റിബൺ

റിബൺ

റിബൺ

അദ്രുമാന് വളക്കച്ചവടമാണ്. വളം കച്ചവടമല്ല. കുപ്പിവളക്കച്ചവടം. അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും നിറമുള്ള കുപ്പിവളകളുമായി ഉത്സവത്തിനും തിരുനാളിനും അയാൾ പോകും. വലിയ കടകെട്ടാനൊന്നും ത്രാണിയില്ല അയാൾക്ക്. പഴകിയ ഒരു പ്ലാസ്റ്റിക് ഷീറ്റ് തറയിൽ വിരിക്കും' കയ്യിലുള്ള കുപ്പിവളകളും റിബണുകളും നിരത്തി വയ്ക്കും'

അദ്രുമാന് പ്രായമുണ്ട്. കാണാൻ മൊഞ്ചും ഇല്ല. വായ്ത്താളമോ സൂത്രപ്പണികളോ അറിയില്ല.

അയാൾ റിബൺ ചുറ്റിക്കൊണ്ടേയിരിക്കുന്നു.  എന്നിട്ടവസാനം അഴിഞ്ഞു പോകുന്നു.

അമ്പല കമ്മറ്റിക്കാർക്കും പള്ളി കൈക്കാരന്മാർക്കും കൊമ്പു മുളയ്ക്കും ആഘോഷ ദിനങ്ങളിൽ. അങ്ങനെ കമ്മറ്റിക്കാരൻ അദ്രുമാന്റെ അടുത്തെത്തി. "ഒന്നുകിൽ സ്ഥല വാടക. അല്ലെങ്കിൽ ഇവിടം വിട്ടു പോണം."

അദ്രുമാൻ താണു വീണു പാഞ്ഞു. ആരു കേൾക്കാൻ - അപ്പോൾ  കമ്മറ്റിക്കാരൻ ധൃതി കൂട്ടി. അയാൾ പറഞ്ഞു.

"വേഗം "

അദ്രുമാൻ കയ്യിലിരുന്ന റിബൺ വീണ്ടും അഴിച്ചു ചുറ്റിക്കൊണ്ട്  പറഞ്ഞു.

 "ഞമ്മ പൊയ്ക്കൊള്ളാം'

അങ്ങനെ പറഞ്ഞ് അദ്രുമാൻ റിബൺ ചുറ്റിക്കൊണ്ടേയിരിക്കുന്നു. സംസാരത്തിനിടക്ക് റിബൺ വീണ്ടും അഴിഞ്ഞു വീണു. വീണ്ടും ചുറ്റി. അങ്ങനെ ഉത്സവങ്ങളെത്ര കഴിഞ്ഞു തിരുനാളുകൾ മാറി മറിഞ്ഞു വന്നു. അയാൾ റിബൺ ചുറ്റിയും അഴിച്ചും ചുറ്റിയും.... കച്ചവടം തുടർന്നു.

എം.പി. തൃപ്പൂണിത്തുറ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മാർട്ടിൻ പാലക്കാപ്പിള്ളിൽ, തൂലികാ നാമം എംപി. തൃപ്പൂണിത്തുറ. കലയുമായും പ്രഭാഷണങ്ങളുമായും അഭേദ്യമായ ബന്ധം. എഴുത്തും വരയും പ്രഭാഷണങ്ങളുമായി ജനങ്ങളുമായി സംവദിക്കുന്നു. താമസം എറണാകുളം തൃപ്പൂണിത്തുറയിൽ. ഭാര്യയും 3 മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ