തിരസ്കരണത്തിന്റെ പാതകൾ

തിരസ്കരണത്തിന്റെ പാതകൾ

തിരസ്കരണത്തിന്റെ പാതകൾ

തിരസ്കരണത്തിന്റെ പാതകൾ 
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സ്മൃതിയാത്രയാവുന്നു ക്ഷിപ്ര വേഗത്തിലെങ്ങോ
സന്തപ്ത ഭൂവിന്റെ ഹരിതാഭമാർന്നൊരിന്നലെകൾ തേടി 
സരിത്തതും,ആരണ്യകങ്ങളും അടയാളങ്ങളില്ലാതെ 
സീമകളിൽ നിന്നും സീമകളിലേക്കൊരു പാത തെളിക്കവേ

മുന്നിലൂടെ മുറിഞ്ഞുപോകുന്നു തിരസ്ക്കരിക്കപ്പെട്ട നന്മകൾ 
മണ്ണിന്റെ മാറിലുറഞ്ഞുപോകുന്നു അധ്വാനത്തിന്നുറവകളും 
ചോരുന്ന മിഴികളും മൊഴികളും മറന്നകന്നുപോകുന്നചിന്തകൾ
ചേതനയറ്റൊരു കാലത്തിൻ കുരുക്കിൽ കുടുങ്ങിയോ ?

സാന്ത്വനത്തിന്റെ തൊട്ടിലുകളിലിന്നുയർന്നു കേൾപ്പതു 
തിരസ്കരണത്തിന്റെ രോദനങ്ങൾ ,അലമുറകൾ ,
ജനനിയും ധരിത്രിയും അവഗണനയുടെ പുറ്റുകൾക്കുള്ളിൽ 
ജന്മശാപം ചുമന്നു നൊമ്പരത്താലെ നെടുവീർപ്പാറ്റവെ ,

അടയാളങ്ങളോ, അപായങ്ങളായണയുന്നെവിടെയും
അടിച്ചമർത്തപ്പെട്ട വിതുമ്പലിന്റെ നീതി ,നിഷേധത്തിന്റെ 
അടക്കിവയ്ക്കാനാവാത്ത തിരസ്കരണത്തിന്റെയഗ്നി 
ആളിപ്പടരേണ്ടതുണ്ടിന്നിന്റെമനസ്സാം അടർക്കളങ്ങളിൽ ,

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ