കല്ലിൽ കൊത്തിയ കവിത !!

കല്ലിൽ കൊത്തിയ കവിത !!

കല്ലിൽ കൊത്തിയ കവിത !!

ഒരു രൂപത്തിൽ നിന്നു മാത്രമല്ലോ, മ-

റ്റൊരു രൂപം പിറവിയെടുക്കുന്നത്    

ഒരു  കരിങ്കൽക്കഷ്ണം  പുല്ലിലൊളിഞ്ഞ് 

കിടന്നത്,  പിന്നീടൊരഴകുള്ള  ശില്പമായി.

 

ഒരുകയ്യിലുളിയും, മറുകയ്യിൽ ചുറ്റികയുമായ്‌ 

വിരുതോടെ, അഴകോടെ കൊത്തിമിനുക്കി 

ഒരുളിമുനയാലുമെന്നേകാഗ്ര മനസ്സാലുമാ-

ക്കരുവിനാൽ  നിൻ രൂപഭംഗി വരുത്തി.  

 

കൊത്തുപണിയാണെൻ  കുലത്തൊഴിലെങ്കിലും 

കൊത്തിക്കളഞ്ഞതോ? വൈരാഗ്യചിന്തകൾ     

ചിത്തമാമകതാരിൽ  കണ്ട നിൻ മേനിയെ

വൃത്തിയായിക്കൊത്തിക്കടഞ്ഞെടുത്തു.

 

ചാരത്ത്  ഞാൻ  മാത്രം, നിൻ  രൂപപൂര്ത്തിക്ക്  

ദൂരെ നിന്നുമാത്രമോ?  നിൻ പുണ്യദർശനം  

 ജീവൻ തരുംവരെ ഞാനെന്നും നിന്നരുകിൽ

 ജീവൻ കിട്ടിയതും, നീ ദേവി, ഞാൻ കീഴാളൻ!!

(ശ്രീരാമൻ, വൈക്കം)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ