പ്രശ്നങ്ങൾ ഇല്ലെങ്കിൽ

പ്രശ്നങ്ങൾ ഇല്ലെങ്കിൽ

പ്രശ്നങ്ങൾ ഇല്ലെങ്കിൽ

 പലരും ചിന്തിക്കുന്നൊരു കാര്യമാണ് ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കട്ടെ എന്ന് ...

പക്ഷെ പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതം എങ്ങനെയാണു ജീവിക്കാൻ ഒരു രസം ഉണ്ടോ .

ജീവിതത്തിൽ പല പ്രശ്നങ്ങളും വരുമ്പോഴാണ് നമ്മൾ ആ പ്രശ്നത്തെ നേരിട്ട് കൂടുതൽ കരുത്തരാകുന്നത് ശരിയല്ലേ..

ചെറിയൊരു കാര്യം പറയാം

നമ്മൾ ഒരു ഗെയിം കളിക്കുന്നു അതിൽ ഒരു ഘട്ടം മാത്രമാണ് ഉള്ളത് അതിൽ യാതൊരു തടസ്സങ്ങളും ഇല്ല മുന്നോട്ടു മാത്രം പോയിക്കൊണ്ടിരിക്കുന്നു ആ കളിയിൽ എന്ത് രസമാണ് ഉള്ളത് ഈ കളി നിങ്ങൾ ഇഷ്ടപ്പെടുമോ .

അതോ കൂടുതൽ ഘട്ടം ഉള്ള കളികൾ തിരയുമോ ..
തിരയുന്നുടെങ്കിൽ നിങ്ങൾ അതിൽ നിന്നും എന്താണ് മനസ്സിലാക്കുന്നത്

ഓരോ ഘട്ടം കഴിയുമ്പോഴും കൂടുതൽ പഠിച്ചു തുടങ്ങും കൂടുതൽ അറിഞ്ഞും

ഇതുപോലെ തന്നെയാണ് ജീവിതവും
ഓരോ പ്രശ്നങ്ങൾ വരുമ്പോഴാണ് നമ്മൾ നമ്മളെ മനസ്സിലാക്കി പ്രവർത്തിക്കുന്നത് ..

പ്രശ്നത്തെ കണ്ടു ഭയന്നോടിയാൽ ആ പ്രശ്നം നമ്മുടെ പിന്നാലെ തന്നെ വരും പക്ഷെ ആ പ്രശങ്ങളെ നേർക്ക് നേർ നിന്ന് നേരിട്ടാൽ നമ്മളെ കണ്ടു ആ പ്രശ്നം ഓടി മറയും...

എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ട് ആ പരിഹാരം നമ്മൾ തന്നെ കണ്ടെത്തിയാൽ വിജയിക്കും ..

- ധനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ