആ അമ്മ അറിഞ്ഞിരുന്നില്ല

തന്റെ ജീവിത സായാഹ്നത്തിലെ 

ആത്മാവിലേക്കുള്ള  തീർത്ഥയാത്രയായിരുന്നു

മകന്റെ  ഈ ക്ഷേത്ര ദർശനം എന്ന്...

 

മാതൃത്വത്തെ  തെരുവിൽ വലിച്ചെറിഞ്ഞ

ആ മകന് 

മണമില്ലാത്ത,നിറം  മങ്ങിയ 

വൃത്താകൃതിയിലുള്ള ഒരു പൂച്ചെണ്ട്  

നെഞ്ചോടു ചേർത്തു വയ്ക്കാൻ ഞാൻ നൽകുന്നു  

 

നോവുകളെ തഴുകി തലോടുവാൻ മാത്രം

അറിയുന്ന വാത്സല്യനിധിയായ എന്റെ

അമ്മയ്ക്കും..

യൗവനത്തിൽ   തനിച്ചാകേണ്ടിവന്നിട്ടും  

നിസ്സഹായതയുടെ പാതയിൽ  വഴി  തെറ്റാതെ

മക്കൾക്കുവേണ്ടി മാത്രം ജീവിച്ചു  തീർക്കുന്ന

കമലാക്ഷി അമ്മയെ പോലുള്ള  അമ്മമാർക്കും  ഞാൻ ഈ കഥ സമർപ്പിക്കുന്നു  ...

 

ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെട്ട ഒരു അമ്മയുടെ

വാർത്ത കണ്ടപ്പോൾ...

അമ്മയെ  ഒരുപാടു സ്നേഹിക്കുന്ന ഒരു

മകളുടെ  ആത്മ  നിവേദനമാണ്     ഇവിടെ

എഴുതി തീർത്തത്  ...

 

ജീവനറ്റ അമ്മക്കു വേണ്ടി കണ്ണുനീർ പൊഴിക്കാതെ

ജീവനുള്ള അമ്മയുടെ കണ്ണു നനയാതിരിക്കുവാൻ  

ഓരോ മക്കൾക്കും  കഴിയട്ടെ എന്നു

പ്രാർത്ഥിക്കുന്നു....

- ഷിജി ശശിധരൻ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഷിജി ശശീധരൻ, തൃശ്ശൂർ സ്വദേശിനിയാണ്, സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ കഴിഞ്ഞതിനു ശേഷം ടീച്ചർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ വിവാഹിതയായി കുടുംബത്തോടൊപ്പം കണ്ണൂർ പയ്യന്നൂരിൽ താമസം. ഭർത്താവ് ശശീധരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പയ്യന്നൂർ ശാഖയിൽ ജോലി ചെയ്യുന്നു. മകൾ ദേവിക കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഒഴിവു സമയങ്ങൾ വേർതിരിച്ചു കലയെ ആസ്വദിക്കുകയും, കലാകാരന്മാരെ പിന്ത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ