വിലക്കപ്പെട്ടവൻ

വിലക്കപ്പെട്ടവൻ

വിലക്കപ്പെട്ടവൻ

വിലക്കപ്പെട്ട മരത്തണൽ ആണെന്ന് അറിഞ്ഞിട്ടും അവൾ വെയിൽ ചൂടിൽ എരിയുമ്പോ പലപ്പോഴും അയാൾക് അരികിലേക്ക് ഓടി എത്തിയിരുന്നു. സങ്കടങ്ങളുടെ നടുവിൽ തളർന്നു വീഴാറാവുമ്പോ ആശ്വാസത്തിന്റെ മഴമേഘ ങ്ങൾ തിരഞ്ഞു അവൾ വീണ്ടും വന്നു തളർച്ച മാറ്റി സ്നേഹത്തിന്റെ മഴ നൂലുകൾ ഏറ്റുവാങ്ങി തിരികെ പോയിരുന്നു. എന്നാൽ എപ്പോഴും അയാൾ അയാളെ തന്നെ സ്വയം തിരിച്ചറിയുന്നത് കൊണ്ടു ക്ര്യത്യമായാ ഒരു അകലം പാലിച്ചിരുന്നു എന്നത് ചിലപ്പോഴെങ്കിലും അവളെ സങ്കടപ്പെടുത്തി. കാരണം അവൾക് വേണ്ടത് സ്നേഹത്തിന്റെ വെറും മഴനൂലുകൾ അല്ലായിരുന്നു,പകരം സ്നേഹത്തിന്റെ ഒരു പെരുമഴ ആയിരുന്നു. എങ്കിലും വെറും തുള്ളികൾ നൽകി അയാൾ അവളെ നിരാശപ്പെടുത്തികൊണ്ടിരുന്നു. കാരണം അയാൾക്കറിയാം അയാൾ "വിലക്കപ്പെട്ടവനാണെന്നു..." സത്യത്തിൽ അവളുടെ നിഷ്കളങ്ക സ്നേഹവും സങ്കടങ്ങളും കുഞ്ഞു കുറുമ്പും ചിരിയും എല്ലാം തടകെട്ടി നിർത്തി യിരുന്ന അയാളിലെ സ്നേഹത്തെ പുറത്തേക്കു ഒഴുക്കുമോ എന്ന പേടി കൊണ്ടയാൾ വീർപ്പുമുട്ടിയിരുന്നു. . അതുകൊണ്ട് തന്നെ അവൾക്കു കിട്ടിയിരുന്ന അയാളിലെ സ്നേഹം എപ്പോഴും ധനവാന്റെ ഊണ് മേശ യിൽ നിന്നും വീഴുന്ന അപ്പകഷ്ണങ്ങളെ ഓർമ്മപ്പെടുത്തികൊണ്ടിരുന്നു. കാരണം അയാൾ "വിലക്കപ്പെട്ടവനായിരുന്നു.

സിമി എബി (മയിൽ പീലി)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ